ചരിത്രത്തിന്റെ നിറമുള്ള ചിത്രപ്രദര്‍ശനവുമായി മുസിരിസ് ബിനാലെ
കൊടുങ്ങല്ലൂര്‍: ചരിത്രഭൂമിയില്‍ ചരിത്രത്തിന്റെ നിറമുള്ള ചിത്രപ്രദര്‍ശനവുമായി മുസിരിസ് ബിനാലെ. കൊച്ചി മുസിരിസ് ബിനാലെയുടെ ഭാഗമായി മുസിരിസ് പൈതൃക പദ്ധതി പ്രദേശമായ കോട്ടപ്പുറം കോട്ടയില്‍ ചൈനീസ് ചിത്രപ്രദര്‍ശനം ആരംഭിച്ചു.
പ്രശസ്ത ചൈനീസ് ചിത്രകാരനായിരുന്ന ലി-ബുവാന്റെ ചിത്രങ്ങളാണ് പ്രദര്‍ശനത്തിലുള്ളത്. നൂറ്റി ഇരുപത്തിനാല് മീറ്റര്‍ നീളമുള്ള കാന്‍വാസിലാണ് ലി-ബുവാന്റെ ചിത്രങ്ങളുടെ പകര്‍പ്പ് പ്രദര്‍ശിപ്പിച്ചിട്ടുള്ളത്.
ചൈനയ്ക്ക് പുറത്ത് ഇതാദ്യമായാണ് ലി-ബുവാന്റെ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നത്. ബിനാലെ ക്യൂറേറ്റര്‍ സുദര്‍ശന്‍ ഷെട്ടിയുടെ നേതൃത്വത്തില്‍ നാല്‍പ്പതോളം വിദേശികളടക്കമുള്ള സംഘം ചിത്രപ്രദര്‍ശനം കാണാനെത്തിയിരുന്നു.
ആധുനികതയും പൗരാണികതയും ഇഴചേര്‍ന്നതാണ് ലി-ബുവാന്റെ രചനാ ശൈലിയെന്ന് ബിനാലെ ക്യൂറേറ്റര്‍ സുദര്‍ശന്‍ ഷെട്ടി പറഞ്ഞു.
കോട്ടപ്പുറം കോട്ടയില്‍ നടന്ന ഉത്ഖനനത്തില്‍ ചൈനീസ് ശില്‍പകലയുടെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയിരുന്നു. അതിനാലാണ് മുസിരിസ് ബിനാലെയുടെ ഭാഗമായുള്ള ചൈനീസ് ചിത്രപ്രദര്‍ശനത്തിന് വേദിയായി കോട്ടപ്പുറം കോട്ട് തിരഞ്ഞെടുത്തത്.
ബിനാലെയ്‌ക്കെത്തുന്ന വിദേശികളടക്കമുള്ളവര്‍ കോട്ടപ്പുറം കോട്ടയിലുമെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. മുസിരിസ് ബിനാലെയിലെ പന്ത്രണ്ടാമത്തെ ഇനമാണ് കോട്ടപ്പുറം കോട്ടയിലെ ചിത്രപ്രദര്‍ശനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."