ജില്ലാ കേരളോത്സവം; മത്സരവേദികള്‍ക്ക് അന്തിമരൂപമായി
മലപ്പുറം: ഡിസംബര്‍ 21ന് ആരംഭിക്കുന്ന ഈ വര്‍ഷത്തെ ജില്ലാകേരളോത്സവത്തിന്റെ കായികമത്സരങ്ങള്‍ നടക്കുന്ന വേദികള്‍ക്ക് സംഘാടകസമിതി അന്തിമരൂപം നല്‍കി. ക്രിക്കറ്റ് 21, 22 തിയതികളില്‍ പറപ്പൂര്‍ പഞ്ചായത്ത് മിനി സ്റ്റേഡിയം, ചെസ്സ് മത്സരം 21ന് വേങ്ങര ബ്ലോക്ക് പഞ്ചായത്ത് ഹാള്‍, ഫുട്‌ബോള്‍ മത്സരം 22, 23ന് കോഴിച്ചെന എം.എസ്.പി കാംപ്, ഷട്ടില്‍ മത്സരങ്ങള്‍ 22ന് വേങ്ങര റാക്കറ്റ് ഹട്ട് ഇന്‍ഡോര്‍ സ്റ്റേഡിയം, വടംവലി, കബഡി മത്സരങ്ങള്‍ 23ന് പറപ്പൂര്‍ പഞ്ചായത്ത് സ്റ്റേഡിയം, ആര്‍ച്ചറി, കളരിപ്പയറ്റ്, പഞ്ചഗുസ്തി മത്സരങ്ങള്‍ 23ന് ഊരകം ഒ.കെ മുറി ജി.എം.എല്‍.പി സ്‌കൂള്‍ ഗ്രൗണ്ട്, ബാസ്‌ക്കറ്റ് ബോള്‍ 23ന് ഒതുക്കുങ്ങല്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഗ്രൗണ്ട്, വോളിബോള്‍ 23, 24 തിയതികളില്‍ വലിയോറ ഈസ്റ്റ് എ.എം.യു.പി സ്‌കൂള്‍ ഗ്രൗണ്ടിലും നടക്കും. അത്‌ലറ്റിക്‌സ് മത്സരങ്ങള്‍ 24ന് കോഴിച്ചെന എം.എസ്.പി ഗ്രൗണ്ടിലും നീന്തല്‍ മത്സരങ്ങള്‍ 26ന് നിലമ്പൂര്‍ പി.വി.സ്‌കൂളിലെ സ്വിമ്മിങ് പൂളിലുമാണ് നടക്കുന്നത്. 17ന് വൈകിയിട്ട് മൂന്നിന് മുമ്പ് ലഭിക്കുന്ന എന്‍ട്രികള്‍ മാത്രമെ സ്വീകരിക്കുകയുള്ളു. ഓരോ മത്സര കേന്ദ്രങ്ങളിലേക്കും പ്രത്യേകചുമതലകള്‍ നല്‍കിയ ഭാരവാഹികളുമായി ടീം മാനേജര്‍മാര്‍ക്കും പങ്കെടുക്കുന്നവര്‍ക്കും ബന്ധപ്പെടാവുന്നതാണ്. ബന്ധപ്പെടേണ്ടവരുടെ ഫോണ്‍നമ്പറും വിശദ വിവരങ്ങളും ബ്ലോക്ക്മുനിസിപ്പല്‍ ഓഫിസുകളില്‍ ലഭ്യമാക്കിയിട്ടുണ്ട്. എല്ലാ ദിവസവും മത്സരങ്ങള്‍ കാലത്ത് ഒന്‍പതിന് ആരംഭിക്കുന്നതായിരിക്കും. മത്സരാര്‍ഥികളും ടീം മാനേജര്‍മാരും ഇക്കാര്യത്തില്‍ സഹകരിക്കണമെന്ന് സംഘാടകസമിതി വര്‍ക്കിങ് ചെയര്‍മാന്‍ സലീംകുരുവമ്പലം അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."