HOME
DETAILS
MAL
കെ.വി ക്ഷമയ്ക്ക് സ്മരണാഞ്ജലി
backup
December 19 2016 | 05:12 AM
ചേര്‍ത്തല: സാംസ്കാരിക പ്രവര്‍ത്തകയായിരുന്ന കെ.വി ക്ഷമയ്ക്ക് നാലാം ചാരമവാര്‍ഷിക ദിനത്തില്‍ സഹൃദയ സമൂഹവും പൊതുപ്രവര്‍ത്തകരും കുടുംബാംഗങ്ങളും ചേര്‍ന്നു സ്മരണാഞ്ജലി അര്‍പ്പിച്ചു.
കാളികുളം പഞ്ചവടി വീട്ടുവളപ്പില്‍ ചേര്‍ന്ന അനുസ്മരണ സമ്മേളനം സി.കെ ആശ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. കെ.വി ക്ഷമ സ്മൃതി പുരസ്കാരം ഡോ. അമൃതയ്ക്ക് പി.കെ മേദിനി സമ്മാനിച്ചു.
പ്രൊഫ. വയലാര്‍ നാരായണന് അധ്യക്ഷനായി. മുനിസിപ്പല്‍ വൈസ് ചെയര്‍പേഴ്സണ്‍ ശ്രീലേഖ നായര്‍, തൈക്കാട്ടുശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് നിര്‍മല ശെല്‍വരാജ്, മുനിസിപ്പല്‍ കൗണ്‍സിലര്‍ പി. ജ്യോതിമോള്‍, വിജയലക്ഷ്മി സംസാരിച്ചു.
ആര്‍ടിസ്റ്റ് പി.ജി ഗോപകുമാര്‍ സ്വാഗതവും വത്സല സുഗുണന് നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."