എടച്ചേരി കൃഷിഭവന്റെ പ്രവര്‍ത്തനം അവതാളത്തില്‍
എടച്ചേരി: എടച്ചേരി കൃഷി ഭവനില്‍ ഓഫിസറെ നിയമിക്കണമെന്ന ആവശ്യം നില്‍നില്‍ക്കെ ഒരു ജീവനക്കാരിയെ പിരിച്ചുവിട്ടതോടെ ഓഫിസിന്റെ പ്രവര്‍ത്തനം പൂര്‍ണമായും താളം തെറ്റി.
കൃഷി ഓഫിസറും കൃഷി അസിസ്റ്റന്റും ഇല്ലാതെ ഓഫിസിന്റെ പ്രവര്‍ത്തനം മാസങ്ങളായി സ്തംഭനാവസ്ഥയിലാണ്. ഇതിനിടയിലാണ് ആകെയുളള മൂന്ന് ജീവനക്കാരില്‍ ഒരാളെ പിരിച്ചുവിടുന്നത്.
എക്കൗണ്ടന്റ് ആയി കരാര്‍ വ്യവസ്ഥയില്‍ ജോലി ചെയ്തു വരികയായിരുന്ന ഇരിങ്ങണ്ണൂര്‍ സ്വദേശി ജിജിനയെയാണ് ദിവസങ്ങള്‍ക്ക് മുമ്പ് പിരിച്ചുവിട്ടത്.
പച്ചത്തേങ്ങ സംഭരണകേന്ദ്രത്തിന്റെ ചുമതല ജീവനക്കാരിക്കായിരുന്നു.സി.പി.എമ്മിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ അധികാരമേറ്റതിന് പിന്നാലെയാണ് മറ്റൊരു പാര്‍ട്ടിയുടെ പ്രവര്‍ത്തകയായ ഇവരെ പിരിച്ചുവിട്ടുള്ള ഉത്തരവിറങ്ങിയത്.
ഇതോടെ പച്ചത്തേങ്ങ സംഭരണവും നിലച്ചു. കാര്‍ഷിക വിളകളുടെ വിലക്കുറവ് കാരണം കര്‍ഷകര്‍ നട്ടം തിരിയുമ്പോഴാണ് തേങ്ങസംഭരണവും ഇല്ലാതായിരിക്കുന്നത്.
നോട്ടുനിരോധനം കൊണ്ട് പൊറുതിമുട്ടിയ കര്‍ഷകര്‍ ഇതോടെ കൂടുതല്‍ ദുരിതത്തിലായി. കൃഷി ഓഫിസറും കൃഷി അസിസ്റ്റന്റും ഉള്‍പ്പെടെ അഞ്ച് ജീവനക്കാരാണ് എടച്ചേരി കൃഷിഭവനില്‍ ജോലി ചെയ്തിരുന്നത്.
ആറ് മാസമായി കൃഷി ഓഫിസറും മൂന്ന് മാസമായി അസിസ്റ്റന്റും ഇല്ലാതായതോടെ ജനകീയാസൂത്രണ പ്രവര്‍ത്തനങ്ങളും കര്‍ഷക പെന്ഷന് വിതരണവും അവതാളത്തിലായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."