HOME
DETAILS
MAL
പെട്രോള്‍, ഡീസല്‍ വില ഏഴു രൂപവരെ ഉയര്‍ത്താന്‍ എണ്ണക്കമ്പനികള്‍; തീരുമാനം ഇന്നറിയാം
backup
December 15 2016 | 06:12 AM
ന്യൂഡല്‍ഹി: അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ ക്രൂഡോയില്‍ വില ഉയര്‍ന്നതുകാരണം ഇന്ത്യയിലും ഇന്ധനവില വര്‍ധിച്ചേക്കും. ഇന്നു ചേരുന്ന എണ്ണക്കമ്പനികളുടെ യോഗത്തില്‍ വില ഉയര്‍ത്താനാണു തീരുമാനം. ബാരലിന് 55 ഡോളറാണ് അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ ക്രൂഡോയില്‍ വില.
നോട്ടുനിരോധനവും ഇന്ധന വില വര്‍ധനവും രാജ്യത്തെ ജനങ്ങളുടെ ജീവിതത്തിന്റെ നടുവൊടിക്കുന്നതിലേക്കാണ് കാര്യങ്ങള്‍ നീങ്ങുന്നത്.
മാസത്തില്‍ രണ്ടു തവണയാണ് എണ്ണക്കമ്പനികളുടെ യോഗം ചേരുന്നത്. ഇന്നത്തെ യോഗത്തില്‍ ലിറ്ററിനു ഏഴു രൂപവരെ വര്‍ധിപ്പിക്കാനാണ് എണ്ണക്കമ്പനികള്‍ ലക്ഷ്യമിടുന്നത്. കഴിഞ്ഞ രണ്ടാഴ്ചക്കിടെ അസംസ്കൃത വസ്തുക്കളുടെ വിലയില്‍ 15 ശതമാനം വര്‍ധനവാണ് ഉണ്ടായിരിക്കുന്നതെന്ന് കമ്പനികള്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."