HOME
DETAILS
MAL
പ്രോസിക്യൂട്ടര്‍ക്ക് പൊലിസ് സംരക്ഷണം നല്കാന് ഉത്തരവ്
backup
December 17 2016 | 01:12 AM
തൊടുപുഴ: മന്ത്രി എം.എം. മണി രണ്ടാം പ്രതിയായ അഞ്ചേരി ബേബി വധക്കേസില്‍ വിധി വരാന്‍ ഒരാഴ്ച മാത്രമുള്ളപ്പോള്‍ പ്രോസിക്യൂട്ടര്‍ക്ക് പൊലിസ് സംരക്ഷണം നല്കാന് ആഭ്യന്തര വകുപ്പിന്റെ ഉത്തരവ്. കേസിന്റെ വിചാരണ തുടങ്ങിയപ്പോള്‍ തന്നെ പൊലിസ് സംരക്ഷണം ആവശ്യപ്പെട്ട് സ്പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ സിബി ചേനപ്പാടി പലതവണ ജില്ലാ കലക്ടര്‍ ഉള്‍പ്പെടെയുള്ളവര്‍ക്കു കത്തു നല്‍കിയിട്ടും അവഗണിച്ചതായി ആരോപണമുയര്‍ന്നിരുന്നു.
പ്രോസിക്യൂഷനു പുറമേ കേസിലെ സാക്ഷികള്‍ക്കും പൊലിസ് സംരക്ഷണം നല്‍കണമെന്നാണു ആഭ്യന്തര വകുപ്പ് അണ്ടര്‍ സെക്രട്ടറി, ഡി.ജി.പിക്ക് നല്കിയ ഉത്തരവില്‍ പറയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."