കൂടുതല്‍ പ്രാദേശിക വാര്‍ത്തകള്‍
കൊളച്ചേരി തോട്ടില്‍ തടയണ നിര്‍മിച്ചു
കൊളച്ചേരി: ഇ.പി കൃഷ്ണന്‍ നമ്പ്യാര്‍ സ്മാരക എ.എല്‍.പി സകൂള്‍ പി.ടി.എ, സപ്പോര്‍ട്ടിംഗ് ഗ്രൂപ്പിന്റെ നേതൃത്വത്തില്‍ കൊളച്ചേരി തോടില്‍ തടയണ നിര്‍മിച്ചു. ഹരിത കേരളം പരിപാടിയുടെ ഭാഗമായാണ് തടയണ നിര്‍മ്മാണം. കുട്ടികളും രക്ഷിതാക്കളും നാട്ടുകാരും തൊഴിലുറപ്പ് പദ്ധതിയിലെ പ്രവര്‍ത്തകരും പങ്കെടുത്തു. വാര്‍ഡ് മെമ്പര്‍ എം ഗൗരി, എസ്.എസ്.ജി ചെയര്‍മാന്‍ പി പി കുഞ്ഞിരാമന്‍, പ്രധാന അധ്യാപിക സി കമലാക്ഷി, കെ.വിനോദ് കുമാര്‍, സി.ബാലകൃഷ്ണന്‍, ടി.രാഘവന്‍ എന്നിവര്‍ നേതൃത്വം നല്‍കി.
വോളിബോള്‍ ടൂര്‍ണമെന്റ്
എടൂര്‍: ഡിവൈന്‍ ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ്ബിന്റെ നേതൃത്വത്തിലുള്ള ബിഷപ്പ് മാര്‍ സെബാസ്റ്റ്യന്‍ വള്ളോപ്പള്ളി സ്മാരക സ്വര്‍ണകപ്പിനും
കുടിയേറ്റ ജൂബിലി സ്മാരക വെള്ളികപ്പിനും വേണ്ടിയുള്ള രണ്ടാമത് ഉത്തരമേഖല വോളിബോള്‍ ടൂര്‍ണമെന്റ് എടൂര്‍ സെന്റ് മേരീസ് ഫ്‌ളഡ്‌ലിറ്റ് സ്റ്റേഡിയത്തില്‍ ജനുവരി 30 മുതല്‍ നടക്കും.
ആറളം ഫാം സ്‌കൂളില്‍ അമ്പെയ്ത്ത് പരിശീലനം തുടങ്ങി
ഇരിട്ടി: ആറളം പുനരധിവാസ മേഖലയിലെ പട്ടികവര്‍ഗ വിദ്യാര്‍ഥികള്‍ക്കായി ദേശീയ സാഹസിക അക്കാദമി ഫാം ഹൈസ്‌കൂളില്‍ സംഘടിപ്പിക്കുന്ന അമ്പെയ്ത്ത് പരിശീലനം മന്ത്രി കെ.കെ ശൈലജ ഉദ്ഘാടനം ചെയ്തു. സിവില്‍ എന്‍ജിനിയറിങില്‍ മികച്ച വിജയം നേടിയ ആറളത്തെ മൂപ്പന്റെ മകളായ രേഷ്മയെ മന്ത്രി അഭിനന്ദിച്ചു. ദേശീയ അമ്പെയ്ത്ത് താരം ഇ രാജനാണ് പരിശീലനത്തിന് നേതൃത്വം നല്‍കുക. സ്‌കൂളില്‍ നടന്ന ചടങ്ങില്‍ ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്‍.ടി റോസമ്മ അധ്യക്ഷയായി. ദേശീയ സാഹസിക അക്കാദമി ജില്ലാ സ്‌പെഷല്‍ ഓഫിസര്‍ പ്രണീത പി, പഞ്ചായത്ത് പ്രസിഡന്റ് ഷിജി നടുപ്പറമ്പില്‍ സംസാരിച്ചു.
