തൊടുപുഴ യു.ഇ.സി കോളജില്‍ വിദ്യാര്‍ഥി റാഗിങിനിരയായി
കുന്നംകുളം: തൊടുപുഴ യു.ഇ.സി കോളജില്‍ കടവല്ലൂര്‍ സ്വദേശിയായ വിദ്യാര്‍ഥി റാഗിങ്ങിനിരയായി. രണ്ടു ദിവസം മുന്‍പാണ് കടവല്ലൂര്‍ സ്വദേശിയായ ഗോകുലിനെ കോളജിനു മുന്‍പില്‍ വച്ച് ആക്രമിച്ചത്. പരുക്കേറ്റ ഗോകുലിനെ കുന്നംകുളം താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. മൂക്കിനും, കാലിന്റെ എല്ലിനും പരുക്കേറ്റ ഗോകുലിനെ വിദഗ്ധ ചികിത്സക്കായി മെഡിക്കല്‍ കോളജിലേക്ക് മാറ്റാന്‍ ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിട്ടുണ്ട്.
രണ്ടാം വര്‍ഷ ഇലക്ട്രിക്ക് ആന്‍ഡ് ഇലക്‌ട്രോണിക്‌സ് എന്‍ജിനീയറിങ് വിദ്യാര്‍ഥിയായ ഗോകുല്‍ നിരന്തരമായി എസ്.എഫ്.ഐ പ്രവര്‍ത്തകരായ വിദ്യാര്‍ഥികളുടെ റാഗിങ്ങിനെ തുടര്‍ന്ന് പഠനം ഉപേക്ഷിക്കാന്‍ തീരുമാനിക്കുകയും ടി.സി വാങ്ങുന്നതിനായി അമ്മയോടൊപ്പം കോളജിലെത്തിയപ്പോഴാണ് മര്‍ദനമുണ്ടായത്.
സര്‍ക്കാര്‍ സ്‌ക്കൂളില്‍നിന്നും ഉന്നത മാര്‍ക്ക് നേടിയ ഗോകുല്‍ മെറിറ്റ് അടിസ്ഥാനത്തിലാണ് തൊടുപുഴയിലെത്തിയത്. ആദ്യ കാലം മുതലേ എസ്.എഫ്.ഐ പ്രവര്‍ത്തകരുടെ റാഗിങില്‍ സഹികെട്ട് ഹോസ്റ്റലില്‍നിന്നും മാറി ഒറ്റക്കുള്ള റൂമില്‍ താമസമാക്കിയെങ്കിലും ഇവര്‍ പിന്തുടര്‍ന്ന് മര്‍ദ്ദിക്കുകയായിരുന്നു.
മദ്യം വായിലൊഴിച്ചും, പുഷപ്പെടുപ്പിച്ചും, മര്‍ദിച്ചും സഹിക്കാനാകാതെ വന്നപ്പോഴാണ് ഗോകുല്‍ പഠനം ഉപേക്ഷിക്കാന്‍ തീരുമാനിച്ചത്. ഈ സാഹചര്യത്തില്‍ വീട്ടുകാരെ വിവരമറിയിച്ചതെന്നും പറയുന്നു.
ടി.സി വാങ്ങാനായി കോളജില്‍ നല്‍കിയ അപേക്ഷയില്‍ ഇവരുടെ ഉപദ്രവം സംമ്പന്ധിച്ചെഴുതിയതാണ് വീണ്ടും ആക്രമത്തിന് കാരണമായതെന്നും പറയുന്നു.
ജനാധിപത്യ മഹിളാ അസേസിയേഷന്‍ കടവല്ലൂര്‍ എരിയാകമ്മിറ്റി അംഗവും, മുന്‍ പഞ്ചായത്തംഗവുമായ ബിന്ദുടീച്ചറുടെ മകനാണ് ഗോകുല്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."