ഗുരുവര്യന് യാത്രാമൊഴി; ഒരു നോക്കു കാണാന്‍ പതിനായിരങ്ങള്‍
മണ്ണാര്‍ക്കാട്: അന്തരിച്ച സമസ്ത പ്രസിഡന്റ് കുമരംപുത്തൂര്‍ എ.പി മുഹമ്മദ് മുസ്‌ലിയാരുടെ ജനാസ നിസ്‌കാരത്തില്‍ പങ്കെടുക്കാനും ഒരു നോക്കു കാണാനും എത്തിയത് സമൂഹത്തിലെ നാനാതുറകളില്‍പെട്ട പ്രമുഖരുള്‍പ്പെടെ പതിനായിരക്കണക്കിന് ആളുകള്‍.
ആശുപത്രിയിലും വീട്ടിലും പൊതുദര്‍ശനത്തിനു വച്ച പള്ളിക്കുന്ന് മിസ്ബാഹുല്‍ ഹുദാ മദ്‌റസയിലും മണ്ണാര്‍ക്കാട് ദാറുന്നജാത്ത് യതീംഖാനയിലും ഖബറടക്കം നടത്തിയ കുമരംപുത്തൂര്‍ ജുമാമസ്ജിദിലും വന്‍ജനാവലിയായിരുന്നു.
മരണവാര്‍ത്ത അറിഞ്ഞ് വ്യാഴാഴ്ച പുലര്‍ച്ചെ മുതല്‍ വിവിധ ഭാഗങ്ങളില്‍ നിന്നായി തങ്ങളുടെ പ്രിയനേതാവിനെ അവസാനമായി കാണാന്‍ ജനങ്ങളൊഴുകിയെത്തി. തിരക്കു കാരണം സൗകര്യപ്രദമായി വരിയായാണ് ആളുകളെ കടത്തിവിട്ടത്. രാവിലെ തുടങ്ങിയ ജനത്തിരക്ക് വൈകിട്ട് മൂന്നോടെയാണ് കുറഞ്ഞത്. 23 തവണയായാണ് പ്രമുഖരുടെ നേതൃത്വത്തില്‍ ജനാസ നിസ്‌കാരം നടന്നത്.
പാണക്കാട് ബഷീറലി ശിഹാബ് തങ്ങള്‍, പാണക്കാട് ശമീറലി ശിഹാബ് തങ്ങള്‍, പാണക്കാട് ശഹീറലി ശിഹാബ് തങ്ങള്‍, പാണക്കാട് സാബിഖലി ശിഹാബ് തങ്ങള്‍, പാണക്കാട് ഹാശിറലി ശിഹാബ് തങ്ങള്‍, കോട്ടുമല മൊയ്തീന്‍കുട്ടി മുസ്‌ലിയാര്‍, എം.എം മുഹ്‌യിദ്ദീന്‍ മുസ്‌ലിയാര്‍, കൊയ്യോട് ഉമര്‍ മുസ്‌ലിയാര്‍, മരക്കാര്‍ മുസ്‌ലിയാര്‍ നിറമരുതൂര്‍, കൂരിയാട് ഡോ. ബഹാഉദ്ദീന്‍ നദ്‌വി, മേലാറ്റൂര്‍ കുഞ്ഞാണി മുസ്‌ലിയാര്‍, കെ.പി.സി തങ്ങള്‍ വല്ലപ്പുഴ, അത്തിപ്പറ്റ മൊയ്തീന്‍ കുട്ടി മുസ്്‌ലിയാര്‍, മുക്കം ഉമര്‍ ഫൈസി, കണ്ണൂര്‍ അബ്ദുല്ല മുസ്‌ലിയാര്‍, എ.വി അബ്ദുറഹിമാന്‍ മുസ്‌ലിയാര്‍, നാസര്‍ ഹയ്യ് ശിഹാബ് തങ്ങള്‍, സയ്യിദ് ഇമ്പിച്ചിക്കോയ തങ്ങള്‍ ലക്കിടി, റഹ്മത്തുല്ലാ ഖാസിമി മുത്തേടം, കെ.കെ.എസ് തങ്ങള്‍ വെട്ടിച്ചിറ, ഏലംകുളം ബാപ്പു മുസ്‌ലിയാര്‍, കൊടക് അബ്ദുറഹിമാന്‍ മുസ്‌ലിയാര്‍, പൂക്കോയ തങ്ങള്‍ അല്‍ഐന്‍, അബ്ദുസ്സമദ് പൂക്കോട്ടൂര്‍, ഓണമ്പിള്ളി മുഹമ്മദ് ഫൈസി, എം.