ലീഡേഴ്‌സ് ക്യാംപ്
നാറാത്ത്: മുസ്‌ലിം യൂത്ത്‌ലീഗ് അഴിക്കോട് മണ്ഡലം കമ്മിറ്റി ഇന്‍സ്പയര്‍ 16 എന്നപേരില്‍ ലീഡേഴ്‌സ് ക്യാംപ് നടത്തി. ജലാലുദ്ധീന്‍ അറഫാത്തിന്റെ അധ്യക്ഷതയില്‍ ജില്ലാ മുസ്‌ലിം ലീഗ് ജനറല്‍ സെക്രട്ടറി അഡ്വ. അബ്ദുല്‍ കരീം ചേലേരി ഉദ്ഘാടനം ചെയ്തു. വി. പി വമ്പന്‍, കെ.വി ഹാരിസ് സംസാരിച്ചു. ഹുമയൂണ്‍ കബീര്‍, കെ.എം ഷാജി എം..എല്‍.എ ക്ലാസെടുത്തു.
പി എസ് സി പരിശീലനം
അഞ്ചരക്കണ്ടി: കാവിന്‍മൂല ഡി.വൈ.എഫ്.ഐയും കോമ്രേഡ്‌സ് ഓണ്‍ലൈന്‍ കൂട്ടായ്മയും സംയുക്തമായി ഇന്നു മുതല്‍ പി.എസ്.സി പരിശീലന ക്ലാസ് നടത്തുന്നു. ഫോണ്‍ 9995459963, 9846557237
ഫൈവ്‌സ് ടൂര്‍ണമെന്റ്
അഞ്ചരക്കണ്ടി : ഡി.വൈ.എഫ്.ഐ അഖിലേന്ത്യാ സമ്മേളനത്തിന്റെ ഭാഗമായി കുഴിമ്പാലോട് മേഖലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ജില്ലാതല ഫൈവ്‌സ് ഫുട്‌ബോള്‍ ടൂര്‍ണമെന്റ് നടക്കും. 24ന് രാത്രി ഏഴു മുതല്‍ അഞ്ചരക്കണ്ടി ഫഌഡ്‌ലിറ്റ് ഗ്രൗണ്ടിലാണ് മത്സരം. ഫോണ്‍ - 9633307524,9567542770
പുസ്തകപ്രകാശനം ഇന്ന്
ചക്കരക്കല്‍: പി.വി അജയകുമാറിന്റെ പുസ്തക പ്രകാശനം ഇന്ന് രാവിലെ 11ന് ചക്കരക്കല്ലില്‍ നടക്കും. മലയാളം നോവല്‍ യക്ഷിയമ്പലനടയില്‍, ഇംഗ്ലീഷ് നോവലുകളായ മെന്‍ഡിക്കന്റ്, എ ലോട്ട് ഓഫ് ലൈഫ് ട്രിവിയ എന്നീ പുസ്തകങ്ങളാണ് പ്രകാശനം ചെയ്യുന്നത്. മലബാര്‍ വികസന സമിതിയുടെ ആഭിമുഖ്യത്തിലാണ് പരിപാടി. വാര്‍ത്താസമ്മേളനത്തില്‍ അഡ്വ. ബിനോയ് തോമസ്, ബെന്നി കൊച്ചുപുരയില്‍, ബെന്നി ആന്റണി, ബി കെ ഉല്ലാസന്‍, അന്‍വര്‍ കരുവഞ്ചാല്‍, പി വി അജയകുമാര്‍ പങ്കെടുത്തു.
സംഘടനാ രൂപീകരണം
കണ്ണൂര്‍: കേരള സ്റ്റേറ്റ് എയ്ഡ്‌സ് കണ്‍ട്രോള്‍ എംപ്ലോയിസ് യൂനിയന്റെ സംസ്ഥാന സംഘടനാ രൂപീകരണ യോഗം നാളെ രാവിലെ 11.30ന് കണ്ണൂര്‍ സി.ഐ.ടി.യു ജില്ലാകമ്മിറ്റി ഓഫിസില്‍ നടക്കും.
