പ്രാദേശിക മാധ്യമ പ്രവര്‍ത്തകര്‍ രാജ്യത്തിന്റെ നെടുംതൂണെന്ന്
ചെര്‍പ്പുളശ്ശേരി: കേരളത്തിലെ പ്രാദേശിക മാധ്യമ പ്രവര്‍ത്തകര്‍ രാജ്യത്തിന്റെ നെടുംതൂണാണെന്ന് ഷൊര്‍ണൂര്‍ എം.എല്‍.എ. പി.കെ. ശശി പറഞ്ഞു. കേരളത്തിലെ പ്രാദേശിക മാധ്യമ പ്രവര്‍ത്തകരുടെ കൂട്ടായ്മയായ കേരളാ റിപ്പോര്‍ട്ടേഴ്സ് ആന്‍ഡ് മീഡിയ പേഴ്സണ്‍സ് യൂനിയന്‍ ചെര്‍പ്പുളശ്ശേരിയില്‍ സംഘടിപ്പിച്ച മാധ്യമ ശില്പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഹൈക്കോടതിയിലെ മാധ്യമവിലക്ക് ഫാസിസത്തിന്റെ വരവാണെന്നും വിരുദ്ധാഭിപ്രായങ്ങള്‍ ഇല്ലാതാക്കുന്നത് രാജ്യത്തെ തകര്‍ക്കുമെന്നും ഭരണകര്‍ത്താക്കള്‍ക്ക് താല്പര്യമില്ലാത്തത് ജനങ്ങള്‍ അറിയരുതെന്ന നിലപാട് മാധ്യമ പ്രവര്‍ത്തകര്‍ തിരിച്ചറിയണമെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു. വര്‍ത്തമാനകാലത്തില്‍ മാധ്യമങ്ങളുടെ പങ്ക് എന്ന വിഷയത്തില്‍ പ്രമുഖ മാധ്യമ പ്രവര്ത്തകന് നീലന് ക്ലാസെടുത്തു.
നഗരസഭാ ചെയര്‍പേഴ്സണ്‍ ലജ വാഴക്കുന്നത്ത് അധ്യക്ഷയായി. നഗരസഭാ വൈസ് ചെയര്മാന് കെ.കെ അസീസ്, ശാന്തകുമാര്‍ വെള്ളാലത്ത്, പി. മുരളി മോഹന്‍, പി.പി. വിനോദ് കുമാര്‍, സി. ഹംസ, വി സൈത്, മനുഭരത് , ടി.കെ. രത്നാകരന്, ഐ.ആര്, പ്രസാദ് (പി.ആര്.ഡി തിരുവനന്തപുരം), സി. പ്രവീണ്‍, തുടങ്ങി മാധ്യമ പ്രവര്‍ത്തകര്‍ പങ്കെടുത്തു. ജില്ലാ പ്രസിഡന്റ് ശാന്തകുമാര്‍ സ്വാഗതവും റാസി പട്ടാമ്പി നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."