ബസ് ചാര്‍ജ് വര്‍ധിപ്പിക്കണമെന്ന ആവശ്യവുമായി ഉടമകള്‍ സമരത്തിലേക്ക്
തിരുവനന്തപുരം: ഇന്ധനവില വര്‍ധിപ്പിച്ച സാഹചര്യത്തില്‍ ടിക്കറ്റ് നിരക്ക് വര്‍ധിപ്പിക്കണമെന്ന ആവശ്യവുമായി സംസ്ഥാനത്തെ സ്വകാര്യ ബസുടമകള്‍ സമരത്തിലേക്ക്. തിങ്കളാഴ്ച ഗതാഗത മന്ത്രിയുമായി ചര്‍ച്ച നടത്തിയ ശേഷം സമര പരിപാടികള്‍ തീരുമാനിക്കും.
തുടര്‍ച്ചയായി ഡീസല്‍ വില വര്‍ധിപ്പിക്കുന്നത് മൂലം സ്വകാര്യ ബസുകള്‍ക്ക് സര്‍വീസ് നടത്താന്‍ കഴിയാത്ത സ്ഥിതിയായെന്നാണ് ബസ് ഓപ്പറേറ്റേഴ്സ് കോര്‍ഡിനേഷന്‍ കമ്മിറ്റിയുടെ അഭിപ്രായം. മൂന്ന് വര്‍ഷമായി ,സംസ്ഥാനത്ത് ബസ് ചാര്‍ജില്‍ വില വര്‍ധന ഉണ്ടായിട്ടില്ലെന്നും ഈ കാലയളവില്‍ ഡീസല്‍ വില ആറ് രൂപയിലധികം വര്‍ധിച്ചുവെന്നും സ്യകാര്യ ബസുടമകള്‍ പറഞ്ഞു.
നോട്ട് പ്രതിസന്ധി മൂലം മൂന്ന് മാസത്തിനിടെ നാല്‍പ്പത് ശതമാനം യാത്രക്കാരുടെ കുറവുണ്ടായതായും ബസുടമകള്‍ പറയുന്നു. വിദ്യാര്‍ത്ഥികളുടെ മിനിമംയാത്രചാര്ജ് അഞ്ച് രൂപയാക്കുക, മറ്റ് യാത്രക്കാരുടേത് ഒന്‍പത് രൂപയാക്കുക, കിലോ മീറ്റര്‍ നിരക്ക് 70 പൈസയാക്കുക എന്നിവയാണ് പ്രധാന ആവശ്യങ്ങള്‍ എന്നും ബസ് ഓപ്പറേറ്റേഴ്സ് കോര്‍ഡിനേഷന്‍ കമ്മറ്റി ഭാരവാഹികള്‍ പറഞ്ഞു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."