HOME
DETAILS
MAL
വ്യാജ നിക്ഷേപം ആക്സിസ് ബാങ്കിനെതിരേ എന്‍ഫോഴ്സ്മെന്റ് കേസെടുത്തു
backup
December 18 2016 | 04:12 AM
ന്യൂഡല്‍ഹി: ആക്സിസ് ബാങ്കിന്റെ ഉത്തര്‍പ്രദേശിലെ നോയിഡ ബ്രാഞ്ചിലെ വ്യാജ അക്കൗണ്ട് ഉടമകള്‍ക്കെതിരേ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കേസെടുത്തു.
ബാങ്കിന്റെ കൃഷ്ണനഗര്‍ ബ്രാഞ്ചില്‍ 12 വ്യാജ അക്കൗണ്ടുകള്‍ ആദായ നികുതി വകുപ്പ് നടത്തിയ പരിശോധനയില്‍ കണ്ടെത്തിയിരുന്നു. പല ബ്രാഞ്ചുകളിലായി ഇത്തരത്തില്‍ കള്ളപ്പണം നിക്ഷേപിച്ചവരെ തിരിച്ചറിഞ്ഞിട്ടുണ്ട്.
ഡല്‍ഹിയിലെ ബ്രാഞ്ചില്‍ നടത്തിയ പരിശോധനയില്‍ 100 കോടി നിക്ഷേപമുള്ള 44 വ്യാജ അക്കൗണ്ടുകളും കണ്ടെത്തിയിട്ടുണ്ട്. ഡല്‍ഹിയിലെ കൃഷ്ണനഗര്‍, ചാന്ദ്നി ചൗക്ക്, കശ്മിരി ഗേറ്റ് എന്നിവിടങ്ങളിലെ ബ്രാഞ്ചുകളില്‍ 96 വ്യാജ അക്കൗണ്ടുകളിലായി 200 കോടി രൂപ നിക്ഷേപിച്ചതായും കണ്ടെത്തിയിട്ടുണ്ട്. ബാങ്കിനോട് ആര്.ബി.ഐ വിശദീകരണം ആവശ്യപ്പെട്ടേക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."