
കേരളാ സര്‍വകലാശാലാ അറിയിപ്പുകള്- 20-12-2016
പ്രൈവറ്റ് രജിസ്ട്രേഷന്
2016-17 അധ്യയനവര്‍ഷം മുതല്‍ എം.എ ഹിസ്റ്ററി, പൊളിറ്റിക്കല്‍ സയന്‍സ്, ഇക്കണോമിക്സ്, സോഷ്യോളജി, പബ്ലിക് അഡ്മിനിസ്ട്രേഷന്, ഇസ്ലാമിക് ഹിസ്റ്ററി, ഫിലോസഫി, ഇംഗ്ലീഷ്, മലയാളം, ഹിന്ദി, സംസ്കൃതം (ജനറല്‍), തമിഴ്, അറബിക്, എം.കോം വിഷയങ്ങളില്‍ പ്രൈവറ്റ് രജിസ്ട്രേഷന് സമ്പ്രദായത്തില്‍ ബിരുദാനന്തര ബിരുദ പഠനത്തിന് അപേക്ഷ ക്ഷണിച്ചു. വിശദമായ വിജ്ഞാപനം ഡിസംബര്‍ 26ന് വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കും.
ബി.ഡി.എസ് ഫലം
ഓഗസ്റ്റില്‍ നടത്തിയ നാലാം ബി.ഡി.എസ് പാര്‍ട്ട് ഒന്ന് ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഡിസംബര്‍ 23 വരെ അപേക്ഷിക്കാം.
ഓഗസ്റ്റില്‍ നടത്തിയ നാലാം ബി.ഡി.എസ് പാര്‍ട്ട് രണ്ട് ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഡിസംബര്‍ 30 വരെ അപേക്ഷിക്കാം.
ഇന്റേണല്‍ മാര്‍ക്ക്
വിദൂരവിദ്യാഭ്യാസ വിഭാഗം നടത്തുന്ന രണ്ടാം ബി.സി.എ കോഴ്സിന്റെ ഇന്റേണല്‍ മാര്‍ക്ക് പ്രസിദ്ധീകരിച്ചു. പരാതികള്‍ 2017 ജനുവരി അഞ്ചിനകം കോ-ഓര്‍ഡിനേറ്ററെ അറിയിക്കണം. ഫോണ്‍. 960544814, 8129912270.
ബി.സി.എ പ്രാക്ടിക്കല്‍
വിദൂരവിദ്യാഭ്യാസ വിഭാഗം ഒക്ടോബര്‍, നവംബറില്‍ നടത്തിയ ഒന്ന്, രണ്ട് വര്‍ഷ ബി.എസ്സി കംപ്യൂട്ടര്‍ സയന്‍സ്, ബി.സി.എ (പുതിയ സ്കീം, പഴയ സ്കീം) പ്രാക്ടിക്കല്‍ പരീക്ഷകള്‍ 2017 ജനുവരി ഒമ്പത് മുതല്‍ തിരുവനന്തപുരം കാര്യവട്ടം കാംപസ് കംപ്യൂട്ടിങ് ഫെസിലിറ്റീസ്, പിരപ്പന്‍കോട് യു.ഐ.ടി കേന്ദ്രം, കൊല്ലം മുളങ്കാടകം യു.ഐ.ടി, ആലപ്പുഴ യു.ഐ.ടി എന്നിവിടങ്ങളില്‍ നടത്തും. ടൈംടേബിള്‍ വെബ്സൈറ്റില്‍ ലഭിക്കും.
