ഭൂവുടമസ്ഥതാ വിവരശേഖരണം 21 മുതല്‍
കാസര്‍കോട്: ജില്ലയിലെ മുഴുവന്‍ വില്ലേജിലെയും രേഖകള്‍ ആധുനികവല്‍ക്കരിക്കുന്ന നടപടിയുടെ ഭാഗമായി ഭൂവുടമകളില്‍ നിന്നു വിവരശേഖരണം നടത്തും. 21 മുതല്‍ 30 വരെയുളള തിയതികളിലായി ആദ്യഘട്ടത്തില്‍ ജില്ലയിലെ 46 വില്ലേജുകളിലാണു വിവരശേഖരം നടത്തുന്നത്. വെള്ളരിക്കുണ്ട് താലൂക്കിലെ ബേളൂര്‍, തായന്നൂര്‍, കരിന്തളം, ചീമേനി-2, പരപ്പ, വെസ്റ്റ് എളേരി, മാലോത്ത്, മഞ്ചേശ്വരം താലൂക്കിലെ കുഞ്ചത്തൂര്‍, ഉദ്യാവാര്‍, ഹൊസബെട്ടു, ബങ്കരമഞ്ചേശ്വരം, ബഡാജെ, കൊടലമൊഗരു, പാത്തൂര്‍, വൊര്‍ക്കാടി, പാവൂര്‍, മീഞ്ച, തലക്കള, കളിയൂര്, കടംബാര്, കോളിയൂര്‍, കുളൂര്‍, മജിബയല്‍, മൂടംബയല് കാസര്‍കോട് താലൂക്കിലെ കാസര്‍കോട്, അടുക്കത്ത്ബയല്‍, ചെങ്കള, മുട്ടത്തോടി, ആദൂര്‍, കാറഡുക്ക, മുളിയാര്‍, തെക്കില്‍, പെരുമ്പള, കളനായ്, ചെമ്മനാട്, നീര്ച്ചാല്, ബേള, പാടി, നെക്രാജെ ഹോസ്ദുര്‍ഗ് താലൂക്കിലെ ബല്ല, കാഞ്ഞങ്ങാട്, പുതുക്കൈ, അജാനൂര്‍, ചിത്താരി, അമ്പലത്തറ, മടിക്കൈ, പുല്ലൂര്‍, പെരിയ, പളളിക്കര, പളളിക്ക, കീക്കാന്‍, പനയാല്‍, ഉദുമ, ബാര വില്ലേജുകളിലാണു വിവരശേഖരം നടത്തുന്നത്. പൊതുജനങ്ങളുടെ സൗകര്യാര്‍ഥം വില്ലേജിലെ വിവിധ കേന്ദ്രങ്ങളിലാണു ക്യാംപുകള്‍ സംഘടിപ്പിക്കുന്നത്. ഭൂവുടമകള്‍ താലൂക്ക്, വില്ലേജ്, പഞ്ചായത്ത് ഓഫിസുകള്‍, അക്ഷയ കേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നു ലഭിക്കുന്ന അപേക്ഷയോടൊപ്പം ആധാര്‍ കാര്‍ഡ്, തിരിച്ചറിയല്‍ കാര്‍ഡ്, ആധാരം, നികുതി രശീത് എന്നിവ സഹിതം ബന്ധപ്പെട്ട തിയതിയില്‍ അതാതു കേന്ദ്രങ്ങളില്‍ ഹാജരാകണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."