സഹകരണ ബാങ്ക് ജീവനക്കാരന്റെ മരണം വിവാദത്തിലേക്ക്
തിരുവനന്തപുരം: കടകംപള്ളി സര്‍വീസ് സഹകരണ ബാങ്ക് മാനേജരെ വീട്ടില്‍ മരിച്ച നിലയില്‍ കïെത്തിയത് വിവാദത്തിലേക്ക്. സി.പി.എം വഞ്ചിയൂര്‍ ഏരിയാ കമ്മിറ്റി അംഗവും കടകംപള്ളി സഹകരണ ബാങ്ക് മാനേജരുമായ ചാക്ക പുള്ളി ലൈന്‍ പ്രശാന്തിയില്‍ ജയശങ്കറെയാണ് കഴിഞ്ഞ ദിവസം വീട്ടില്‍ മരിച്ച നിലയില്‍ കïെത്തിയത്. കടകംപള്ളി സഹകരണ ബാങ്കില്‍ ഒരു മന്ത്രിയ്ക്കും ഭാര്യയ്ക്കും കോടികളുടെ കള്ളപ്പണമുïെന്ന വാര്‍ത്ത വന്നതിനു പിന്നാലെയാണ് ദുരൂഹ മരണം ഉïായതെന്ന് ബി.ജെ.പി ആരോപിച്ചു. എന്നാല്‍ ബി.ജെ.പിയുടെ പ്രസ്താവന വാസ്തവ വിരുദ്ധമാണെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു.
സി.പി.എം പേട്ട ലോക്കല്‍ കമ്മിറ്റി സെക്രട്ടറി,ഡി.വൈ.എഫ്.ഐ വഞ്ചിയൂര്‍ ഏരിയാ സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ച ആളാണ് ജയശങ്കറെന്നും ബാങ്കിലെ കള്ളപ്പണ നിക്ഷേപത്തെക്കുറിച്ച് വ്യക്തമായി അറിയാവുന്ന ആളാണ് ജയശങ്കര്‍ എന്നും മരണത്തില്‍ ദുരൂഹതയുïെന്നും വിശദമായ അന്വേഷണം നടത്തണമെന്നും ബി.ജെ.പി നേതാവ് കെ.സുരേന്ദ്രന്‍ ആവശ്യപ്പെട്ടു. ദുരൂഹമരണം അന്വേഷിക്കണമെന്ന് കെ.പി.സി.സി സെക്രട്ടറി ജ്യോതികുമാര്‍ ചാമക്കാല ഡി.ജി.പിയ്ക്ക് പരാതി നല്‍കി.
അതേ സമയം, ജയശങ്കറിന്റെ മരണകാരണം ഹൃദയാഘാതമാണെന്ന് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. ഇന്നലെ ഉച്ചയോടെയാണ് പോസ്റ്റ് മോര്‍ട്ടം നടത്തിയത്. തുടര്‍ന്ന് മൃതദേഹം സംസ്‌കരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."