സഊദിയിലെ കിഴക്കന്‍ പ്രവിശ്യയില്‍ അജ്ഞാത സംഘം ജഡ്ജിയെ തട്ടിക്കൊണ്ടു പോയി
ജിദ്ദ: തോക്കിന്‍മുനയില്‍ നിര്‍ത്തി അജ്ഞാത സംഘം ജഡ്ജിയെ തട്ടിക്കൊണ്ടുപോയി. ദമാമിലെ ഖത്തീഫ് കോടതിയിലെ ജഡ്ജി ശെയ്ഖ് മുഹമ്മദ് അല്‍ ജീറാനിയെയാണ് താറൂത്ത് ദ്വീപിലെ വീട്ടുമുറ്റത്ത് നിന്ന് മുഖംമൂടി ധാരികള്‍ ബലമായി കാറില്‍ കയറ്റി കൊണ്ടുപോയത്.
സംഭവത്തെ തുടര്‍ന്ന് മേഖലയാകെ പൊലിസ് പരിശോധന ശക്തമാക്കി.
ജഡ്ജിയുടെ തിരോധാനത്തില്‍ നിയമകാര്യ മന്ത്രി വലീദ് ബിന്‍ മുഹമ്മദ് അല്‍ സമാനി കടുത്ത ആശങ്ക രേഖപ്പെടുത്തി. അദ്ദേഹത്തെ കണ്ടത്തൊന്‍ മനുഷ്യസാധ്യമായതെല്ലാം ചെയ്യുമെന്ന് മന്ത്രാലയം അറിയിച്ചു.
താറൂത്ത് നഗരസഭ മേയര്‍ അബ്ദുല്‍ ഹലീം ഖിദ്‌റും സംഭവത്തെ അപലപിച്ചു. ദുരൂഹമായ സാഹചര്യങ്ങളിലാണ് തട്ടിക്കൊണ്ടുപോകല്‍ നടന്നിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
ജീറാനിയുടെ വീടിനു മുന്നില്‍ കാറിനു സമീപത്തായി അദ്ദേഹത്തിന്റെ പാദരക്ഷകള്‍ ചിതറിക്കിടക്കുന്നത് കണ്ടിരുന്നു. മൃഗീയമായി കീഴ്‌പ്പെടുത്തിയാണ് ദേശത്തിന്റെ ശത്രുക്കള്‍ അദ്ദേഹത്തെ കൊണ്ടുപോയതെന്നതിന് തെളിവാണിതെന്നും മേയര്‍ ചൂണ്ടിക്കാട്ടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."