HOME
DETAILS

അലെപ്പോ: അമേരിക്കയുടെ രോഷം വ്യാജം..

  
backup
December 18 2016 | 21:12 PM

%e0%b4%85%e0%b4%b2%e0%b5%86%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%8b-%e0%b4%85%e0%b4%ae%e0%b5%87%e0%b4%b0%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b4%af%e0%b5%81%e0%b4%9f%e0%b5%86-%e0%b4%b0%e0%b5%8b

സ്ഥാനം ഒഴിയുവാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കേ അമേരിക്കന്‍ പ്രസിഡന്റ് ബറാക്ക് ഒബാമ സിറിയന്‍ നഗരമായ അലെപ്പോയുടെ തകര്‍ച്ചയില്‍ ഇപ്പോള്‍ ഒഴുക്കുന്നത് കള്ളക്കണ്ണീരാണ്. ഇരകള്‍ക്കൊപ്പം പായുകയും വേട്ടക്കാരനൊപ്പം നില്‍ക്കുകയും ചെയ്യുന്ന അത്യന്തം നീചമായ സമീപനമാണിത്. സിറിയന്‍ ആഭ്യന്തര യുദ്ധത്തില്‍ അമേരിക്ക ഉടനീളം പുലര്‍ത്തിയതും ഇതേ നയമായിരുന്നു. ഈ നൂറ്റാണ്ടു കണ്ട ഏറ്റവും ക്രൂരനായ ഭരണാധികാരി സിറിയന്‍ പ്രസിഡന്റ് ബഷാറുല്‍ അസദിന്റെ ഉരുക്കു മുഷ്ടികള്‍ക്കുള്ളില്‍ പിടയുകയാണ് ഇനിയും മരിക്കാതെ ബാക്കി നില്‍ക്കുന്ന സിറിയന്‍ ജനത. ശിഈ ഭരണകൂടമായ ഇറാന്റെ പൂര്‍ണ്ണ പിന്തുണയോടെയാണ് സിറിയയില്‍ മനുഷ്യക്കുരുതി നടത്തിക്കൊണ്ടിരിക്കുന്നത്. ഈ നരനായാട്ടിനെ പ്രതിരോധിക്കുവാന്‍ നാവിട്ടടിക്കുകയല്ലാതെ സായുധമായ ഒരു സഹായവും അമേരിക്കയുടെ ഭാഗത്തു നിന്നുണ്ടാകുന്നില്ല. സിറിയ, റഷ്യ, ഇറാന്‍ ഭരണാധികാരികളുടെ കൈകള്‍ രക്ത പങ്കിലമാണെന്നും അലെപ്പോ പിടിക്കാനായി ഇവര്‍ നടത്തിക്കൊണ്ടിരിക്കുന്നത് രക്ത രൂക്ഷിതമായ ഇടപെടലാണെന്നും അലെപ്പോയില്‍ നാട്ടുകാരെ സുരക്ഷിതമായി ഒഴിപ്പിക്കാന്‍ രാജ്യാന്തര നിരീക്ഷണ സംഘം വേണമെന്നും ഈ രാജ്യങ്ങളിലെ ഭരണാധികാരികള്‍ സത്യം തമസ്‌കരിക്കുകയാണെന്നുമൊക്കെയുള്ള വമ്പന്‍ വര്‍ത്തമാനങ്ങളാണ് ഒബാമ പറഞ്ഞു കൊണ്ടിരിക്കുന്നത്. ലോക ജനതയെ പ്രത്യേകിച്ച് സിറിയന്‍ ജനതയെ വിഡ്ഡികളാക്കുകയാണ് അമേരിക്കന്‍ പ്രസിഡന്റ്. അമേരിക്ക വിചാരിച്ചിരുന്നുവെങ്കില്‍ നരാധമനായ ശിഈ സ്വേച്ഛാധിപതി എന്നോ ഭരണത്തില്‍ നിന്നും തൂത്തെറിയപ്പെടുമായിരുന്നു. പ്രസിഡന്റ് പദവി ഒഴിയാന്‍ നേരത്തും വാചാടോപം നടത്തുകയാണ് അമേരിക്കന്‍ പ്രസിഡന്റ്.
വാവിട്ടു കരയുന്ന പിഞ്ചു കുഞ്ഞുങ്ങളുടെ ദീന രോദനങ്ങളാല്‍ മുഖരിതമാണ് ഇന്ന് അലെപ്പോ നഗരം. സിറിയയുടെ പ്രധാന നഗരമായ ഇവിടെ നിന്നു ഒഴിഞ്ഞു പോകുന്ന ജന ലക്ഷങ്ങളെ കൊന്നൊടുക്കുന്നതില്‍ റഷ്യന്‍ സേനക്കും ഇറാന്‍ സേനക്കും സിറിയന്‍ സേനക്കും യാതൊരു മനസാക്ഷിക്കുത്തും ഇല്ലാത്തത് ശീഈ ഭരണ കൂടങ്ങളുടെ കൊടും ക്രൂരത അവരുടെ രക്തത്തില്‍ അലിഞ്ഞു ചേര്‍ന്നതിനാലാണ്. സിറിയന്‍ താല്‍പര്യങ്ങള്‍ക്കൊപ്പം റഷ്യയുടെ അധിനിവേശ മോഹവും ചേര്‍ന്നു പോകുമ്പോള്‍ ഇതിനോടൊപ്പം നിസ്സഹായരായ ഒരു ജനത സ്വന്തം ഭരണാധികാരിയുടെയും അയാളുടെ പിണിയാളുകളുടേയും നൃശംസതക്കും ഇരയായി ഒടുങ്ങിക്കൊണ്ടിരിക്കുന്ന ദയനീയ ദൃശ്യമാണ് ലോകത്തിനു മുന്നില്‍ വെളിപ്പെട്ടു കൊണ്ടിരിക്കുന്നത്. 