ഐ.യു.എം.എല്‍ വാട്‌സ്ആപ്പ് ഗ്രൂപ്പ് നിര്‍ധനര്‍ക്ക് സ്‌കൂള്‍ കിറ്റ് വിതരണം നടത്തി
പടിഞ്ഞാറങ്ങാടി: പട്ടിത്തറ പഞ്ചായത്തിലെ ചിറ്റപ്പുറം മുസ്‌ലിം ലീഗ് ശാഖാ കമ്മിറ്റിയുടെ കീഴില്‍ പ്ലസ്.ടു , എസ്.എസ്.എല്‍.സി യില്‍ ഉന്നത വിജയം നേടിയവര്‍ക്കുള്ള അവാര്‍ഡ് സമര്‍പണവും, നിര്‍ധനരായ കുട്ടികള്‍ക്ക് സ്‌കൂള്‍ കിറ്റ് വിതരണവും നടന്നു. വാട്ട്‌സ് അപ്പ് ഗ്രൂപ്പിലൂടെയാണ് ഇത്രയും വലിയ സംഖ്യ സ്വരൂപിച്ചത്.
ഏകദേശം മുക്കാല്‍ ലക്ഷത്തോളമാണ് സ്വരൂപിക്കാന്‍ കഴിഞ്ഞത്. വിദേശത്തും, സ്വദേശത്തു മുള്ള മുസ്‌ലിം ലീഗ് അനുഭാവികളും അവരുടെ സുഹൃത്തുക്കളുമാണ് മുന്നില്‍ നിന്ന് പ്രവര്‍ത്തിച്ചത്. തൃത്താല എം.എല്‍.എ വി.ടി ബല്‍റാം അവാര്‍ഡ് സമര്‍പിച്ചു. മുസ്‌ലിം ലീഗ് മണ്ഡലം പ്രസിഡന്റ് പി.ഇ സലാം മാസ്റ്റര്‍ സ്‌കൂള്‍ കിറ്റ് വിതരണം ഉദ്ഘാടനം ചെയ്തു. നൂറ്റി പത്തിലധികം വിദ്യാര്‍ഥികള്‍ക്കാണ് കിറ്റ് വിതരണം ചെയ്തത്.
ശാഖ രൂപീകരിച്ചതിന്ന് ശേഷമുള്ള ആദ്യ സംരഭമായിരുന്നു ഇത്. മുസ്‌ലിം ലീഗിന്റെ ഈ പ്രവര്‍ത്തനം മററുള്ളവര്‍ക്ക് കൂടി മാതൃകാപരമായതാണെന്നും തൃത്താല ത്തിളക്കം എന്ന പേരില്‍ മണ്ഡലത്തിലെ സ്‌കൂളുകളില്‍ നിന്നും ഉന്നത വിജയം നേടിയവരെ എല്ലാ വര്‍ഷവും ആദരിക്കാറുള്ളത് പോലെ ഈ വര്‍ഷവും ആദരിക്കുന്ന ചടങ്ങ് എത്രയും വേഗം സംഘടിപ്പിക്കപ്പെടുമെന്നും വി.ടി ബല്‍റാം പറഞ്ഞു.
തെരഞ്ഞെടുപ്പ് ചട്ടം നിലവില്‍ വന്നത് കാരണമാണ് നേരത്തേ സംഘടിപ്പിക്കാന്‍ കഴിയാതിരുന്നതെന്നും അദ്ദേഹം പറഞ്ഞു. യൂസുഫ് ഹാജി ചിറ്റപ്പുറം അധ്യക്ഷനായി. ജമാല്‍ പട്ടിത്തറ സ്വാഗതം പറഞ്ഞു. സലാം മാസ്റ്റര്‍ മുഖ്യ പ്രഭാഷണം നടത്തി.
പി.വി.എസ് ഷാജഹാന്‍ (പഞ്ചായത്ത് മെമ്പര്‍) ടി.അസീസ്, മൊയ്തീന്‍ കുട്ടി, സൈഫുദ്ധീന്‍ ലത്വീഫി, സഹ് ലുദ്ധീന്‍ , ഷംസുദ്ധീന്‍, ഷഫീഖ്, ഫാസില്‍, റഫീഖ്, ജാബിര്‍, മുസ്തഫ ആശംസകള്‍ അര്‍പ്പിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."