HOME
DETAILS

സപ്ലൈകോ ക്രിസ്മസ് ജില്ലാ വിപണനമേളയ്ക്കു തുടക്കം: വില നിയന്ത്രിക്കാന്‍ സപ്ലൈകോ അരിക്കടകള്‍ ആരംഭിക്കുമെന്ന് ഭക്ഷ്യ വകുപ്പ് മന്ത്രി

  
backup
December 16 2016 | 06:12 AM

%e0%b4%b8%e0%b4%aa%e0%b5%8d%e0%b4%b2%e0%b5%88%e0%b4%95%e0%b5%8b-%e0%b4%95%e0%b5%8d%e0%b4%b0%e0%b4%bf%e0%b4%b8%e0%b5%8d%e0%b4%ae%e0%b4%b8%e0%b5%8d-%e0%b4%9c%e0%b4%bf%e0%b4%b2%e0%b5%8d%e0%b4%b2%e0%b4%be

ആലപ്പുഴ: അരി വില നിയന്ത്രിക്കുന്നതിനായി സപ്ലൈകോയുടെ ക്രിസ്മസ് വിപണന മേളകള്‍ക്കൊപ്പം പ്രത്യേക അരി കടകള്‍ കൂടി ഉടന്‍ ആരംഭിക്കുമെന്ന് ഭക്ഷ്യപൊതുവിതരണ വകുപ്പു മന്ത്രി പി. തിലോത്തമന്‍ പറഞ്ഞു. ആലപ്പുഴ മുല്ലയ്ക്കല്‍ പുന്നപ്രവയലാര്‍ സ്മാരക ഹാളില്‍ സപ്ലൈകോയുടെ ക്രിസ്മസ് ജില്ലാ ഫെയര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കേന്ദ്രം താങ്ങുവില നല്‍കുന്ന അരി 21.50 രൂപയ്ക്ക് നല്‍കാമെന്ന് എഫ്.സി.ഐ. അറിയിച്ചിട്ടുണ്ട്. മറ്റുചെലവുകള്‍ കൂടി കണക്കാക്കി 23 രൂപയ്ക്ക് നല്ല അരി ആലപ്പുഴ, കോട്ടയം, തൃശൂര്‍, എറണാകുളം, തിരുവനന്തപുരം ജില്ലകളില്‍ ആരംഭിച്ച വിപണനമേള വഴി നല്‍കാനാകുമെന്നാണ് പ്രതീക്ഷ. ഓയില്‍പാമിന്റെ കുട്ടനാട് അരിയും കുറഞ്ഞ വിലയ്‌ക്കെടുത്ത് ജനങ്ങള്‍ക്കു നല്‍കാന്‍ ശ്രമിക്കുന്നു. ആന്ധ്രയില്‍നിന്നുള്ള ജയ, സുരേഖ അരികള്‍ക്ക് വിപണിയില്‍ വില കൂടിയിട്ടുണ്ട്. ആന്ധ്രയിലെ അരി മില്‍ ലോബി കൃത്രിമ ക്ഷാമം സൃഷ്ടിച്ച് സ്ഥിരമായി വിലകൂട്ടാന്‍ ശ്രമിക്കാറുണ്ട്. കൊല്ലത്തെ ചില കച്ചവടക്കരും ഇതിനു കൂട്ടുനില്‍ക്കുന്നു. കഴിഞ്ഞ ഓണക്കാലത്തും ശ്രമം നടന്നു. അന്ന് സര്‍ക്കാര്‍ വിപണിയില്‍ ഇടപെട്ട് ഇതു പരാജയപ്പെടുത്തി. കുറഞ്ഞ വിലയ്ക്ക് അരി നല്‍കാന്‍ പ്രത്യേക സംവിധാനം ഒരുക്കുമെന്നും വില കൂട്ടാനുള്ള നീക്കം പരാജയപ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു.
അരിയടക്കം 13 ഇനം അവശ്യസാധനങ്ങള്‍ 21 ശതമാനം മുതല്‍ 68 ശതമാനം വരെ സബ്‌സിഡി നല്‍കി സപ്ലൈകോയുടെ സ്ഥാപനങ്ങള്‍ വഴി നല്‍കുന്നുണ്ട്. റേഷന്‍ അരി വിതരണം കൂടി സുഗമമാകുന്നതോടെ വിപണിയിലെ അരി വില കുറയും. കേന്ദ്ര സര്‍ക്കാര്‍ അഡ്‌ഹോക്ക് അലോട്ട്‌മെന്റ് വെട്ടിക്കുറച്ചതാണ് റേഷന്‍ കടകള്‍ വഴിയുള്ള ഭക്ഷ്യധാന്യ വിതരണത്തെ ബാധിച്ചത്. അഡ്‌ഹോക്ക് അലോട്ട്‌മെന്റ് വെട്ടിക്കുറയ്ക്കരുതെന്ന ആവശ്യത്തോട് കേന്ദ്രം നീതി കാട്ടിയില്ല.
