സര്‍ക്കാര്‍ ആശുപത്രികള്‍ കറന്‍സിരഹിത ഇടപാടുകളിലേക്ക് എസ്.ബി.ടി സൈ്വപ്പിങ് മെഷീന് നല്‍കും
തിരുവനന്തപുരം: സംസ്ഥാനത്തെ സര്‍ക്കാര്‍ ആശുപത്രികള്‍ കറന്‍സിരഹിത പണമിടപാടുകളിലേക്ക് മാറുന്നു. ഇതുമായി ബന്ധപ്പെട്ട് എല്ലാ പ്രധാന ആശുപത്രികളിലും സൈ്വപ്പിങ് മെഷീന് സ്ഥാപിക്കാന്‍ ആരോഗ്യവകുപ്പ് അഡിഷണല്‍ ചീഫ് സെക്രട്ടറി രാജീവ് സദാനന്ദന് നിര്‍ദേശം നല്കി.
ആദ്യഘട്ടമെന്നനിലയില്‍ മെഡിക്കല്‍ കോളജുകളിലെ ഫാര്‍മസികളിലും ഒ.പി കൗണ്ടറുകളിലും ലാബുകളിലുമാണ് സൈ്വപ്പിങ് മെഷീന് സ്ഥാപിക്കുക. മെഡിക്കല്‍ കോളജുകളില്‍ മാത്രമായി 100 മെഷീനുകളാണ് സ്ഥാപിക്കുന്നത്. തിരുവനന്തപുരം മെഡിക്കല്‍ കോളജിന് ആവശ്യമായ മെഷീനുകള്‍ എസ്.ബി.ടി സൗജന്യമായി ലഭ്യമാക്കിയിട്ടുണ്ട്. മെഡിക്കല്‍ കോളജ് ആശുപത്രികള്‍ക്കുപുറമെ ജില്ലാ, ജനറല്‍, താലൂക്ക് ആശുപത്രികള്‍ക്കും സൈ്വപ്പിങ് മെഷീന് സൗജന്യമായി നല്കാന് എസ്.ബി.ടി സന്നദ്ധത അറിയിച്ചിട്ടുണ്ട്.
അടുത്തവര്‍ഷം ജനുവരി അവസാനത്തോടെ സംസ്ഥാനത്തെ മുഴുവന്‍ സര്‍ക്കാര്‍ ആശുപത്രികളിലും കറന്‍സിരഹിത പണമിടപാട് സംവിധാനം ഏര്‍പ്പെടുത്തും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."