സി മായിന്‍ ഹാജി, അഡ്വ. ടി.എ സിദ്ദീഖ്, കെ.എസ് ഹംസ, സി.എ.എം.എ കരീം, കളത്തില്‍ അബ്ദുല്ല, പി.എ തങ്ങള്‍, അഡ്വ. റഹ്മത്തുല്ല, എം.എം ഹമീദ്, മരക്കാര്‍ മാരായമംഗലം, എന്‍.ഹംസ, കല്ലടി അബൂബക്കര്‍, പൊന്‍പാറ കോയക്കുട്ടി, കെ.കെ.എ അസീസ്, ടി.പി അഷറഫലി, ജോസ് ബേബി, അഡ്വ. നാലകത്ത് സൂപ്പി, മമ്മുണ്ണി ഹാജി, മുക്കം മോയിന്‍ മോന്‍ ഹാജി, പി. അഹമ്മദ് അശ്‌റഫ്, എം. ഉണ്ണീന്‍, ടി.ആര്‍ സെബാസ്റ്റ്യന്‍, പി.ആര്‍ സുരേഷ്, വി.വി ശൗഖത്തലി, സി. മുഹമ്മദ് ബഷീര്‍, ടി.എ സലാം മാസ്റ്റര്‍, പി. മുഹമ്മദാലി അന്‍സാരി, സി. അച്യുതന്‍നായര്‍, ഗഫൂര്‍ കോല്‍ക്കളത്തില്‍, അര്‍സല്‍ എരേരത്ത്, ഹാജി കെ. മമ്മദ് ഫൈസി, സ്വലാഹുദ്ദീന്‍ ഫൈസി, സയ്യിദ് ശിഹാബുദ്ദീന്‍ ജിഫ്്‌രി തങ്ങള്‍, സുലൈമാന്‍ ഫൈസി ചുങ്കത്തറ, കെ.എസ് മൗലവി, പൂക്കോട്ടൂര്‍ ഹസ്സന്‍ സഖാഫി, ആനമങ്ങാട് മുഹമ്മദ് ഫൈസി, ആനമങ്ങാട് അബ്ദുറഹ്മാന്‍ മുസ്‌ലിയാര്‍, ഇ. അലവി ഫൈസി കുളപ്പറമ്പ്, ആര്‍.വി കുട്ടിഹസ്സന്‍ ദാരിമി, ഒളവണ്ണ അബൂബക്കര്‍ ദാരിമി, ടി.കെ മുഹമ്മദ് കുട്ടി ഫൈസി, നെല്ലായ മുഹമ്മദ് കുട്ടി മുസ്‌ലിയാര്‍, സി. മുഹമ്മദാലി ഫൈസി, മുസ്തഫ അശ്‌റഫി കക്കുപ്പടി, സയ്യിദ് ഫസല്‍ ശിഹാബ് തങ്ങള്‍ മേല്‍മുറി, പി.കെ ഇമ്പിച്ചിക്കോയ തങ്ങള്‍ കൊടക്കാട്, ആദ്യശ്ശേരി ഹംസക്കുട്ടി മുസ്‌ലിയാര്‍, കെ.പി മുഹമ്മദ് മുസ്‌ലിയാര്‍ കൊമ്പം, പി. ഉമര്‍ മാസ്റ്റര്‍, എ. ഫാറൂഖ്, അബ്ദുല്‍ ഹകീം നദ്‌വി, കെ. സുല്‍ഫീക്കറലി, ഷരീഫ് ദാരിമി കോട്ടയം, ഹസന്‍ ആലംകോട്, അബുബിന്‍ മുഹമ്മദ്, ഡോ. നാട്ടിക മുഹമ്മദലി, എം.എ ചേളാരി, മണ്ണാര്‍ക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി മൊയ്തു, വി.കെ ശ്രീകണ്ഠന്‍, കുമരംപുത്തൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഹുസൈന്‍ കോളശ്ശേരി, മണ്ണാര്‍ക്കാട് തഹസില്‍ദാര്‍ തുടങ്ങി നിരവധി പേരാണ് എത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."