രക്ഷാപ്രവര്‍ത്തനിടെ കാണാതായ നാവികനെ കുറിച്ച് ഒന്നര വര്‍ഷമായി വിവരമില്ല
ആനക്കര: കായലില്‍ രക്ഷപ്രവര്‍ത്തനം നടത്തിയ നാവികസേന ഉദ്യോഗസ്ഥനെ കാണാതായിട്ട് ഒന്നര വര്‍ഷം പിന്നിടുന്നു. ദുരൂഹത നീങ്ങിയില്ല. 2014 ഒക്ടോബര്‍ മൂന്നിനാണ് വിഷ്ണുവിനെ കാണാതാകുന്നത്. പാലക്കാട് ജില്ലയിലെ തൃത്താല പണ്ടാരകുണ്ട് പട്ടിക്കരവളപ്പില്‍ ഉണ്ണികൃഷ്ണന്റെ മകനും കൊച്ചിയിലെ നാവിക ഉദ്യോഗസ്ഥനുമായ വിഷ്ണു എന്ന നന്ദുവിന്റെ തിരോധാനമാണ് ഉത്തരം കിട്ടാത്ത ചോദ്യമായി ഒന്നര വര്‍ഷം പിന്നിടുന്നത്.
2014 ഒക്ടോബര്‍ മൂന്നിനാണ് കൊച്ചി വെണ്ടുരുത്തിപാലത്തില്‍ നിന്നും കായലില്‍ ചാടിയ വീട്ടമ്മയേയും കുട്ടികളെയും നന്ദു രക്ഷിക്കാനിറങ്ങിയത്. കായലില്‍ ചാടിയവരെ രക്ഷപ്പെടുത്താന്‍ നന്ദുവിന് കഴിഞ്ഞങ്കിലും നന്ദുവിനെ രക്ഷിക്കാന്‍ കഴിഞ്ഞില്ലന്നതാണ് ഏവരുടെയും ദുഖം. കാണാതാവുന്നതിന് രണ്ട് മാസം മുമ്പാണ് വിഷ്ണു നാട്ടില്‍ വന്ന് പോയത്. അവധിദിനത്തില്‍ കൂട്ടുകാരനും നേവി ഉദ്യോഗസ്ഥനോടൊപ്പം ബൈക്കില്‍ പോകുമ്പോഴാണ് കുട്ടിയെ എറിഞ്ഞശേഷം മാതാവ് കായലിലേക്ക് ചാടുന്നത് കണ്ടത് നന്ദുകായലിലേക്ക് എടുത്ത് ചാടുകയായിരുന്നു. വിഷ്ണുവിനെ കാണാതായതിനെത്തുടര്‍ന്ന് മനുഷ്യാവകാശ കമ്മീഷന്‍ ഇടപെട്ട് അഞ്ച് ലക്ഷം രൂപ അനുവദിച്ചിരുന്നു. കെ.പി.സി.സി. പ്രസിഡന്റ് വീട് സന്ദര്‍ശിച്ച് വിഷ്ണുവിന്റെ അനിയത്തിയുടെ പഠനച്ചെലവിലേക്ക് രണ്ട് ലക്ഷം രൂപയും നല്‍കിയിരുന്നു. 2015 ഏപ്രില്‍ 20ന് മുംബൈയില്‍ നടന്ന ചടങ്ങില്‍ വിഷ്ണുവിനുള്ള നാവികസേനയുടെ ധീരതയ്ക്കുള്ള അവാര്‍ഡ് അച്ഛന്‍ ഏറ്റുവാങ്ങിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."