ബഹ്‌റൈന്‍ ദേശീയ ദിനാഘോഷ ലഹരിയില്‍
മനാമ: ബഹ്‌റൈനില്‍ 45ാമത് ദേശീയ ദിനാഘോഷ പരിപാടികള്‍ ആരംഭിച്ചു. കഴിഞ്ഞ ദിവസം മുതല്‍ രാജ്യം മുഴുക്കെ ദേശീയ പതാകയുടെ വര്‍ണത്തില്‍ മുങ്ങി. ഡിസംബര്‍ അവസാനം വരെ നീളുന്ന ഈ കാഴ്ചകളും അലങ്കാരങ്ങളും കണ്ണഞ്ചിപ്പിക്കുന്നവയാണ്.
ദേശീയ ദിനമായ ഡിസംബര്‍ 16ന് സ്വദേശികളോടൊപ്പം വിവിധ പ്രവാസി സംഘടനകളും സ്ഥാപനങ്ങളും ആഘോഷപരിപാടികളില്‍ പങ്കുചേര്‍ന്നത് ഏറെ ശ്രദ്ധേയമായി.
രക്തദാന ക്യാംപുകള്‍, മാജിക് ഷോ, പരമ്പരാഗത നൃത്തരൂപങ്ങള്‍, കലകള്‍, മെഡിക്കല്‍ ക്യാംപുകള്‍, ഭക്ഷ്യ മഹോത്സവം, കായിക മേളകള്‍, സാംസ്‌കാരിക പരിപാടികള്‍, ലേബര്‍ ക്യാംപുകളിലെ പരിപാടികള്‍ തുടങ്ങിയവയോടെയാണ് ദിനാഘോഷം നടന്നത്. ദിവസങ്ങള്‍ക്കു മുന്‍പേ ഇതിനായി രാജ്യത്തുടനീളം ഒരുക്കങ്ങള്‍ സജീവമായിരുന്നു.
വാരാന്ത അവധി ദിനങ്ങളായതിനാല്‍ വ്യാഴാഴ്ച വൈകുന്നേരം മുതല്‍ ആരംഭിച്ച പരിപാടികള്‍ ഇപ്പോഴും തുടരുകയാണ്.
രാജ്യത്ത് തിങ്കളാഴ്ച വരെ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ദേശീയ ദിനങ്ങള്‍ പൊതു ഒഴിവു ദിവസങ്ങളായതിനാലാണിത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."