സമരത്തോട് മുഖം തിരിച്ച് അധികാരികള്‍
പെരിയ: കേന്ദ്ര സര്‍വകലാശാലയുടെ വാഗ്ദാന ലംഘനത്തിനെതിരേ പെരിയ മാളത്തുംപാറ കോളനിവാസികള്‍ നടത്തുന്ന പ്രക്ഷോഭം 38ാം ദിവസമായിട്ടും കണ്ടില്ലെന്നു നടിക്കുകയാണ് അധികാരികള്‍.
ദിവസേന പ്രമുഖ രാഷ്ട്രീയ പാര്‍ട്ടികളിലെ നിരവധിപേര്‍ പിന്തുണയുമായി സമരപന്തല്‍ സന്ദര്‍ശിക്കുന്നുണ്ടെങ്കിലും ഇവരുടെ ആവശ്യങ്ങള്‍ നേടിയെടുക്കാനോ മുന്നില്‍ നിന്നു സമരം നയിക്കാനോ ആരും തയാറായിട്ടില്ല.
ഇരു മുന്നണികളില്‍ നിന്നായി പി. കരുണാകരന്‍ എം.പി, കെ കുഞ്ഞിരാമന്‍ എം.എല്‍.എ, രാജഗോപാലന്‍ എം.എല്‍.എ, ഐ.സി ബാലകൃഷ്ണന്‍ എം.എല്‍.എ, ഡി.സി.സി പ്രസിഡന്റ് ഹക്കിം കുന്നില്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.ജി.സി ബഷീര്‍, ആര്‍.എം.പി നേതാവ് കെ.കെ രമ തുടങ്ങി പ്രമുഖരായ രാഷ്ട്രീയ നേതാക്കന്‍മാര്‍ ഇതിനോടകം സമര പന്തലിലെത്തിയെങ്കിലും വാഗ്ദാനങ്ങളും പിന്തുണയും മാത്രം ബാക്കിവച്ച് ഇവര്‍ മടങ്ങിയതല്ലാതെ ഇവരുടെ ആവശ്യങ്ങളില്‍ ഒരു തീരുമാനമെടുക്കാനോ അതിനു വേണ്ടി സമ്മര്‍ദ്ദം ചെലുത്താനോ ആര്‍ക്കും സാധിച്ചിട്ടില്ല. പ്രക്ഷോഭം തുടങ്ങി സര്‍വകലാശാല അധികൃതര്‍ ഒരു തവണ ചര്‍ച്ചക്കു വിളിപ്പിച്ചെങ്കിലും കുടിയൊഴിപ്പിക്കപ്പെടുന്ന കുടുംബങ്ങളിലെ ഒരാള്‍ക്കു വീതം ജോലി എന്ന വാഗ്ദാനത്തെപറ്റി പറയുമ്പോള്‍ സംസ്ഥാന സര്‍ക്കാരാണ് ഈ കാര്യത്തില്‍ തീരുമാനമെടുക്കേണ്ടതെന്ന കേട്ടു തഴമ്പിച്ച മറുപടിയാണ് അധികൃതരുടെ ഭാഗത്തു നിന്നും ഇവര്‍ക്ക് ലഭിക്കുന്നത്. ന
തുടക്കത്തില്‍ പിന്തുണയുമായെത്തിയ പലസംഘടനകളെയും ഈ വിഷയത്തില്‍ ഇപ്പോള്‍ കാണാനില്ലെന്നും സമരക്കാര്‍ ആക്ഷേപം ഉന്നയിക്കുന്നു. പ്രക്ഷോഭത്തിന്റെ തുടക്കത്തില്‍ പുരുഷന്മാര്‍ അനുഷ്ഠിച്ചിരുന്ന അനിശ്ചിതകാല നിരാഹാര സമരം ഈ മാസം അഞ്ചു മുതലാണ് അമ്മമാര്‍ ഏറ്റെടുത്തത്.
എന്നിട്ടും സര്‍വകലാശാല അധികൃതരും സ്ത്രീകള്‍ക്ക് പ്രത്യേകം പരിഗണന വാഗ്ദാനം ചെയ്ത് അധികാരത്തിലേറിയ സംസ്ഥാന സര്‍ക്കാരും ഇവരുടെ ആവശ്യങ്ങളെ അവഗണിക്കുന്നത് പൊതുസമൂഹത്തില്‍ പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്.
കാംപസിനു വേണ്ടി ഭൂമി ഏറ്റെടുക്കുമ്പോള്‍ കുടിയൊഴിപ്പിക്കപ്പെട്ടവര്‍ക്ക് പുതിയ വീടൊരുങ്ങിയെങ്കിലും വാഗ്ദാനം ചെയ്ത ജോലി ലഭിക്കാതെ പുതിയ വീടുകളിലേക്ക് മാറാന്‍ തയാറല്ലെന്ന് സമരത്തിനു നേതൃത്വം നല്‍കുന്ന സന്ദീപ് പറയുന്നു.
കൂലിപ്പണിക്കു പോയി കുടുംബം പുലര്‍ത്തുന്ന ഈ കുടുംബങ്ങള്‍ സമരം ആരംഭിച്ചതോടെ ജോലിക്കു പോകാന്‍ പറ്റാത്തതും റേഷനരി ലഭിക്കാത്തതും ഇവരെ പട്ടണിയിലാക്കിയിരിക്കുന്നു.
നാട്ടുകാരുടെ നേതൃത്വത്തില്‍ രൂപീകരിച്ച ആക്ഷന്‍ കമ്മിറ്റി പിരിച്ചെടുത്ത ഒരു ലക്ഷം രൂപയുമായ് തുടങ്ങിയ സമരത്തില്‍ പന്തലും ജനറേറ്ററിനും മറ്റു നിത്യ ചെലവുകള്‍ക്കുമായി ദിവസേന ചിലവാകുന്നത് ആയിരക്കണക്കിനു രൂപയാണ്. കോളനി വാസികളായ 16 കുടുംബങ്ങളിലെ കുട്ടികളും സ്ത്രീകളുമടങ്ങുന്ന 78 പേരാണ് സ്വന്തം വീടുകള്‍ ഒഴിവാക്കി തെരുവില്‍ കഴിയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."