80 കളില്‍ അഫ്ഗാനിസ്ഥാനില്‍ കടന്നാക്രമണം നടത്തിയ റഷ്യയെ തുരത്തുവാന്‍ അമേരിക്കക്കും സാധിച്ചുവെങ്കില്‍ സിറിയയില്‍ അവര്‍ക്കതിനു കഴിയുന്നില്ലെന്ന് വിശ്വസിക്കാന്‍ വിഡ്ഡികള്‍ക്കേ കഴിയൂ. ഇസ്രായേലിന്റെ താല്‍പര്യ സംരക്ഷകരായ അമേരിക്ക ഇസ്‌റാഈലിന്റെ സമ്മതമില്ലാത്തതു കൊണ്ടാണ് ബഷാറുല്‍ അസദിനെതിരെ സൈനികമായി ഇടപെടാത്തത്. പകരം വാചകമടിച്ച് സിറിയന്‍ ജനതയെ വഞ്ചിച്ചു കൊണ്ടിരിക്കുകയും ചെയ്യുന്നു. ഇസ്‌റാഈലിന്റെ സൃഷ്ടിയാണ് ശീഈ വിഭാഗം എന്നത് നിസ്തര്‍കമാണ്. മുസ്‌ലിം സമൂഹത്തില്‍ ഭിന്നത സൃഷ്ടിക്കാന്‍ ശീഈകളെ പ്രോത്സാഹിപ്പിക്കുന്നതു സിയോണിസ്റ്റുകളും ഇസ്‌റാഈലുമാണ്. ആ നിലക്ക് സിറിയയില്‍ ജനപിന്തുണ ഇല്ലാത്ത അസദിനെ നിലനിര്‍ത്തുന്നതിന്റെ പിന്നില്‍ ഇസ്‌റാഈല്‍ താല്‍പര്യം മാത്രമാണുള്ളത്.
അസദ് പോയി തല്‍സ്ഥാനത്ത് മുസ്‌ലിം ഭരണാധികാരി അധികാരത്തില്‍ വന്നാല്‍ തങ്ങള്‍ക്കത് ഭീഷണിയാകുമെന്ന് ഇസ്‌റാഈല്‍ ഭയക്കുന്നു. ആധുനിക ഫറോവ എന്നറിയപ്പെടുന്ന ഏകാധിപതിയും ക്രൂരനായ ഭരണാധികാരിയുമായിരുന്ന ഹുസ്‌നി മുബാറകിനെ ഈജിപ്തിന്റെ ഭരണ സാരഥ്യത്തില്‍ നിന്നും ലിബിയയിലെ ഏകാധിപതിയായിരുന്ന മുഅമ്മര്‍ ഖദ്ദാഫിയെ ലിബിയന്‍ പ്രസിഡന്റ് സ്ഥാനത്തു നിന്നും താഴെയിറക്കിയത് ഇസ്‌ലാമിക മുന്നേറ്റ പ്രസ്ഥാനങ്ങളായിരുന്നു. ഇത് സിറിയയിലും ആവര്‍ത്തിക്കാതിരിക്കാനാണ് ഇറാനും റഷ്യയും അകമഴിഞ്ഞ് അസദിനെ സഹായിച്ചു കൊണ്ടിരിക്കുന്നത്. പട്ടാളം കൊണ്ടും ആയുധങ്ങള്‍ക്കൊണ്ടും ഈ സഹായം തുടര്‍ന്നു കൊണ്ടിരിക്കുകയും ചെയ്യുന്നു. അലെപ്പോ നഗരത്തില്‍ അഴിഞ്ഞാടിക്കൊണ്ടിരിക്കുന്ന റഷ്യന്‍ സേനയും ഇറാന്‍  സേനയും കണ്ണില്‍ കണ്ടവരെയെല്ലാം നിഷ്‌കരുണം വെടിവെച്ചു കൊല്ലുമ്പോള്‍ വ്യാജ രോഷം പ്രകടിപ്പിച്ചു കൊണ്ടിരിക്കുന്ന അമേരിക്കന്‍ പ്രസിഡന്റ് ബറാക്ക് ഒബാമയുടെ കാപട്യവും ഇതോടൊപ്പം പുറത്തുവന്നുകൊണ്ടിരിക്കുന്നു. ഇറാനും റഷ്യയും സിറിയയും സിറിയന്‍ ജനതയെ കൊത്തിവലിച്ചു കൊണ്ടിരിക്കുമ്പോള്‍ ലോക രാഷ്ട്രങ്ങള്‍ നിശ്ശബ്ദം അത് നോക്കി നില്‍ക്കുകയാണിന്ന്.
നിസ്സഹായരായ ഒരു ജനതയുടെ നിലനില്‍പ്പിനു വേണ്ടിയുള്ള നിലവിളി ലോകരാഷ്ടങ്ങള്‍ ഇപ്പോള്‍ അവഗണിച്ചു കൊണ്ടിരിക്കുകയാണെങ്കിലും നാളെ ഈ നിസ്സഹായര്‍ അജയ്യരായി ഉയരാതിരിക്കില്ല. അവരുടെ ജന്മഭൂമി അവര്‍ തിരികെ പിടിക്കാതിരിക്കുകയില്ല.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പ്രമുഖ വ്യവസായി രത്തൻ ടാറ്റ അന്തരിച്ചു

