ഡിജിറ്റല്‍ പണമിടപാടുകള്‍ക്ക് പരിശീലന പരിപാടി ആരംഭിക്കും
കോട്ടയം: ജില്ലയില്‍ പണമിടപാടുകള്‍ ഡിജിറ്റലൈസ് ചെയ്യുന്നതിനും കാഷ്‌ലെസ്സ് സമൂഹം എന്ന ആശയം പൊതുജനങ്ങളില്‍ സൃഷ്ടിക്കുന്നതിനും ബാങ്കുകളുടെ സഹകരണത്തോടെ പരിശീലന പരിപാടി സംഘടിപ്പിക്കുമെന്ന് ജില്ലാ കലക്ടര്‍ സി.എ. ലത അറിയിച്ചു. ഓണ്‍ലൈനായി പണമിടപാടു നടത്തുന്നതിന് ഇലക്‌ടോണിക് പേയ്‌മെന്റ് സിസ്റ്റം (ഇപിഎസ്), ഇന്‍സ്റ്റന്റ് മണി പേയ്‌മെന്റ് സിസ്റ്റം, യുണീക്ക് പേയ്‌മെന്റ് ഇന്റര്‍ഫേസ്, ബാങ്ക് പോയിന്റ് ഓഫ് സെയില്‍സ് മെഷീന്‍സ് എന്നിവയില്‍ ഒരു ഗ്രാമ പഞ്ചായത്തിലെ 100 പേരെയെങ്കിലും സാക്ഷരരാക്കുന്നതിനാണ് ആദ്യഘട്ടത്തില്‍ ശ്രമിക്കുക. വിദ്യാര്‍ഥികളെയും വ്യാപാരികളെയും പ്രത്യേകം പരിശീലിപ്പിച്ച് കാമ്പയിന്റെ ഭാഗമാക്കും. ഇവരെ മറ്റുള്ളവര്‍ക്ക് പരിശീലനം നല്‍കുന്നതിന് നിയോഗിക്കും. ഇതിനായി ജില്ലാതലത്തിലും ബ്ലോക്കുതലത്തിലും പഞ്ചായത്തുതലത്തിലും ആളുകളെ കണ്ടെത്തി പരിശീലിപ്പിക്കും. ഇതു സംബന്ധിച്ച് കലക്ടറുടെ ചേംബറില്‍ ചേര്‍ന്ന യോഗത്തില്‍ ഫിനാന്‍സ് ഓഫീസര്‍ റേച്ചല്‍ തോമസ്, ജില്ലാ ഇന്‍ഫര്‍മാറ്റിക്‌സ് ഓഫീസര്‍ ബീനാ സിറിള്‍, ജില്ലാ പ്ലാനിംഗ് ഓഫീസര്‍ കെ. എസ്. ലതി, അസി. ഡെവലപ്പ്‌മെന്റ് കമ്മീഷണര്‍ (ജനറല്‍) പി.എസ്. ഷിനോ, ഡെപ്യൂട്ടി കലക്ടര്‍ ജോണ്‍, ലീഡ് ബാങ്ക് പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."