കൂടുതല്‍ പ്രാദേശിക വാര്‍ത്തകള്‍
ജില്ലാതല
പ്രസംഗ മത്സരം 21ന്
പാലക്കാട്: റിപ്പബ്ലിക് ദിനാഘോഷങ്ങളുടെ ഭാഗമായി നെഹ്‌റു യുവ കേന്ദ്ര യുവാക്കള്‍ക്കായി ഡിസംബര്‍ 21ന് ജില്ലാതല പ്രസംഗ മത്സരം സംഘടിപ്പിക്കും. പബ്ലിക് ലൈബ്രറി ഹാളിലാണ് മത്സരം നടക്കുക. 2016 നവംബര്‍ ഒന്നിന് 18 വയസ് പൂര്‍ത്തിയായവരും 29 കഴിയാത്തവരുമായിരിക്കണം മത്സരാര്‍ഥികള്‍. താത്പര്യമുള്ളവര്‍ വയസ് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് സഹിതം മത്സര ദിവസം രാവിലെ 9.30ന് മത്സര വേദിയിലെത്തണമെന്ന് ജില്ലാ യൂത്ത് കോ-ഓര്‍ഡിനേറ്റര്‍ അറിയിച്ചു.
പ്രതിഷേധ പ്രകടനം നടത്തി
മണ്ണാര്‍ക്കാട്: പെട്രോള്‍. ഡീസല്‍ വിലവര്‍ധവില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് കോട്ടോപ്പാടം മണ്ഡലം കമ്മിറ്റി പ്രതിഷേധ പ്രകടനം നടത്തി. ടി.കെ ഇപ്പു ഉദ്ഘാടനം ചെയ്തു. അമീന്‍ നെല്ലിക്കുന്നന്‍ അധ്യക്ഷനായി. കെ. ഷിഹാബ്, പി. കൃഷ്ണപ്രസാദ്, നിജോ വര്‍ഗീസ്, പി. ഷിജാദ്, അന്‍വര്‍ സാജിദ്, മണികണ്ഠന്‍, ഷബീബ്. പി, ശസി, നസീം, പി. യൂസഫ്, അജ്മല്‍, മുനീര്‍ നേതൃത്വം നല്‍കി.
സ്മാര്‍ട്ട് ക്ലാസ്‌റൂം ഉദ്ഘാടനം ചെയ്തു
പടിഞ്ഞാറങ്ങാടി: ആലൂര്‍ എ.എം.യു.പി സ്‌കൂളിന് വി.ടി ബല്‍റാം എം.എല്‍.എയുടെ സ്മാര്‍ട്ട് ക്ലാസ് റൂം സുമതിയുടെ അധ്യക്ഷതയില്‍ വി.ടി ബല്‍റാം ഉദ്ഘാടനം ചെയ്തു. സി. ആലിയാമു, പി.വി.എസ് ഷാജഹാന്‍, ലളിത ടീച്ചര്‍, രാജലക്ഷമി, മണി, ടി.കെ മുസ്തഫ, ദാസ് പടിക്കല്‍ സി.പി വേലായുധന്‍ പ്രസംഗിച്ചു.
പൂര്‍വ വിദ്യാര്‍ഥി സംഗമം ഇന്ന്
മണ്ണാര്‍ക്കാട്: പളളിക്കുറുപ്പ് ശബരി ഹൈസ്‌കൂളിലെ 1996-97 എസ്.എസ്.എല്‍.സി ബാച്ച് പൂര്‍വ വിദ്യാര്‍ഥി സംഗമം ഇന്ന് രാവിലെ ഒന്‍പതിന് സ്‌കൂളില്‍ നടക്കും. ഫോണ്‍: 9497627989, 8943860662.
അറബിക് ഫെസ്റ്റ് 2016 നടത്തി
തച്ചനാട്ടുകര: അന്താരാഷട്ര അറബി ഭാഷാ ദിനത്തോടനുബന്ധിച്ച് തച്ചനാട്ടുകര ലെഗസി എ.യു.പി സ്‌കൂളില്‍ നടന്ന അറബിക് ഫെസ്റ്റ് വാര്‍ഡ് മെമ്പര്‍ കെ.ടി. ജലീല്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി.ബി. മുരളീധരന്‍ അധ്യക്ഷനായി. കവിതാ ലോകം, കളിവണ്ടി എന്നി രണ്ട് സെഷനുകളിലായി മുഹമ്മദലി മിശ്ക്കാത്തി, ഹംസ അന്‍സാരി ക്ലാസ് നേതൃത്വം നല്‍കി. നാല്, അഞ്ച്, ആറ്, ഏഴ് ക്ലാസുകളില്‍നിന്ന് തിരഞ്ഞെടുത്ത അറുപത് വിദ്യാര്‍ഥികള്‍ പങ്കെടുത്തു. പി. ഹനീഫ മാസ്റ്റര്‍, ഫിറോസ് ആശംസകള്‍ അറിയിച്ചു. കെ. ഹസൈനാര്‍, ടി. സലീന, ഇ.കെ. അബ്ദുള്‍ സമദ് നേതൃത്വം നല്‍കി.
