തെങ്ങ് കൃഷി പദ്ധതിയില്‍ ക്രമക്കേടെന്ന് ഓഡിറ്റ് വിഭാഗത്തിന്റെ കണ്ടെത്തല്‍
വാടാനപ്പള്ളി: വാടാനപ്പള്ളി ഗ്രാമപഞ്ചായത്തില്‍ ടെണ്ടര്‍ ക്ഷണിക്കാതെ 22 ലക്ഷം രൂപയുടെ സമഗ്ര തെങ്ങ് കൃഷി പദ്ധതിയില്‍ ക്രമക്കേടെന്ന് ഓഡിറ്റ് വിഭാഗത്തിന്റെ കണ്ടെത്തല്‍. ഇനിയുള്ള കൃഷി പദ്ധതിക്ക് ഈ നിര്‍വഹണ ഉദ്യോഗസ്ഥനെ തല്‍സ്ഥാനത്തുനിന്നു മാറ്റണമെന്നും വാടാനപ്പള്ളി ഗ്രാമപഞ്ചായത്ത് അടിയന്തര യോഗം ബ്ലോക്ക് കൃഷി അസിസ്റ്റന്റ് ഡയറക്ടറോട് ആവശ്യപ്പെട്ടു. പഞ്ചായത്തില്‍ 20,000 രൂപക്ക് മുകളിലുള്ള പദ്ധതി തുകക്ക് ടെണ്ടര്‍ വേണമെന്നാണ് ചട്ടം.
2015-16 സാമ്പത്തികവര്‍ഷത്തെ 22 ലക്ഷം രൂപയുടെ സമഗ്ര തെങ്ങ് കൃഷി പദ്ധതിക്ക് നിര്‍വഹണ ഉദ്യോഗസ്ഥനായ കൃഷി ഓഫിസര്‍ ടെണ്ടര്‍ ക്ഷണിച്ചില്ലെന്നാണ് ഓഡിറ്റ് വിഭാഗത്തിന്റെ പരിശോധനയില്‍ കണ്ടെത്തിയത്. വെറും ക്വട്ടേഷന്റെ അടിസ്ഥാനത്തില്‍ അരിക്കോട് മാര്‍ക്കറ്റിങ് സൊസൈറ്റിയില്‍നിന്നും വളം വാങ്ങിയതെന്ന് ഓഡിറ്റ് വിഭാഗം കണ്ടെത്തിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ പഞ്ചായത്തിലെ കൃഷി പദ്ധതികള്‍ നടപ്പാക്കാന്‍ ഇനി പുതിയ നിര്‍വഹണ ഉദ്യോഗസ്ഥനെ നിയമിക്കണമെന്നും പഞ്ചായത്ത് യോഗം ആവശ്യപ്പെട്ടു. യോഗത്തില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷിജിത്ത് വടക്കുംഞ്ചേരി അധ്യക്ഷനായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."