മെറി ക്രിസ്മസിന് പ്രത്യഭിവാദ്യം ചെയ്തില്ല; ആസ്ത്രേലിയയില്‍ മുസ്ലിം യുവതിക്ക് മര്‍ദനം
സിഡ്നി: മെറി ക്രിസ്മസ് എന്ന് അഭിവാദ്യം ചെയ്തതിന് ഹാപ്പി ഹോളിഡേയ്സ് എന്ന് പ്രത്യഭിവാദ്യം ചെയ്ത മുസ്ലിം സ്ത്രീക്ക് നേരെ ആസ്ത്രേലിയയില്‍ ആക്രമണം. പെര്‍ത്തിലെ ബീലിയര് വില്ലേജ് ഷോപ്പിങ് കോംപ്ലക്സിലാണ് സംഭവം. ഒഴിഞ്ഞ കുപ്പികൊണ്ട് 33 കാരിയായ യുവതിയെ യുവാക്കള്‍ ആക്രമിക്കുകയും അധിക്ഷേപിക്കുകയും ചെയ്തു. സംഭവത്തെ കുറിച്ച് അന്വേഷണം നടത്തുന്നതായി പൊലിസ് പറഞ്ഞു.
യുവതിയുടെ ശിരോവസ്ത്രം വലിച്ചുകീറിയ അക്രമികള്‍ ഓടിരക്ഷപ്പെട്ടു. ഉദ്ദേശം 25ഉം 35ഉം പ്രായമുള്ള യുവാക്കളാണ് ആക്രമണം നടത്തിയതെന്ന് യുവതി പറഞ്ഞു. നിങ്ങള്‍ മെറി ക്രസ്മസ് എന്ന് പറയുന്നില്ലേ എന്നാണ് യുവാക്കള്‍ യുവതിയോട് ചോദിച്ചത്. ഇല്ലെന്ന് ഉത്തരം പറഞ്ഞപ്പോഴായിരുന്നു ആക്രമണം. ഒഴിഞ്ഞ കുപ്പികൊണ്ട് ഇവരുടെ കഴുത്തിനും ചുമലിനും അടിച്ച ശേഷം ഹിജാബ് വലിച്ചുകീറി യുവാക്കള്‍ രക്ഷപ്പെടുകയായിരുന്നു.
താന്‍ യുവതിയോട് സംസാരിച്ചതായും അക്രമികള്‍ അവരുടെ മുഖത്ത് ഇടിക്കാനും ശ്രമം നടത്തിയതെന്ന് ആസ്ത്രേലിയ ഇസ്്ലാമോഫോബിയ രജിസ്റ്റര്‍ പ്രസിഡന്റ് മറിയം വസ്ദ പറഞ്ഞു. ആസ്ത്രേലിയയില്‍ ഈ വര്‍ഷം മതവിദ്വേഷത്തിന്റെ തോതില്‍ വന്‍വര്‍ധനവാണുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."