ജയലളിതയുടെ ആര്‍.കെ നഗര്‍ മണ്ഡലത്തില്‍ ശശികല മത്സരിച്ചേക്കും
ചെന്നൈ: ജയലളിതയുടെ മരണത്തെ തുടര്‍ന്ന് പാര്‍ട്ടിയിലും ഭരണത്തിലും പിടിമുറുക്കാന്‍ ശശികലയെ അനുകൂലിക്കുന്നവര്‍ നടപടി തുടങ്ങി. എ.ഐ.എ.ഡി.എം.കെ ജനറല്‍ സെക്രട്ടറിയായി അവരോധിക്കാനുള്ള ശ്രമത്തിന് പുറമെ മുഖ്യമന്ത്രി സ്ഥാനത്തേക്കും ശശികലയെ കൊണ്ടുവരാനുള്ള നീക്കമുണ്ട്. ഈ ആവശ്യം ഉന്നയിച്ച് ജയലളിത പേരവൈ എന്ന എ.ഐ.എ.ഡി.എം.കെ പാര്‍ട്ടി ഘടകം രംഗത്തുവന്നു. ഞായറാഴ്ച ജയ പേരവൈ നേതാക്കള്‍ മുഖ്യമന്ത്രി സ്ഥാനം കൂടി ഏറ്റെടുക്കണമെന്ന് ശശികലയോട് ആവശ്യപ്പെട്ടിരുന്നു. കൂടാതെ ജയലളിതയുടെ മണ്ഡലമായ ആര്‍.കെ നഗറില്‍ മല്‍സരിച്ച് ഭരണരംഗത്തേക്ക് വരാനാണ് നേതാക്കളുടെ സംഘം ആവശ്യപ്പെട്ടത്.
27 വര്‍ഷമായി ജയലളിത നയിച്ചുപോന്ന പാര്‍ട്ടി ജനറല്‍ സെക്രട്ടറി സ്ഥാനം ഏറ്റെടുക്കാന്‍ പാര്‍ട്ടിയിലെ പ്രമുഖ നേതാക്കള്‍ ശശികലയോട് ആവശ്യപ്പെട്ടിരുന്നു.
ഇതിന് പിന്നാലെയാണ് ജയലളിത പേരവൈ ശശികലയോട് ആര്‍.കെ നഗറില്‍ നിന്ന് മല്‍സരിച്ച് മുഖ്യമന്ത്രിയാകാന്‍ ആവശ്യപ്പെട്ട് പ്രമേയം പാസാക്കിയത്. പേരവൈ സെക്രട്ടറിയായ റവന്യു മന്ത്രി ആര്‍.ബി ഉദയകുമാറാണ് പ്രമേയം പാസാക്കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."