HOME
DETAILS

കേന്ദ്ര മന്ത്രിസഭ പുനഃസംഘടന ഉടന്‍

  
backup
May 22 2016 | 20:05 PM

%e0%b4%95%e0%b5%87%e0%b4%a8%e0%b5%8d%e0%b4%a6%e0%b5%8d%e0%b4%b0-%e0%b4%ae%e0%b4%a8%e0%b5%8d%e0%b4%a4%e0%b5%8d%e0%b4%b0%e0%b4%bf%e0%b4%b8%e0%b4%ad-%e0%b4%aa%e0%b5%81%e0%b4%a8%e0%b4%83%e0%b4%b8%e0%b4%82

ഡല്‍ഹി: അടുത്ത വര്‍ഷം ഉത്തര്‍പ്രദേശ് ഉള്‍പ്പെടെയുള്ള നിയമസഭാ തെരഞ്ഞെടുപ്പുകള്‍ മുന്നില്‍ക്കണ്ട് കേന്ദ്ര മന്ത്രിസഭ പുനഃസംഘടിപ്പിക്കാന്‍ ഒരുങ്ങുന്നു. ഇറാന്‍ സന്ദര്‍ശനം കഴിഞ്ഞ് പ്രധാനമന്ത്രി നരേന്ദ്രമോദി തിരിച്ചെത്തിയാലുടനെ പുനഃസംഘടനയുണ്ടാകും. ഇത്തവണ കേരളത്തില്‍ നിന്ന് കേന്ദ്ര മന്ത്രിസഭയില്‍ പ്രാതിനിധ്യമുണ്ടാകുമെന്നാണ് ബി.ജെ.പി വൃത്തങ്ങള്‍ നല്‍കുന്ന സൂചന. കേരളത്തില്‍ അക്കൗണ്ട് തുറക്കുകയും വോട്ടിങ് ശതമാനത്തില്‍ വര്‍ധനവ് ഉണ്ടാവുകയും ചെയ്തതോടെ ബി.ജെ.പി കേന്ദ്ര നേതൃത്വം കേരളത്തിലേക്ക് പ്രത്യേകം ശ്രദ്ധ പതിപ്പിച്ചുതുടങ്ങിയിട്ടുണ്ട്. സി.പി.എം അധികാരത്തിലേറിയ സാഹചര്യത്തില്‍ ബി.ജെ.പിയെ വളര്‍ത്താന്‍ കേന്ദ്ര മന്ത്രിസഭയില്‍ കേരളത്തിന് പ്രാതിനിധ്യം നല്‍കണമെന്ന ആവശ്യം ശക്തമാണ്. എന്നാല്‍ അത് ആര്‍ക്ക് നല്‍കുമെന്നതാണ് കേന്ദ്രനേതൃത്വത്തെ കുഴക്കുന്നത്.

മുന്‍ സംസ്ഥാന പ്രസിഡന്റ് വി. മുരീളധരനെ മന്ത്രിസഭയിലേക്കെടുക്കാന്‍ ആഗ്രഹമുണ്ടെങ്കിലും അതേസ്ഥാനം വഹിച്ചിരുന്ന പി.എസ് ശ്രീധരന്‍ പിള്ളയടക്കമുള്ളവര്‍ക്കും അര്‍ഹമായ പദവി നല്‍കേണ്ടിവരും. ചെങ്ങന്നൂരിലെ പരാജയത്തില്‍ നേതൃത്വത്തെ കുറ്റപ്പെടുത്തി ശ്രീധരന്‍പിള്ളയും ഇന്നലെ രംഗത്തുവന്നിരുന്നു.
മുരളീധരന് ദേശീയ ജനറല്‍ സെക്രട്ടറി സ്ഥാനം നല്‍കി കേന്ദ്ര നേതൃത്വത്തിലേക്ക് കൊണ്ടുവരാനുള്ള നീക്കവുമുണ്ട്. നിലവില്‍ എം.പിയല്ലാത്ത മുരളീധരനെ കേന്ദ്ര മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തണമെങ്കില്‍ ബി.ജെ.പിക്ക് അംഗങ്ങളുള്ള മറ്റേതെങ്കിലും സംസ്ഥാന നിയമസഭകളില്‍നിന്നും രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെടേണ്ടതുണ്ട്. മുന്‍പ് ഒ. രാജഗോപാലിനെ ഇത്തരത്തില്‍ രാജ്യസഭയിലെത്തിച്ച് കേന്ദ്ര മന്ത്രിയാക്കിയിരുന്നു. നോമിനേറ്റഡ് അംഗമായി രാജ്യസഭയിലെത്തിയ സിനിമാ താരം സുരേഷ്‌ഗോപിയെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്താനുള്ള സാധ്യത വിദൂരമാണ്. പാര്‍ട്ടി നേതാവല്ലാത്തതുമാത്രമല്ല, നോമിനേറ്റഡ് എം.പിമാര്‍ക്ക് മന്ത്രിസ്ഥാനം നല്‍കുന്ന പതിവില്ലാത്തതാണ് സുരേഷ്‌ഗോപിയുടെ സാധ്യത ഇല്ലാതാക്കുന്നത്.


