പാപ്പുവ ന്യു ഗിനിയയില്‍ ഭൂകമ്പം: പസഫിക് മേഖലയില്‍ സുനാമി മുന്നറിയിപ്പ്
പോര്‍ട്ട് മോറെസ്ബി: പാപ്പുവ ന്യൂ ഗിനിയയില്‍ അതി ശക്തമായ ഭൂകമ്പം. റിക്ടര്‍ സ്കെയിലില്‍ 7.9 രേഖപ്പെടുത്തിയ ചലനത്തെ തുടര്‍ന്ന് പസഫിക്ക് മേഖലയില്‍ സുനാമി മുന്നറിയിപ്പ് നല്കി.
പാപ്പുവ ന്യൂഗിനിയ, ഇന്തോനേഷ്യ നൗരു, സോളമന് ദ്വീപുകളില്‍ ശക്തമായ സുനാമിക്ക് സാധ്യതയുണ്ടെന്ന് യു.എസ് ജിയോളജിക്കല്‍ സര്‍വേ വ്യക്തമാക്കി. പാപ്പുവയില്‍ കിഴക്കന്‍ മേഖലയായ താരോണിലാണ് ഭൂകമ്പമ ുണ്ടായത്. ആദ്യം റിക്ടര്‍ സ്കെയിലില്‍ 8 രേഖപ്പെടുത്തിയെങ്കിലും പിന്നീടുള്ള നിരീക്ഷണത്തില്‍ 7.9 എന്നാണെന്ന് കണ്ടെത്തുകയായിരുന്നു. അതേസമയം ആളപായങ്ങളും നാശനഷ്ടങ്ങളും ലഭ്യമായിട്ടില്ലെന്ന് സര്‍ക്കാര്‍ കേന്ദ്രങ്ങള്‍ വ്യക്തമാക്കി. ഓസ്ട്രേലിയയോട് ചേര്‍ന്ന് കിടക്കുന്ന ദ്വീപ് സമൂഹമാണ് ഈ ചെറുരാഷ്ട്രം. ആഗോളതലത്തില്‍ ഏറ്റവും അധികം ഭൂകമ്പ സാധ്യതയുള്ള മേഖലകളില്‍ ഒന്നായാണ് ഭൗമശാസ്ത്രജ്ഞര്‍ ഈ ദ്വീപ് രാജ്യത്തെ കാണുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."