സെമിനാര്‍ നടത്തി
കമ്പില്‍ : ശാസ്ത്ര സാഹിത്യ പരിഷത്തിന്റെയും സംഘമിത്ര കലാസാംസ്‌കാരിക കേന്ദ്രത്തിന്റെയും സംയുക്താഭിമുഖ്യത്തില്‍ കമ്പില്‍ ബസാറില്‍ 'കറന്‍സിനിരോധനം ; അര്‍ഥവും അനര്‍ഥവും' എന്ന വിഷയത്തെ അധികരിച്ച് സെമിനാര്‍ നടത്തി.
പരിഷത്ത് മുന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി ടി.കെ ദേവരാജന്‍ ഉദ്ഘാടനം ചെയ്തു. എ ക്യഷ്ണന്‍ അധ്യക്ഷനായിരുന്നു. എ.പി സുരേശന്‍, കെ.രാമകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു. എം.സുധീര്‍ബാബു സ്വാഗതവും എം.ശ്രീധരന്‍ നന്ദിയും പറഞ്ഞു.
പ്രതിഷേധിച്ചു
കണ്ണൂര്‍: ഗായികയും മ്യൂസീഷ്യന്‍സ് വെല്‍ഫെയര്‍ അസോസിയേഷന്‍ (എം.ഡബ്‌ള്യു.എ)രക്ഷാധികാരിയുമായ സയനോര ഫിലിപിന് നേരെ എറണാകുളത്തു നടന്ന കൈയേറ്റ ശ്രമത്തില്‍ എം.ഡബ്‌ള്യു.എ ജില്ലാ കമ്മിറ്റി പ്രതിഷേധിച്ചു.
കലാകാരന്മാര്‍ക്ക് ഭീതി ഇല്ലാതെ യാത്ര ചെയ്യുന്നതിനും കലാപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നതിനും ആവശ്യമായ സുരക്ഷയും സഹായങ്ങളും നല്‍കണമെന്ന് ജില്ലാ കമ്മിറ്റി മുഖ്യമന്ത്രിയോടും ഉന്നത പൊലിസിനോടും ആവശ്യപ്പെട്ടു. സി.മനോജ് കുമാര്‍, ആര്‍.അനില്‍ രാജ്, എം.പവിത്രന്‍, പി.നിത്യപ്രകാശ്, കമറുദ്ദീന്‍ കീച്ചേരി, എ.രാജേഷ് സംസാരിച്ചു.
സഹകരണ സംരക്ഷണ കണ്‍വന്‍ഷന്‍
അഞ്ചരക്കണ്ടി : അഞ്ചരക്കണ്ടി ഫാര്‍മേഴ്‌സ് സര്‍വീസ് സഹകരണ ബാങ്ക് നടത്തിയ സഹകരണ സംരക്ഷണ കണ്‍വന്‍ഷന്‍ റബ്‌കോ ചെയര്‍മാന്‍ എന്‍ ചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. ചന്ദ്രന്‍ കല്ലാട്ട് അധ്യക്ഷനായി.അസി. രജിസ്ട്രാര്‍ ഇ രാജേന്ദ്രന്‍, ജില്ലാ സഹകരണ ബാങ്ക് സീനിയര്‍ മാനേജര്‍ കെ വി ബാലകൃഷ്ണന്‍, മാമ്പ്രത്ത് രാജന്‍, കെ കെ രാജന്‍, കെ കെ ജയരാജന്‍, എം കെ അബ്ദുള്‍ഖാദര്‍, എം വത്സന്‍ .പി മുകുന്ദന്‍,എം പി അനില്‍കുമാര്‍ സംസാരിച്ചു
അധ്യാപക ഒഴിവ്
അരോളി ഗവ.ഹയര്‍ സെക്കന്ററി സ്‌കൂളില്‍ ഹയര്‍ സെക്കന്ററി വിഭാഗത്തില്‍ മലയാളം സീനിയര്‍ അധ്യാപകന്റെ ഒഴിവുണ്ട്. ഇന്റര്‍വ്യൂ 20 ന് ചൊവ്വാഴ്ച രാവിലെ 11 മണിക്ക് നടക്കും.