നിയമസഭാ തെരഞ്ഞെടുപ്പില്‍ ജയിച്ചതിനാല്‍ ഒ. രാജഗോപാലിന് സ്ഥാനം നല്‍കാനുള്ള ബാധ്യതയില്‍ നിന്ന് കേന്ദ്ര നേതൃത്വം രക്ഷനേടി. അതേസമയം കേരളത്തിലെ എന്‍.ഡി.എയുടെ സഖ്യകക്ഷിയായ ബി.ഡി.ജെ.എസ് തെരഞ്ഞെടുപ്പില്‍ കാര്യമായ ചലനം ഉണ്ടാക്കാത്തതിനാല്‍ അവരുടെ നേതാക്കളെ കേന്ദ്രമന്ത്രിസഭയില്‍ ഉള്‍പ്പെടുത്താനുള്ള സാധ്യത വിരളമാണ്. അടുത്ത മാസത്തോടെ കാലാവധി തീരുന്ന വെങ്കയ്യ നായിഡുവിനെ മന്ത്രിസഭയില്‍നിന്ന് നീക്കുമെന്ന സൂചനകളുണ്ടായിരുന്നെങ്കിലും ഇദേഹത്തെ വീണ്ടും രാജ്യസഭയിലെത്തിച്ച് മന്ത്രിയായി തുടരാന്‍ അനുവദിക്കുന്ന കാര്യമാണ് മോദി ഇപ്പോള്‍ പരിഗണിക്കുന്നത്. പാര്‍ട്ടിയുടെ കേരളത്തിന്റെ ചുമതലയുള്ള ആരോഗ്യമന്ത്രി ജെ.പി നദ്ദയെ ഒരുപക്ഷേ പാര്‍ട്ടി നേതൃസ്ഥാനത്തേക്ക് മാറ്റിയേക്കും. ഭാവിയില്‍ ദേശീയ പ്രസിഡന്റ് സ്ഥാനം തന്നെ ഏറ്റെടുക്കേണ്ട നേതാവായാണ് നദ്ദ പരിഗണിക്കപ്പെടുന്നത്. നജ്മ ഹിബതുല്ലയെ പ്രായാധിക്യം കാരണം മന്ത്രിസ്ഥാനത്ത് നിന്ന് മാറ്റുന്ന കാര്യം ഏതാണ്ട് ഉറപ്പായി കഴിഞ്ഞു. ഇവര്‍ക്ക് ഗവര്‍ണര്‍ സ്ഥാനം നല്‍കിയേക്കും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗിന്നസ് വേൾഡ് റെക്കോർഡിൽ ഇടം നേടാൻ ശിവന്യ പ്രശാന്ത്

oman
  •  2 hours ago
No Image

തുടർച്ചയായി 2 ദിവസം മഴ; മുല്ലപ്പെരിയാറിലെ ജലനിരപ്പ് 127. 65 അടിയായി ഉയർന്നു

Kerala
  •  2 hours ago
No Image

ഷൊ൪ണൂരിൽ ട്രെയിൻ യാത്രക്കാരിയുടെ മാല മോഷ്ടിച്ച കേസിൽ പ്രതി അറസ്റ്റിൽ

Kerala
  •  2 hours ago
No Image

'ഒരു ദിവസം രണ്ട് കണക്ക് ക്ലാസില്‍ ഇരിക്കുന്ന പോലെ; ശരിക്കും ബോറടിപ്പിച്ചു';  മോദിയുടെ പ്രസംഗത്തെ പരിഹസിച്ച് പ്രിയങ്ക ഗാന്ധി

National
  •  2 hours ago
No Image

ബ​ഗാനോടും തോറ്റ് ബ്ലാസ്റ്റേഴ്സ്

Football
  •  3 hours ago
No Image

കാറും ബൈക്കും കൂട്ടിയിടിച്ചു; നിയന്ത്രണം വിട്ട വാഹനങ്ങൾ ട്രെയ്ലർ ലോറിയിലിടിച്ച് രണ്ട് പേർക്ക് ദാരുണാന്ത്യം

Kerala
  •  3 hours ago
No Image

308.30 ഗ്രാം എം.ഡി.എം.എയുമായി യുവാവ് പിടിയിൽ 

Kerala
  •  4 hours ago
No Image

ആനയെഴുന്നള്ളിപ്പും വെടിക്കെട്ടും; ഹൈക്കോടതി വിധി പ്രായോഗികമല്ലെന്ന് തൃശൂരിൽ ഉത്സവരക്ഷാ സംഗമം

Kerala
  •  4 hours ago
No Image

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദ സാധ്യത; മൂന്ന് ജില്ലകളില്‍ മുന്നറിയിപ്പ്

Kerala
  •  4 hours ago
No Image

കാട്ടാന പന മറിച്ചിട്ടുണ്ടായ അപകടത്തിൽ പരുക്കേറ്റ വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം

Kerala
  •  4 hours ago