സാംസ്കാരിക പൈതൃകം കാത്തു സൂക്ഷിക്കുന്ന ഭാഷയാണ് അറബിയെന്ന്
പട്ടാമ്പി: സാംസ്കാരിക പൈതൃകം കാത്ത് സൂക്ഷിച്ചു തന്നെ സമകാലിക ലോകത്തിന്റെ നായകസ്ഥാനത്ത് നിലനില്ക്കാന് അറബി ഭാഷക്ക് സാധ്യമായിട്ടുണ്ടെന്ന് പ്രൊഫ. അനിതകുമാരി പറഞ്ഞു. പട്ടാമ്പി ഗവ.കോളജില്‍ നടന്ന അന്താരാഷ്ട്ര അറബിക് ദിനാചരണ പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അനിതകുമാരി. ലോക സമ്പദ്ഘടനയെ നിയന്ത്രിക്കുന്നതില്‍ അറബ് നാടുകളുടെ പങ്ക് ചെറുതല്ല.
ലോകസാഹിത്യരംഗത്ത് അറബിവംശജരുടെ സ്വാധീനം എടുത്ത് പറയേണ്ടതാണന്നും അനിതകുമാരി കൂട്ടിചേര്‍ത്തു. അറബിക് വകുപ്പ് മേധാവി പി അബ്ദു അധ്യക്ഷനായി. ദേശീയ അധ്യാപക അവാര്‍ഡ് ജേതാവുമായ ഡോ. വീരാന്‍ മൊയ്തീന് മുഖ്യപ്രഭാഷണം നടത്തി. ഡോ. കെ.എം ഹിലാല്‍, ഡോ.എച്ച്.കെ സന്തോഷ്, ഡോ. പുഷ്പകദാസ്, പ്രൊഫ. ഷീജ, വി അബ്ദുല്‍ റഷീദ്, പ്രൊഫ. മുഹമ്മദ് അഷ്റഫ്, മുഹമ്മദ് സ്വാലിഹ് സംബന്ധിച്ചു. ചടങ്ങില്‍ വിദ്യാര്‍ഥികളുടെ കലാസാഹിത്യപ്രകടനങ്ങളും കയ്യെഴുത്തു മാസികാ പ്രകാശനവും നടത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."