ഫാസിസ്റ്റ് വിരുദ്ധ കൂട്ടായ്മ
ചക്കരക്കല്‍:സി.പി.എം അഞ്ചരക്കണ്ടി ഏറിയ കമ്മറ്റി സംഘടിപ്പിക്കുന്ന കലി ഫോട്ടോ പ്രദര്‍ശനത്തിന്റെ ഭാഗമായി നടന്ന ഫാസിസ്റ്റ് വിരുദ്ധ കൂട്ടായ്മ കെ.കെ രാഗേഷ് എം.പി ഉദ്ഘാടനം ചെയ്തു. എം.സി മോഹനന്‍ അധ്യക്ഷനായി. ഒ.കെ വാസു, പി.കെ ശബരീഷ് കുമാര്‍, കെ ദാമോദരന്‍, കെ.ടി ഭാസ്‌കരന്‍ സംസാരിച്ചു .വാട്‌സ്ആപ് ഗ്രൂപ്പ് സ്വരൂപിച്ച വാളാങ്കിച്ചാലിലെ എം മോഹനന്‍ കുടുംബ സഹായഫണ്ട് ഗ്രൂപ്പംഗങ്ങള്‍ കെ.കെ രാഗേഷ് എം.പിക്ക് കൈമാറി. കണ്ണൂര്‍ രഞ്ജിത്ത് ആന്റ് ടീമിന്റെ മെലഡീസ് നൈറ്റും അരങ്ങേറി. ഇന്ന് വൈകുന്നേരംമൂന്നിന് കവി സമ്മേളനം പവിത്രന്‍ തീക്കുനി ഉദ്ഘാടനം ചെയ്യും.വൈകുന്നേരം അഞ്ചിന് സമാപന സമ്മേളനം എം.വി ജയരാജന്‍ ഉദ്ഘാടനം ചെയ്യും. രാത്രി പ്രതിഭാസംഗമവും നടക്കും.
അനുശോചിച്ചു
കണ്ണൂര്‍: ജില്ലാ മുസ്‌ലിം വിദ്യാഭ്യാസ ഓഫിസര്‍ കെ മായിന്‍ മാസ്റ്ററുടെ നിര്യാണത്തില്‍ കേരള അറബിക് ടീച്ചേഴ്‌സ് ഫെഡറേഷന്‍ ജില്ലാ കമ്മിറ്റി അനുശോചിച്ചു. പ്രസിഡന്റ് കെ.കെ അബ്ദുല്ല അധ്യക്ഷനായി. സംസ്ഥാന ജനറല്‍ സെക്രട്ടറി സി അബ്ദുല്‍ അസീസ്, കെ അബ്ദുറഹിമാന്‍, എ.പി ബഷീര്‍, പി.കെ മുഹമ്മദ് ബഷീര്‍, എം.പി അയ്യൂബ്, പി.വി സഹീര്‍ സംസാരിച്ചു. സംസ്ഥാന സെക്രട്ടറി സി അബ്ദുല്‍ അസീസ്, വനിതാ വിങ് ചെയര്‍പേഴ്‌സണ്‍ കെ.വി റംല, കെ അബ്ദുറഹിമാന്‍, കെ.കെ അബ്ദുല്ല, എം.പി അയ്യൂബ്, മുസ്തഫ ചെണ്ടയാട്, പി.വി സഹീര്‍ എന്നിവര്‍ പരേതന്റെ വീട് സന്ദര്‍ശിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."