അങ്കത്തിനൊരുങ്ങി വിജേന്ദര്‍
ന്യൂഡല്‍ഹി: സ്വന്തം കാണികള്‍ക്ക് മുന്നില്‍ ഒരിക്കല്‍ കൂടി കിരീടം നിലനിര്‍ത്താന്‍ വിജേന്ദര്‍ സിങ് ഇറങ്ങുന്നുയ ഏഷ്യന്‍ സൂപ്പര്‍ ഹെവി വെയ്റ്റ് കിരീട പോരാട്ടത്തില്‍ താന്‍സാനിയയുടെ ഫ്രാന്‍സിസ് ചെക്കയാണ് വിജേന്ദറിന്റെ എതിരാളി. ഡിസംബര്‍ 17നാണ് പോരാട്ടം. ഇന്റര്‍കോണ്ടിനെന്‍ഡല്‍ സൂപ്പര്‍ മിഡില്‍ വെയ്റ്റ് ചാംപ്യനാണ് ചെക്ക.
ത്യാഗരാജ സ്റ്റേഡിയത്തില്‍ ചെക്കയെ ഇടിച്ചിടുമെന്നാണ് വിജേന്ദറിന്റെ വാദം. തുടര്‍ച്ചയായ ഏഴു ജയങ്ങള്‍ നേടി അപരാജിതനായിട്ടാണ് വിജേന്ദര്‍ കളത്തിലിറങ്ങുന്നത്. മത്സരത്തിനിറങ്ങും മുമ്പേ വാഗ്വാദത്തിന് വിജേന്ദര്‍ തുടക്കമിട്ടിട്ടുണ്ട്. പഞ്ചുകള്‍ കൊണ്ട് ചെക്കയെ ബോധംകെടുത്തുമെന്ന് വിജേന്ദര്‍ പറഞ്ഞു. ഒരിക്കല്‍ വിചാരിക്കാന്‍ സാധിക്കാത്ത കഠിനമായ മത്സരമായിരിക്കും ചെക്കയ്ക്കിത്. എല്ലാ ഇന്ത്യക്കാരും മത്സരത്തിനെത്തുമെന്ന് കരുതുന്നുവെന്നും വിജേന്ദര്‍ പറഞ്ഞു.
നേരത്തെ ജൂലൈയില്‍ നടന്ന മത്സരത്തില്‍ കെറി ഹോപ്പിനെ പരാജയപ്പെടുത്തിയാണ് വിജേന്ദര്‍ ജേതാവായത്. അതേസമയം ഹോപ്പിനെതിരേ കഠിന പോരാട്ടം വേണ്ടിവന്നു. ചെക്കയ്‌ക്കെതിരേ ആറു റൗണ്ട് പോരാട്ടം കൊണ്ട് കിരീടം നിലനിര്‍ത്തുമെന്നും വിജേന്ദര്‍ കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."