കേന്ദ്രം അനുവദിച്ച അരി എഫ്.സി.ഐ.യാണ് നല്‍കുന്നത്. അരി എടുക്കാന്‍ ചെന്നപ്പോള്‍ എഫ്.സി.ഐ. യിലെ തൊഴിലാളി സംഘടനകള്‍ അട്ടിക്കൂലി ആവശ്യപ്പെട്ട് അരി വിതരണം തടസപ്പെടുത്തി. അരി നല്‍കേണ്ടത് എഫ്.സി.ഐ.യുടെ ചുമതലയാണ്. അട്ടിക്കൂലി നല്‍കാന്‍ സര്‍ക്കാരിനാകില്ല. ഇതു സംബന്ധിച്ച് തൊഴിലാളി സംഘടനകളുടെ യോഗം സര്‍ക്കാര്‍ വിളിച്ചു. ന്യായമായ കൂലി നല്‍കാമെന്നും ഇക്കാര്യത്തില്‍ തീരുമാനമെടുക്കാന്‍ ഒരു മാസത്തെ സാവകാശം വേണമെന്നും അരിവിതരണം തടസപ്പെടുത്തരുതെന്നും സര്‍ക്കാര്‍ ആവശ്യപ്പെട്ടു.
ഒരു സ്വതന്ത്ര യൂണിയനൊഴികെ മറ്റെല്ലാവരും സര്‍ക്കാരിന്റെ ആവശ്യം അംഗീകരിച്ചു. സ്വതന്ത്ര യൂണിയന്‍ ലോഡ് കയറ്റിവിടുന്നതില്‍ മെല്ലപ്പോക്ക് സമീപനമാണ് സ്വീകരിക്കുന്നത്. ആലപ്പുഴയില്‍ 60 ലോഡ് കയറിപ്പോകേണ്ട സ്ഥാനത്ത് 16 ലോഡ് മാത്രമാണ് കയറ്റിവിടുന്നത്. അട്ടിക്കൂലിയായി ലോഡിന് 1500 രൂപ മുതല്‍ 2000 രൂപ വരെയാണ് ഇവര്‍ ആവശ്യപ്പെടുന്നത്. ഈ തീവെട്ടിക്കൊള്ള സര്‍ക്കാര്‍ അനുവദിക്കില്ല. യൂണിയന്റെ നിലപാട് പുനപരിശോധിച്ചില്ലെങ്കില്‍ സര്‍ക്കാര്‍ കടുത്ത നടപടികളെടുക്കും. റേഷന്‍ അരിയുടെ വിതരണം തടസപ്പെടുത്തുന്ന സംഘടനയുടെ നടപടി ജനങ്ങളോടുള്ള വെല്ലുവിളിയാണ്. അരി വിതരണത്തിനായി സര്‍ക്കാര്‍ 1171 കോടി രൂപ വിനിയോഗിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. മുമ്പിത് 871 കോടി രൂപയായിരുന്നു. സബ്‌സിഡി സാധനങ്ങളുടെ വില അഞ്ചു വര്‍ഷത്തേക്ക് വര്‍ധിപ്പിക്കില്ലെന്ന് സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. റേഷന്‍ കടകള്‍ വഴി വിതരണം ചെയ്യുന്ന നവംബര്‍ മാസത്തെ അരി ഡിസംബര്‍ 31 വരെ വാങ്ങാം. നവംബര്‍ മാസത്തെ അരി വിതരണം സുഗമവും വേഗത്തിലാക്കാനുമുള്ള എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
യോഗത്തില്‍ അധ്യക്ഷ്യത വഹിച്ച നഗരസഭാ ഉപാധ്യക്ഷ ഷീന കൊച്ചുബാവ ആദ്യ വില്‍പന നിര്‍വഹിച്ചു. മുന്‍ എം.പി. റ്റി.ജെ. ആഞ്ചലോസ്, സപ്ലൈകോ ജനറല്‍ മാനേജര്‍ കെ. വേണുഗോപാല്‍, രാഷ്ട്രീയ കക്ഷി പ്രതിനിധികളായ എ.എം. നസീര്‍, തോമസ് ചുള്ളിക്കല്‍, നഗരസഭാംഗം റാണി രാമകൃഷ്ണന്‍, സപ്ലൈകോ റീജണല്‍ മാനേജര്‍ എന്‍.പി. നോര്‍ബര്‍ട്ട് എന്നിവര്‍ പ്രസംഗിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യു.എ.ഇ; അൽ വാസ്മി മഴക്കാല സീസൺ ഡിസംബർ 6 വരെ തുടരും

