HOME
DETAILS
MAL
നഷ്ടമായതു കറ കളഞ്ഞ പണ്ഡിതനെയും കരുത്തുറ്റ നേതാവിനെയുമെന്ന് എം.എ ഖാസിം മുസ്‌ലിയാര്‍
backup
December 16 2016 | 05:12 AM
കാസര്‍കോട്: എ.പി മുഹമ്മദ് മുസ്്‌ലിയാരുടെ വിയോഗം തീരാനഷ്ടമാണെന്നു സമസ്ത കേരള ഇസ്്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് സെക്രട്ടറി എം.എ ഖാസിം മുസ്്‌ലിയാര്‍. കറ കളഞ്ഞ പണ്ഡിതനെയും കരുത്തുറ്റ നേതാവിനെയുമാണ് ഇദ്ദേഹത്തിന്റെ വിയോഗത്തിലൂടെ നഷ്ടമായത്. സമസ്തയുടെ പരമോന്നത പദവിയിലേക്കു നിയോഗിക്കുമ്പോഴും ആരാലും എതിര്‍ക്കപ്പെടുകയോ ആ സ്ഥാനത്തേക്ക് മറ്റൊരു പേര് ഉയര്‍ത്തിക്കാട്ടുക പോലും ചെയ്തില്ലായെന്നത് അദ്ദേഹത്തിന്റെ പാണ്ഡിത്യത്തിന്റെയും ലാളിത്യത്തിന്റെയും അംഗീകാരമാണ്.
ജീവിതം മുഴുവനും അറിവു നേടാനും പകര്‍ന്നു നല്‍കാനുമായി ചെലവഴിച്ച പണ്ഡിതന്റെ വിടവാങ്ങല്‍ ജാമിഅ നൂരിയയിലെ വിദ്യര്‍ഥികള്‍ക്കിടയിലുണ്ടാക്കിയ വിടവു നികത്താനാവാത്തതാണെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."