ടൂറിസം രംഗത്തെ സ്തംഭനാവസ്ഥ മാറ്റും: എം.എല്‍.എ
തലശ്ശേരി: ടൂറിസം മേഖലയിലെ അഞ്ചു വര്‍ഷത്തെ സ്തംഭനാവസ്ഥ പരിഹരിക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചതായി എ.എന്‍ ഷംസീര്‍ എം.എല്‍.എ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ഇതിന്റെ ഭാഗമായി ധര്‍മടം, മുഴപ്പിലങ്ങാട് യക്കാമറയിന് പാര്‍ക്ക് ആരംഭിക്കും. ഇതിനായുള്ള പ്രോജക്ട് റിപ്പോര്‍ട്ടുകള്‍ എത്രയും പെട്ടെന്ന് സര്‍ക്കാറിന് സമര്‍പ്പിക്കും. കടല്‍പ്പാലം, പാണ്ടികശാലകള്‍ എന്നിവയെ ഉള്‍പ്പെടുത്തി ഹെറിറ്റേജ് സോണ്‍ നടപ്പാക്കും. ചരിത്ര പ്രാധാന്യമുള്ള മുഴുവന്‍ കെട്ടിടങ്ങളും സംരക്ഷിക്കും. മാര്‍ഷല്‍ ആര്‍ട്സിന്റെ വേള്‍ഡ് ബിനാലെ തലശ്ശേരിയില്‍ സംഘടിപ്പിക്കാന്‍ ശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു. തലശ്ശേരിയുടെ പാരമ്പര്യത്തെ നിലനിര്‍ത്തി ടൂറിസം മേഖലയില്‍ വിവിധ പദ്ധതികള്‍ക്ക് തുടക്കം കുറിച്ചു. കോടിയേരി ബാലകൃഷ്ണന് ടൂറിസം മന്ത്രിയായപ്പോള്‍ തലശ്ശേരിക്ക് രൂപപ്പെടുത്തിയ ഒട്ടേറെ പദ്ധതികള്‍ ഇനിയും പൂര്‍ത്തീകരിക്കാനുണ്ടെന്നും ഷംസീര്‍ പറഞ്ഞു. തലശ്ശേരി റസ്റ്റ് ഹൗസ് പരിസരത്ത് ഫഌറ്റ് നിര്‍മിക്കുന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും എന്നാല്‍ അവിടെ രണ്ട് കിണറുകള്‍ കഴിച്ചതിനെപ്പറ്റി വിവരം ലഭിച്ചിട്ടില്ലെന്നും അദ്ദേഹം മറുപടി നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."