എല്ലാ മതങ്ങളും പ്രാധാന്യം കല്‍പ്പിച്ചിരിക്കുന്നത് വിജ്ഞാനം നേടുന്നതിന്: ഡോ: രജിത്കുമാര്‍
കയ്പമംഗലം: വിജ്ഞാനം നേടുന്നതിനാണ് എല്ലാ മതങ്ങളും പ്രാധാന്യം കല്‍പ്പിച്ചിരിക്കുന്നതെന്നും വിദ്യാര്‍ഥികള്‍ക്ക് രക്ഷിതാക്കളോടും ഗുരുക്കന്‍മാരോടും സമൂഹത്തിനോടുമുള്ള ആത്മാര്‍ഥമായ സ്‌നേഹവും കടപ്പാടും ഇല്ലാത്തതാണ് നമ്മുടെ വിദ്യാഭ്യാസത്തിന്റെ തകര്‍ച്ചക്ക് കാരണമെന്നും പ്രമുഖ വിദ്യാഭ്യാസ വിദഗ്ധനും ചിന്തകനുമായ ഡോ.രജിത്കുമാര്‍ അഭിപ്രായപെട്ടു. പെരിഞ്ഞനം ആര്‍.എം.വി.എച്ച്.എസ് സ്‌കൂളിലെ ഹയര്‍ സെക്കന്‍ഡറി വിഭാഗം വിദ്യാര്‍ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും അധ്യാപകര്‍ക്കും വേണ്ടി സംഘടിപ്പിച്ച ക്ലാസ് നയിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മതം പഠിക്കാത്തത് മനുഷ്യരുടെ ഇടയിലെ ഭിന്നിപ്പ് വര്‍ധിപ്പിക്കുമെന്നും ഭഗവത് ഗീതയും ബൈബിളും ഖുര്‍ആനും മനുഷ്യനന്മക്ക് വേണ്ടി മാത്രം വന്നതാണെന്നും സത്യം മനസിലാക്കാനുള്ള ചിന്ത നമുക്ക് വേണമെന്നും അേദ്ദഹംകുട്ടി ചേര്‍ത്തു.
ശ്രീ കൃഷ്ണനും യേശുക്രിസ്തുവും മുഹമ്മദ് നബിയും പഠിപ്പിച്ചത് മനസിലെ അഴുക്ക് കഴുകികളഞ്ഞ് മനുഷ്യര്‍ പരസ്പരം സ്‌നേഹിച്ചും സഹായിച്ചും ജീവിക്കണമെന്നാണെന്നും അറിവ് വര്‍ധിപ്പിക്കാന്‍ ശ്രമിച്ചാല്‍ മാത്രമേ ഇത് സാധ്യമാവുകയുള്ളൂവെന്നും ഡോ.രജിത്കുമാര്‍ പറഞ്ഞു. പി.ടി.എ പ്രസിഡന്റ് ശംസുദ്ദീന്‍ വാത്യേടത്ത് അധ്യക്ഷനായി. വൈസ് പ്രസിഡന്റ്് കെ.കെ നാസര്‍, പ്രിന്‍സിപ്പല്‍ കെ.ആര്‍ രാമനാഥന്‍, എം.പി.ടി.എ പ്രസിഡന്റ്് ഇ.എസ് മിനി, പി.ആര്‍ ജയപാലന്‍, സ്റ്റാഫ് സെക്രട്ടറി സുബിന്‍ മാസ്റ്റര്‍, സരിത പി സതീഷ് ടീച്ചര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."