National
  •  2 months ago
No Image

കുവൈത്തിൽ 10 ബാഗ് ഹെറോയിനുമായി പ്രവാസി അറസ്റ്റിൽ

Kuwait
  •  2 months ago
No Image

ശൈഖ് സായിദ് ഫെസ്റ്റിവൽ നവംബർ 1 മുതൽ ആരംഭിക്കും

uae
  •  2 months ago
No Image

മസ്കത്തിൽ നിന്നും തൊഴിൽ നിയമങ്ങൾ ലംഘിച്ചതിന് 1500-ൽ പരം പ്രവാസികളെ പിടികൂടി

oman
  •  2 months ago
No Image

കുംഭമേളയില്‍ സനാതനികളല്ലാത്തവരുടെ ഭക്ഷണശാലകള്‍ വേണ്ട; ആചാരങ്ങളുടെ ഉറുദു പദങ്ങളും മാറ്റണം; ആവശ്യമുന്നയിച്ച് അഖില ഭാരതീയ അഖാഡ പരിഷത്ത്

National
  •  2 months ago
No Image

കുട്ടനെല്ലൂര്‍ സഹകരണ ബാങ്കിലെ ക്രമക്കേട്; തൃശൂര്‍ സിപിഎമ്മില്‍ കൂട്ട അച്ചടക്ക നടപടി

Kerala
  •  2 months ago
No Image

ചരിത്രത്തിലെ ഏറ്റവും വലിയ ബജറ്റിന് അംഗീകാരം; 2025-സാമ്പത്തിക വർഷത്തേക്ക് 7150 കോടി ദിർഹമിന്റെ ബജറ്റ് പ്രഖ്യാപിച്ച് യു.എ.ഇ

uae
  •  2 months ago
No Image

'അവര്‍ സംഘത്തെ മുന്നേ അറിഞ്ഞിരുന്നു';  മുന്‍ ഐപിഎസ് ശ്രീലേഖയുടെ ബി.ജെ.പി പ്രവേശനത്തില്‍ കെ.പി ശശികല

Kerala
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-09-10-2024

PSC/UPSC
  •  2 months ago
No Image

എമിറേറ്റ്സ് ഇറാൻ വിമാനങ്ങൾ റദ്ദാക്കി

uae
  •  2 months ago