തൊഴില്‍ മേഖലയിലേക്കുള്ള കടന്നുകയറ്റം
നിര്‍ത്തണമെന്ന്
വല്ലപ്പുഴ: കേരളത്തിലെ ഫോട്ടോഗ്രാഫി, വീഡിയോഗ്രഫി തൊഴിലാളികളുടെ തൊഴില്‍ കവര്‍ന്നെടുക്കുന്ന തരത്തിലുള്ള കടന്നുകയറ്റം അവസാനിപ്പിക്കണമെന്ന് ചെര്‍പ്പുളശ്ശേരിയില്‍ നടന്ന കേരള ഫോട്ടോഗ്രഫേഴ്‌സ് ആന്റ് വീഡിയോഗ്രഫേഴ്‌സ് യൂനിയന്‍ ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. പി.കെ. ശശി എം.എല്‍.എ ഉദ്ഘാടനം ചെയ്തു. വി.കെ. ചന്ദ്രന്‍ അധ്യക്ഷനായി. കൃസ്റ്റഫര്‍, ഇ. ചന്ദ്രബാബു, ഹക്കീം മണ്ണാര്‍ക്കാട്, സുബാഷ് മാസ്റ്റര്‍ പ്രസംഗിച്ചു. പുതിയ ഭാരവാഹികളെ തെരഞ്ഞടുത്തു.
കറന്‍സി നിരോധനം; വ്യാപാരികള്‍ പ്രകടനം നടത്തി
മണ്ണാര്‍ക്കാട്: കറന്‍സി നിരോധനത്തിനെതിരേ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി മണ്ണാര്‍ക്കാട് യൂനിറ്റിന്റെ ആഭിമുഖ്യത്തില്‍ നഗരത്തില്‍ പ്രതിഷേധ പ്രകടനവും പൊതുയോഗവും നടത്തി. പട്ടാമ്പി മണ്ഡലം പ്രസിഡന്റ് ബാബു കോട്ടയില്‍ പൊതുയോഗം ഉദ്ഘാടനം ചെയ്തു.
കെ.എ ഹമീദ്, ലത്തീഫ് അഗളി, മുസ്തഫ ആലത്തൂര്‍, സി.കെ അബ്ദുല്‍കാദര്‍, എന്‍.ആര്‍ സുരേഷ്, പി.ഇ ജോണ്‍സണ്‍, ഗംഗാധരന്‍, ഷംസുദ്ദീന്‍ കെ.വി, മാനു, സുരേഷ് മേനോന്‍, വേണു, സക്കീര്‍ തയ്യില്‍, മുഹമ്മദ് ഷമീര്‍ സംബന്ധിച്ചു. യൂനിറ്റ് സെക്രട്ടറി രമേഷ് പൂര്‍ണ്ണിമ സ്വാഗതവും, ട്രഷറര്‍ ബൈജു രാജേന്ദ്രന്‍ നന്ദിയും പറഞ്ഞു.
കുളം നികത്തുന്നതില്‍ പ്രതിഷേധം
പാലക്കാട്: ഒരുങ്ങോട് കുളം നികത്തുന്നതിനെതിരേ നടപടി സ്വീകരിക്കണമെന്ന് എന്‍.സി.പി പാലക്കാട് നിയോജക മണ്ഡലം പ്രസിഡന്റ് കബീര്‍ വെണ്ണക്കര ആവശ്യപ്പെട്ടു.
നിരവധിപേര്‍ കുളിക്കുന്നതിനുംഉപയോഗിക്കുന്ന കുളം കെട്ടിടം നിര്‍മിക്കുന്നതിന് വേണ്ടിയാണ് നികത്തുന്നത്. ഇത് തടയുന്നതിന് ബന്ധപ്പെട്ട അധികൃതര്‍ നടപടി സീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു.
സഹകാരി സംഗമം നടത്തി
ചിറ്റൂര്‍: ചിറ്റൂര്‍ സര്‍വീസ് സഹകരണ ബാങ്കിന്റെ ആഭിമുഖ്യത്തില്‍ പത്തുവരെ സഹകരണ സംരക്ഷണ പ്രചാരണം നടത്തുവാനും പരമാവധി നിക്ഷേപം സ്വരൂപിക്കുന്നതിന് ഗൃഹസന്ദര്‍ശനം നടത്താനും ബാങ്ക് ഹാളില്‍ ചേര്‍ന്ന സഹകരണ സംരക്ഷണ മുന്നണി യോഗം തീരുമാനിച്ചു. ഇതിനായി സഹകാരികളുടെ സ്‌ക്വാഡ് രൂപീകരിച്ച് പ്രവര്‍ത്തനം തുടങ്ങും. ചിറ്റൂര്‍-തത്തമംഗലം നഗരസഭാ ചെയര്‍മാന്‍ ടി എസ് തിരുവെങ്കിടം ഉദ്ഘാടനം ചെയ്തു.
ബാങ്ക് പ്രസിഡന്റ് കെ ജി ശേഖരനുണ്ണി അധ്യക്ഷനായി. സി ശിവസുന്ദരന്‍, മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ് ആര്‍ ബാബു, നഗരസഭാംഗങ്ങളായ ശശീധരന്‍, കവിത, സുമേഷ്, കാര്‍ത്തികേയന്‍, സി ഗിരിജാദേവി സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."