ശ്രീ നാരായണ ഗ്ലോബല്‍ മിഷന് ദക്ഷിണേന്ത്യന്‍ സമ്മേളനം കണ്ണൂരില്‍
കണ്ണൂര്‍: ശ്രീ നാരായണ ഗ്ലോബല്‍ മിഷന് സംഘടിപ്പിക്കുന്ന ദക്ഷിണേന്ത്യന്‍ പ്രതിനിധി സമ്മേളനം 2017 ഫെബ്രുവരിയില്‍ കണ്ണൂരില്‍ നടക്കുമെന്ന ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
സമ്മേളനത്തില്‍ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നും 1500 പ്രതിനിധികളും 23 വിദേശ രാജ്യങ്ങളില്‍ നിന്നായി 200 പ്രതിനിധികളും സമ്മേളനത്തില്‍ പങ്കെടുക്കും.
പ്രതിനിധി സമ്മേളനത്തിന്റെ രജിസ്ട്രേഷന് ജനുവരി ഒന്നിനു പാലക്കാട് ഉദ്ഘാടനം ചെയ്യും. രാജ്യത്ത് വളര്‍ന്നു വരുന്ന വര്‍ഗീയ ഫാസിസ്റ്റ് ചിന്താഗതികള്‍ക്കെതിരേ ശ്രീ നാരായണദര്ശനങ്ങള് മുന്‍ നിര്‍ത്തിക്കൊണ്ടുള്ള വിവിധ പദ്ധതികളാണ് സമ്മേളനത്തില്‍ ചര്‍ച്ച ചെയ്തു നടപ്പാക്കുക.
ഇന്ത്യയിലും വിദേശത്തും ശ്രീനാരായണ ദര്‍ശനങ്ങള്‍ വ്യാപിപ്പിക്കുന്നതിനും ഗവേഷണം നടത്തുന്നതിനും ഒരു റിസര്‍ച്ച് സെന്റര്‍ സ്ഥാപിക്കുമെന്നും, റിസര്‍ച്ച് സെന്ററില്‍ ശ്രീനാരായണ ഗുരുവിന്റെ പ്രതിമ, ശ്രീനാരായണ ദര്‍ശന പഠന കേന്ദ്രം, ദൈവദശകം 100 ഭാഷകളിലേക്ക് തര്‍ജ്ജമ ചെയ്യല്‍, നിത്യചൈതന്യ യതി, നടരാജ ഗുരു എന്നിവരുടെ പുസ്തകങ്ങള്‍ പരിഭാഷപ്പെടുത്തല്‍ എന്നിവ നടക്കുമെന്നും ബന്ധപ്പെട്ടവര്‍ അറിയിച്ചു.
വാര്‍ത്താ സമ്മേളനത്തില്‍ ശ്രീ നാരായണ ഗ്ലോബല്‍ മിഷന് അന്തര്‍ദേശീയ സെക്രട്ടറി ജനറല്‍ ഡോ.ജി അരവിന്ദന്, യു.എന്‍ കോണ്‍സുലേറ്റ് ജനറല്‍ വിനോദ് തായിമ്മേല്, ഭാരവാഹികളായ കെ.പി രത്നാകരന്, സി.പി ശിവരാജ്, ജിഗീഷ് നാരായണന്, അരവിന്ദ് രത്നാകരന്. ജ്യോതി പ്രകാശ് എന്നിവര്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."