HOME
DETAILS
MAL
വിസാതട്ടിപ്പ്: യു.എസില്‍ ഇന്ത്യക്കാരന് അഞ്ച് വര്‍ഷം തടവ്
backup
December 18 2016 | 20:12 PM
വാഷിങ്ടണ്‍: അമേരിക്കയില്‍ എച്ച്-1 ബി വിസാക്കേസില്‍ അറസ്റ്റിലായ ഇന്ത്യക്കാരനായ യുവാവ് കുറ്റക്കാരനെന്ന് കോടതി. ഐ.ടി കമ്പനിയുടെ എമിഗ്രേഷന്‍ മാനേജറായ ഹൈദരാബാദ് സ്വദേശി ഹാരി കരേനിയെയാണ് (32) കോടതി അഞ്ചു വര്‍ഷം തടവും 2.5 ലക്ഷം യു.എസ് ഡോളര്‍ പിഴയും വിധിച്ചത്. അമേരിക്കയിലേക്ക് വിസാതട്ടിപ്പ് നടത്തി ആളുകളെ റിക്രൂട്ട് ചെയ്തുവെന്നാണ് കേസ്.
എച്ച്-1 ബി വിസക്ക് നിയന്ത്രണം കൊണ്ടുവരുമെന്ന് നിയുക്ത യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വ്യക്തമാക്കിയതിനു പിന്നാലെ രണ്ടു ഐ.ടി കമ്പനികളുടെ മാനേജര്‍മാരെ വിസാ ക്രമക്കേട് ആരോപിച്ച് പൊലിസ് അറസ്റ്റ് ചെയ്തിരുന്നു. വിസാ ചട്ടങ്ങള്‍ പ്രതി ലംഘിച്ചുവെന്ന് കോടതി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."