ജൈവ ചുവന്നുള്ളി വിളവിറക്കി പാലാഴി
പാലാഴി: മണലൂര്‍ പഞ്ചായത്തിലെ പാലാഴി കൃഷിയില്‍ പുതിയ ചരിത്രം കുറിക്കാനൊരുങ്ങുകയാണ്. കരഭൂമിയില്‍ ജൈവരീതിയില്‍ ചുവന്നുള്ളി വിളയിച്ച് ഉള്ളിയില്‍ 'ഒരുകൈ' നോക്കാനുള്ള തയാറെടുപ്പിലാണിവര്‍. കല്ലുപാലത്തിന് സമീപത്ത 55 സെന്റ് സ്ഥലത്ത് കേരളാ കര്‍ഷക സംഘം പാലാഴി യൂനിറ്റാണ് കൃഷിയിറക്കുന്നത്.
കഴിഞ്ഞ വര്‍ഷം വീടുകളില്‍ പരീക്ഷണാടിസ്ഥാനത്തില്‍ ചെയ്ത ഉള്ളികൃഷി വിജയമായതോടെയാണ് കൃഷി വ്യാപിപ്പിക്കാന്‍ ഇവര്‍ തീരുമാനിച്ചത്. ഇതിനായി കൃഷിക്കായി ഭൂമി ഉഴുത് മറിച്ച് എട്ടിനം ജൈവളങ്ങള്‍ ചേര്‍ത്ത് ആദ്യം വാരകള്‍ തീര്‍ത്തു. തൊഴിലുറപ്പ് തൊഴിലാളികളുടെ സഹകരണത്തോടെയായിരുന്നു നിലമൊരുക്കിയത്. മാര്‍ക്കറ്റില്‍ നിന്ന് വാങ്ങുന്ന ഉള്ളി ഇതള്‍ വിടര്‍ത്തി ഒറ്റതിരിച്ച് വിത്താക്കി മുളപൊട്ടുന്ന ഉള്ളി തെരഞ്ഞെടുത്താണ് നട്ടത്. 55 കിലോ ഉള്ളിയാണ്് വിത്തിനായി ഉപയോഗിച്ചത്. 70 ദിവസത്തിനുള്ളില്‍ വിളവെടുക്കാമെന്നതാണ് ഉള്ളികൃഷിയുടെ പ്രത്യേകത. കൃഷി മൂപ്പത്തെമ്പോള്‍ പത്തിരട്ടിയോളം വിളവ് ലഭിക്കും. കൂടാതെ ഉള്ളിതണ്ടിനും നല്ലവിലയുണ്ട്. കേരള കര്‍ഷകസംഘം മണലൂര്‍ ഏരിയാ പ്രസിഡന്റ് കെ.പി ആലി നടീല്‍ ഉദ്ഘാടനം ചെയ്തു. കെ.കെ മോഹനന്‍ അധ്യക്ഷനായി. ഏരിയാ സെക്രട്ടറി വി.എന്‍ സുര്‍ജിത്ത്, മണലൂര്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.കെ സദാനന്ദ,് കാരമുക്ക് സര്‍വിസ് സഹകരണ ബാങ്ക് പ്രസിഡന്റ് ടി.ഐ ചാക്കൊ, വാര്‍ഡ് അംഗം ജിഷ സുരേഷ്, ടി.വി ബാലകൃഷ്ണന്‍, പി.എന്‍ ഷണ്‍മുഖന്‍, പ്രവീണ്‍ പാലാഴി സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."