രാഷ്ട്രമിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു
തൃശൂര്‍: മികച്ച സാമൂഹ്യ സാംസ്കാരിക പ്രവര്‍ത്തകര്‍ക്ക് കണ്‍സ്യൂമേഴ്സ് ഫെഡറേഷന് ഓഫ് ഇന്ത്യ നല്കുന്ന രാഷ്ട്രമിത്ര, സംസ്ഥാനതലത്തിലുള്ള ദേശമിത്ര, ജില്ലാതലത്തിലുള്ള മാന്യമിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. തേറമ്പില്‍ രാമകൃഷ്ണന്(ദേശീയം), ഡോ. തോളൂര്‍ ശശിധരന്(സംസ്ഥാന തലം), കാര്‍ട്ടൂണിസ്റ്റ് ജി. ഹരി, ഇന്ദിരാഗോപി, അനില്‍കുമാര്‍ വെള്ളപ്പറമ്പില്‍(ജില്ലാതലം) എന്നിവരാണ് പുരസ്കാര ജേതാക്കള്‍.
ജൂബിലി ആഘോഷത്തിന്റെ ഭാഗമായി നല്കുന്ന ജൂബിലി പുരസ്കാരത്തിന് കെ. കവിത(കര്‍ണാടകം), കെ.കെ ശശിധരന് (കേരളം), ടി രങ്കയ്യ(ബംഗളൂരു), ചാക്കോ വെള്ളത്തോട്ടം(ആലപ്പുഴ), ഡേവിസ് കണ്ണമ്പുഴ(തൃശൂര്‍) എന്നിവരേയും തിരഞ്ഞെടുത്തു. 24ന് രാവിലെ 10ന് തൃശൂര്‍ ബാലഭവന് ഓഡിറ്റോറിയത്തില്‍ നടത്തുന്ന ജൂബിലി ആഘോഷ പരിപാടിയില്‍ പ്രശസ്തി ഫലകവും പുസ്തകങ്ങളും അടങ്ങുന്ന പുരസ്കാരം ജസ്റ്റിസ് കെ. നാരായണകുറുപ്പ് സമ്മാനിക്കും. ദേശീയ ചെയര്മാന് പ്രൊഫ. പുന്നയ്ക്കല്‍ നാരായണന്, വൈസ് ചെയര്മാന് സി.വി ആന്റണി, ഭാരവാഹികളായ കെ.എ. ഗോവിന്ദന്, സി. രാമചന്ദ്രമേനോന്‍, കെ. നന്ദകുമാര്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."