സിനിമാ ചിത്രീകരണം; സ്വകാര്യതയിലേക്ക് കടന്നുകയറാന്‍ അനുവദിക്കില്ലെന്ന് ഹൈക്കോടതി
കൊച്ചി: വ്യക്തികളുടെ സ്വകാര്യതയിലേക്ക് ഷൂട്ടിങിന്റെ പേരു പറഞ്ഞു കടന്നു കയറുന്നത് അനുവദിക്കാനാവില്ലെന്നു ഹൈക്കോടതി അഭിപ്രായപ്പെട്ടു.
ഫോര്‍ട്ട് കൊച്ചി, മട്ടാഞ്ചേരി മേഖലകളിലെ സിനിമാ ഷൂട്ടിങിന്റെ പേരില്‍ ജനങ്ങള്‍ ബുദ്ധിമുട്ടിലാണെന്ന് ചൂണ്ടിക്കാട്ടി ഈ മേഖലയിലെ റെസിഡന്റ്‌സ് അസോസിയേഷന്‍ നല്‍കിയ ഹരജിയിലാണ് ഹൈക്കോടതി ഇക്കാര്യം വ്യക്തമാക്കിയത്. തുടര്‍ന്ന് പ്രശ്‌ന പരിഹാരത്തിനായി ജില്ലാ ഭരണകൂടത്തിന് ഹൈക്കോടതി ഏഴു ദിവസം കൂടി അനുവദിച്ചു.
ഒരു ഹിന്ദി ചലച്ചിത്രത്തിന്റെ ഷൂട്ടിങിനു വേണ്ടി ഈ മേഖലയിലെ ബാസ്റ്റ്യന്‍ സ്ട്രീറ്റ്, ടവര്‍ റോഡ് തുടങ്ങിയ സ്ഥലങ്ങളില്‍ ജനങ്ങളെ തടയുകയും ഇവിടുത്തെ കെട്ടിടങ്ങളില്‍ വലിയ ഫ്‌ളക്‌സുകള്‍ ആണിയടിച്ചു സ്ഥാപിക്കുകയും ചെയ്തിരുന്നു.
ഷൂട്ടിങ് സമയത്ത് ഇവിടെ സ്‌കൂള്‍ കുട്ടികളെ തടഞ്ഞുവെച്ചതും വിവാദമായിരുന്നു. ഈ സാഹചര്യത്തിലാണ് പ്രദേശവാസികള്‍ ഹൈക്കോടതിയെ സമീപിച്ചത്.
ഷൂട്ടിങിന്റെ പേരില്‍ ജനങ്ങളുടെ സഞ്ചാരത്തെ തടയുന്ന നടപടികള്‍ക്കെതിരേ പൊലിസിനും ജില്ലാ ഭരണകൂടത്തിനും പരാതി നല്‍കിയെങ്കിലും നടപടിയുണ്ടായില്ലെന്ന് ഹരജിയില്‍ വ്യക്തമാക്കിയിരുന്നു.
തുടര്‍ന്ന് പരാതിയില്‍ എല്ലാ വശങ്ങളും പരിഗണിച്ച് പത്തു ദിവസത്തിനുള്ളില്‍ നടപടിയെടുക്കാന്‍ നേരത്തെ ഹൈക്കോടതി ജില്ലാ ഭരണകൂടത്തോട് നിര്‍ദേശിച്ചു. എന്നാല്‍ ഈ സമയത്തിനുള്ളില്‍ നടപടിയെടുക്കാന്‍ കഴിഞ്ഞില്ലെന്നും സമയം നീട്ടി നല്‍കണമെന്നും ആവശ്യപ്പെട്ട് ജില്ലാ ഭരണകൂടം ഹൈക്കോടതിയിലെത്തി.
ഇതു പരിഗണിക്കെയാണ് സിനിമാ ഷൂട്ടിങിന്റെ പേരില്‍ വ്യക്തികളുടെ അവകാശത്തെ നിഷേധിക്കരുതെന്ന് ഹൈക്കോടതി അഭിപ്രായപ്പെട്ടത്.
.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."