വിദ്യാലയങ്ങളില്‍ പ്ലാസ്റ്റിക്കിന് പൂര്‍ണ വിലക്ക്
എടച്ചേരി: സംസ്ഥാനത്തെ മുഴുവന്‍ വിദ്യാലയങ്ങളിലും പ്ലാസ്റ്റിക്കിന് പരിപൂര്‍ണ വിലക്ക് വരുന്നു. വിദ്യാഭ്യാസ വകുപ്പ് നടപ്പിലാക്കാനുദ്ദേശിക്കുന്ന പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായാണ് പ്ലാസ്റ്റിക് നിരോധനം കര്‍ശനമാക്കുന്നത്. വകുപ്പിന് കീഴിലുളള മുഴുവന്‍ സ്ഥാപനങ്ങളിലും യജ്ഞം നടപ്പില്‍ വരുത്താന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശങ്ങള്‍ നല്‍കിക്കഴിഞ്ഞു.
നവംബര്‍ മാസം ആദ്യം പൊതുവിദ്യാഭ്യാസ വകുപ്പ് പുറപ്പെടുവിച്ച ഉത്തരവിലാണ് ഇതു സംബന്ധമായ വിശദ വിവരങ്ങള്‍ ഉള്‍ക്കൊളളിച്ചിട്ടുളളത്. പദ്ധതിയുടെ സംസ്ഥാന തല ഉദ്ഘാടനം കഴിഞ്ഞ മാസം 10ന് തിരുവനന്തപുരം മാര്‍ ഇവാനിയോസ് കോളജില്‍ നിര്‍വഹിക്കുകയും ചെയ്തു.
ഉത്തരവു പ്രകാരം വിദ്യാഭ്യാസ വകുപ്പിന് കീഴിലുളള എല്ലാ സ്ഥാപനങ്ങളിലുംഗ്രീന്പ്രോട്ടോകോള് പാലിക്കേïതാണ്. ഇനി മുതല്‍ സംസ്ഥാനത്തെ സ്കൂളുകള്‍ ഉള്‍പ്പെടെയുളള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും പ്ലാസ്റ്റിക് ഉപയോഗിച്ചുളള ബാനറുകള്‍, കൊടിതോരണങ്ങള്‍ എന്നിവ പൂര്‍ണ്ണമായും ഒഴിവാക്കണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."