നേതൃത്വം കേവലം ആഘോഷമല്ല, സാമൂഹിക ഉത്തരവാദിത്വമാണ്: പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങള്‍
ദോഹ: നേതൃത്വം കേവലം ആഘോഷമല്ല, അതൊരു സാമൂഹിക ഉത്തരവാദിത്വമാണെന്ന് മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍. കഴിഞ്ഞ ദിവസം യൂത്ത് ലീഗ് സംസ്ഥാന അധ്യക്ഷനായി തെരെഞ്ഞെടുക്കപ്പെട്ട മുനവ്വറലി തങ്ങള്‍ക്ക് ഖത്തര്‍ കെ.എം.സി.സി സംസ്ഥാന കമ്മിറ്റി നല്കിയ പ്രഥമ സ്വീകരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു.
വര്‍ഗീയതയ്ക്കും തീവ്രവാദത്തിനും ഫാസിസത്തിനുമെതിരെയുള്ള മുസ്ലീംലീഗിന്റെ പ്രഖ്യാപിത നിലപാടുകള്‍ക്ക് ഊര്‍ജം പകരാനും പൂര്‍വികര്‍ പിന്തുടര്‍ന്ന മാനവസ്നേഹത്തിന്റെയും മതസൗഹാര്‍ദ്ദത്തിന്റെയും പാതയിലായിരിക്കും മുസ്ലീം യൂത്ത്ലീഗിന്റെ പ്രവര്‍ത്തനങ്ങള്‍. സാമൂഹിക ശാക്തീകരണത്തിന്റെ തലത്തിലേക്ക് ഉയര്‍ത്തുന്ന പ്രവര്‍ത്തനങ്ങളാണ് യൂത്ത് ലീഗ് ഒരു ദൗത്യമായി ഏറ്റെടുക്കാന്‍ പോകുന്നതെന്നും അദ്ദേഹം പറഞ്ഞു.
രാഷ്ട്രീയം പ്രൊഫഷണലൈസ് ചെയ്ത കാലത്ത് യുവജന പ്രസ്ഥാനത്തിന്റെ നേതൃത്വം തന്നിലേല്പ്പിക്കപ്പെട്ടത് വലിയ ഉത്തരവാദിത്വമായാണ് കാണുന്നത്. കേവലം ആശയങ്ങള്‍ പറഞ്ഞ് പത്രമാധ്യമങ്ങളില്‍ നിറഞ്ഞുനില്‍ക്കുക എന്നതിനപ്പുറം നടപ്പാക്കലിന് പ്രാധാന്യം നല്കുന്ന ഒരു യുവതയെയാണ് കാലത്തിനാവശ്യമെന്ന് മുനവ്വറലി ശിഹാബ് തങ്ങള്‍ ചൂണ്ടിക്കാട്ടി.
സംസ്ഥാന ആക്ടിങ് പ്രസിഡണ്ട് എവിഎ ബക്കര്‍ അധ്യക്ഷത വഹിച്ചു. മുന്‍ വ്യവസായമന്ത്രിയും എംഎല്‍എയുമായ വി.കെ. ഇബ്രാഹിംകുഞ്ഞ് ഉദ്ഘാടനം ചെയ്തു. കാസര്‍ക്കോട് ജില്ലാ മുസ്ലിം ലീഗ് ജനറല്‍സെക്രട്ടറി എം സി ഖമറുദ്ദീന് ആശംസ നേര്‍ന്നു. സംസ്ഥാന ട്രഷറര്‍ അലി പള്ളിയത്ത്, സി വി ഖാലിദ്, എം പി ഷാഫിഹാജി എന്നിവര്‍ ചേര്‍ന്ന്് ഉപഹാരം കൈമാറി. മുസ്ലിം ലീഗ് സംസ്ഥാന പ്രവര്‍ത്തക സമിതിയംഗം അടിയോട്ടില്‍ അഹ്മദ്, കെ സൈനുല്ആബിദീന്, അബ്ദുള്‍ഖാദര്‍ ഹാജി ഹറമൈന്‍, കുറ്റ്യാടി മണ്ഡലം മുസ്ലിം യൂത്ത് ലീഗ് മുന്‍ അധ്യക്ഷന്‍ കെ മുഹമ്മദ് സാലിഹ് തുടങ്ങിയവര്‍ സംബന്ധിച്ചു. സംസ്ഥാന ആക്ടിംഗ് ജനറല്‍സെക്രട്ടറി ജാഫര്‍ തയ്യില്‍ സ്വാഗതവും ഫൈസല്‍ അരോമ നന്ദിയും പറഞ്ഞു. പി വി മുഹമ്മദ് മൗലവി ഖുര്‍ആന്‍ പാരായണം ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."