സഹകരണ മേഖലാ സംരക്ഷണദിനം നാളെ
പാലക്കാട്: കേന്ദ്ര സര്‍ക്കാര്‍ 500, 1000 രൂപാ നോട്ടുകള്‍ പിന്‍വലിച്ചത് മൂലം സഹകരണ സ്ഥാപനങ്ങള്‍ക്കുണ്ടായ താത്കാലിക പ്രതിസന്ധി മറികടക്കുന്നതിനായി ഡിസംബര്‍ 10 മുതല്‍ 2017 ജനുവരി 10 വരെ സഹകരണ മേഖലാ സംരക്ഷണ കാംപെയ്ന്‍ നടത്തും. കാംപെയ്‌ന്റെ ഭാഗമായി ജില്ലയില്‍ 10000 പേര്‍ പ്രചാരണം നടത്തും. നാളെ നടക്കുന്ന സംരക്ഷണ ദിനത്തില്‍ ജില്ലയിലെ 88 പഞ്ചായത്തുകളിലും ഏഴ് നഗരസഭകളിലുമായി 1600 വാര്‍ഡുകളിലാണ് പ്രചാരണം നടത്തുക.
സഹകരണ വകുപ്പ് -സംഘം ഉദ്യോഗസ്ഥര്‍, ഡയറക്ടര്‍മാര്‍, സഹകാരികള്‍, ജനപ്രതിനിധികള്‍ എന്നിവര്‍ സ്‌ക്വാഡ് പ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കും. പരിപാടിയുടെ ജില്ലാതല ഉദ്‌ഘോടനം ഡിസംബര്‍ 18 രാവിലെ ഒന്‍പതിന് ജില്ലാ സഹകരണ ബാങ്ക് പ്രസിഡന്റ് ആര്‍. ചിന്നക്കുട്ടന്‍, പൊല്‍പ്പുള്ളി സഹകരണ സേവന ബാങ്കിന്റെ കൊടുമ്പ് ശാഖയില്‍ നിര്‍വഹിക്കും.
പാലക്കാട് താലൂക്ക്തല ഉദ്ഘാടനം തടുക്കശ്ശേരി സര്‍വീസ് സഹകരണ ബാങ്കില്‍ കെ.വി.വിജയദാസ് എം.എല്‍.എയും ആലത്തൂരില്‍ പ്രാഥമിക കാര്‍ഷിക സഹകരണ സംഘത്തില്‍ കെ.ഡി.പ്രസേനന്‍ എം.എല്‍.എയും ഒറ്റപ്പാലത്ത് നഗരസഭാ ചെയര്‍മാന്‍ നാരായണന്‍ നമ്പൂതിരിയും നിര്‍വഹിക്കും.
പരിപാടിയുടെ സംരക്ഷണദിനത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം എറണാകുളത്ത് ഡിസംബര്‍ 11ന് മുഖ്യമന്ത്രി പിണറായി വിജയനാണ് ഉദ്ഘാടനം ചെയ്തത്. തുടര്‍ന്ന് ജില്ലാതല കണ്‍വെന്‍ഷന്‍ 13 ന് ടൗണ്‍ഹാളില്‍ ചേര്‍ന്നു.
സഹകരണ മേഖലയ്‌ക്കെതിരെയുള്ള വ്യാജ പ്രചാരണങ്ങള്‍ക്കെതിരെയാണ് കാംപെയിന്‍ സംഘടിപ്പിക്കുന്നത്. സഹകാരികള്‍ ഇടപാടുകാരുടെ വീടുകളില്‍ നേരിട്ട് സന്ദര്‍ശനം നടത്തി നിക്ഷേപങ്ങള്‍ സമാഹരിക്കുകയും കുടിശ്ശികകള്‍ കൈപ്പറ്റുകയും ചെയ്യും.
നോട്ട് നിരോധനം മൂലമുള്ള പ്രതിസന്ധി പരിഹരിക്കാന്‍ സഹകരണ ബാങ്ക് വിപുലമായ പരിപാടികളാണ് ആവിഷ്‌കരിക്കുന്നത്. സഹകരണ നിയമപ്രകാരം സഹകരണ സ്ഥാപനങ്ങളുടെ നിക്ഷേപങ്ങള്‍ക്ക് നിക്ഷേപ ഗ്യാരണ്ടി നിലവിലുണ്ട്. സഹകരണ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നത് സഹകരണ വകുപ്പിന് കീഴില്‍ സഹകരണ നിയമത്തിനും ചട്ടത്തിനും വിധേയമായാണ്.
കേരളത്തിലെ ഭൂരിഭാഗം ജനങ്ങളും ദൈനംദിനാവശ്യങ്ങള്‍ക്ക് സഹകരണ പ്രസ്ഥാനങ്ങളെയാണ് ആശ്രയിക്കുന്നത്. പാവപ്പെട്ടവരുടെ സാമ്പത്തികാവശ്യങ്ങള്‍ക്ക് വാണിജ്യ ബാങ്കുകളെക്കാള്‍ നല്ലത് സഹകരണ ബാങ്കുകളാണെന്ന് കൊച്ചിയിലെ സെന്റര്‍ ഫോര്‍ സോഷ്യോ എക്കണോമിക് ആന്‍ഡ് എന്‍വയണ്‍മെന്റ് സ്റ്റഡീസുമായി ചേര്‍ന്ന് റിസര്‍വ് ബാങ്ക് 2013ല്‍ നടത്തിയ പഠനത്തില്‍ കണ്ടെത്തിയിരുന്നു. കണക്ക് പരിശോധനയ്ക്കപ്പുറം ഭരണപരമായ കാര്യ.ങ്ങള്‍ കൂടി പരിശോധിച്ചാണ് സഹകരണ ഓഡിറ്റിങ് നടത്തുന്നത്. സഹകരണ സംഘത്തിന്റെ ലാഭത്തില്‍ നിന്ന് അംഗങ്ങള്‍ക്ക് ലാഭവിഹിതം നല്‍കുന്നുണ്ട്.ക്ഷേമ പെന്‍ഷനുകള്‍ അരഹരായവരിലേക്ക് എത്തിക്കുന്നത് സഹകരണ ബാങ്കാണ്. തുടങ്ങിയ കാര്യങ്ങള്‍ പൊതുജനങ്ങളെ ബോധ്യപ്പെടുത്താനാണ് പ്രചാരണം നടത്തുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."