uae
  •  2 months ago
No Image

ശബരിമലയില്‍ സ്‌പോട്ട് ബുക്കിങ് വേണം; സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍

Kerala
  •  2 months ago
No Image

ആപ് ഒളിംപിക്‌സ് പ്രഖ്യാപിച്ച് ശൈഖ് ഹംദാൻ; ജേതാക്കൾക്ക് 550,000 ദിർഹമിന്റെ സമ്മാനങ്ങളും 6 മാസത്തെ പരിശീലനവും

uae
  •  2 months ago
No Image

അബ്ദുറഹീംകേസ്, കോടതി സിറ്റിംഗ് ഒക്ടോബർ 21 ലേക്ക് മാറ്റി; നാളെ റിയാദിൽ സഹായസമിതി പൊതുയോഗം

Saudi-arabia
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-14-10-2024

PSC/UPSC
  •  2 months ago
No Image

ഉയര്‍ന്ന തിരമാലയ്ക്കും കള്ളക്കടല്‍ പ്രതിഭാസത്തിനും സാധ്യത; നാളെ പുലര്‍ച്ച മുതല്‍ കേരളാ തീരത്ത് റെഡ് അലര്‍ട്ട്

Kerala
  •  2 months ago
No Image

ദുബൈ; നാല് ടൂറിസം കേന്ദ്രങ്ങളിൽ പ്രവേശനനിരക്ക് വർധിപ്പിച്ചു

uae
  •  2 months ago
No Image

സര്‍ക്കാര്‍ അനുമതിയില്ലാതെ പ്രവര്‍ത്തിക്കുന്ന സ്‌കൂളുകള്‍ പൂട്ടും; വിദ്യാഭ്യാസ മന്ത്രി 

Kerala
  •  2 months ago
No Image

കേരളത്തിലേക്കുള്ള സര്‍വീസുകള്‍ വെട്ടിക്കുറച്ച് ഗള്‍ഫ് എയര്‍

bahrain
  •  2 months ago
No Image

സിനിമാ സെറ്റുകളിലെ ലഹരി ഉപയോഗം അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണ സംഘത്തിന് ഹൈക്കോടതി നിര്‍ദേശം 

Kerala
  •  2 months ago