HOME
DETAILS
MAL
ഭിന്നശേഷിക്കാരുടെ പ്രീമാരേജ് മീറ്റ്
backup
May 22 2016 | 19:05 PM
കൊച്ചി: ഭിന്നശേഷിക്കാരുടെ സാമൂഹ്യ -സാമ്പത്തിക തൊഴില്‍ പുരോഗതിക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന സാന്ത്വനം ഫൗണ്ടേഷന്റെ നേതൃത്വത്തില്‍ ഭിന്നശേഷിക്കാര്‍ക്ക് വേണ്ടി പ്രീമാരേജ് മീറ്റ് സംഘടിപ്പിക്കുന്നു. വിവാഹം കഴിക്കുവാന്‍ താല്പര്യമുള്ളതും പ്രായപൂര്‍ത്തിയായതുമായ സംസ്ഥാനത്തെ സ്ഥിരം താമസക്കാരായ ഭിന്നശേഷിയുള്ള യുവതി യുവാക്കളില്‍ അപേക്ഷകള്‍ സ്വീകരിക്കുന്നു. വെള്ള പേപ്പറില്‍ ഫോണ്‍ നമ്പര്‍ കൂടി തയ്യാറാക്കിയ അപേക്ഷയോടൊപ്പം ഒരു പാസ്പോര്‍ട്ട് സൈസ് ഫോട്ടോ കൂടി അയക്കുക. അപേക്ഷ അയക്കേണ്ട വിലാസം: സെക്രട്ടറി, സാന്ത്വനം ഫൗണ്ടേഷന്, ചന്തിരൂര്‍ പി.ഒ, ചേര്‍ത്തല, ആലപ്പുഴ എന്ന വിലാസത്തില്‍ ജൂണ്‍ 20ന് മുന്‍പ് നല്‍കണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."