പ്രദര്‍ശനം
77-മത് ഇന്‍ഡ്യന്‍ ഹിസ്റ്ററി കോണ്‍ഗ്രസിനോടനുബന്ധിച്ച് കാര്യവട്ടം കാംപസില്‍ എക്സിബിഷന് നടത്തുന്നു. സര്‍വകലാശാലയിലെ വിവിധ വിഭാഗങ്ങളായ ആര്‍ക്കിയോളജി, ജിയോളജി, അക്വാട്ടിക് ബയോളജി, മാനുസ്ക്രിപ്റ്റ് ലൈബ്രറി, അറബിക് എന്നിവയും സര്‍വകലാശാലയിലെ ഇറാനിയന്‍ വിദ്യാര്‍ഥിയും കേരള സര്‍ക്കാരിന്റെ ആര്‍ക്കിയോളജി, അര്‍കൈവ്സ് വകുപ്പുകളും സംയുക്തമായി നടത്തുന്ന എക്സിബിഷനില്‍ ചരിത്രാതീത കാലം മുതല്‍ ആധുനിക കാലംവരെയുള്ള പുരാവസ്തുക്കളും, പുരാരേഖകളും, ഫോസിലുകളും, ശിലകളും, നാച്ചുറല്‍ ഹിസ്റ്ററി വസ്തുക്കളും പ്രദര്‍ശിപ്പിക്കും. ഡിസംബര്‍ 28 മുതല്‍ 30 വരെ നടത്തുന്ന എക്സിബിഷനില്‍ വിദ്യാര്‍ഥികള്‍ക്കും പൊതുജനങ്ങള്ക്കുമുള്പ്പെടെ പ്രവേശനം സൗജന്യമായിരിക്കും. ഫോണ്‍. 9497078573, 9846276539.
ബി.എച്ച്.എം ഫലം
ജൂലൈയില്‍ നടത്തിയ നാലാം സെമസ്റ്റര്‍ ബാച്ചിലര്‍ ഓഫ് ഹോട്ടല്‍ മാനേജ്മെന്റ് ആന്‍ഡ് കാറ്ററിങ് ടെക്നോളജി (2011, 2006 സ്കീം - പ്രൊജക്ട് റിപ്പോര്‍ട്ട് ആന്‍ഡ് വൈവ) ഫലം വെബ്സൈറ്റില്‍ ലഭിക്കും.
പുതുക്കിയ ടൈംടേബിള്‍
2017 ജനുവരിയില്‍ നടത്തുന്ന അഞ്ചാം സെമസ്റ്റര്‍ ബി.ടെക് (പാര്‍ട്ട് ടൈം - റീസ്ട്രക്ച്ചേര്‍ഡ് - 2013 സ്കീം) പരീക്ഷയുടെ പുതുക്കിയ ടൈംടേബിള്‍ വെബ്സൈറ്റില്‍ ലഭിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

രബീന്ദ്രനാഥ ടാഗോര്‍ മാധ്യമ പുരസ്കാരം സുരേഷ് മമ്പള്ളിക്ക്
Kerala
• 18 days ago
ക്രിക്കറ്റിലെ എന്റെ റോൾ മോഡൽ ആ താരമാണ്: ഡെവാൾഡ് ബ്രെവിസ്
Cricket
• 18 days ago
അപകടത്തില്‍പ്പെട്ട കുടുംബത്തെ തിരിഞ്ഞുനോക്കിയില്ല; മന്ത്രിയെയും സംഘത്തെയും പിന്തുടര്ന്ന് ആക്രമിക്കാന്‍ ശ്രമിച്ച് നാട്ടുകാര്‍ | Video
National
• 18 days ago
വീണ്ടും മണ്ണിടിച്ചില്‍; താമരശ്ശേരി ചുരം വഴിയുള്ള ഗതാഗതം പൂര്‍ണമായും നിരോധിച്ചു
Kerala
• 19 days ago
തലപ്പാടി അപകടം: മരിച്ചവരുടെ എണ്ണം ആറായി; ബസ്സിന് ഇന്‍ഷുറന്‍സ് ഉണ്ടായിരുന്നില്ലെന്ന് എംഎല്‍എ
Kerala
• 19 days ago
വമ്പന്‍ ഓഫറുമായി എയര്‍ അറേബ്യ; 255 ദിര്‍ഹത്തിന് കേരളത്തിലേക്ക് പറക്കാം; ഓഫര്‍ പരിമിത സമയത്തേക്ക് മാത്രം
uae
• 19 days ago
കാലാവധി കഴിഞ്ഞ വാഹനങ്ങളുടെ രജിസ്ട്രേഷൻ ശരിയാക്കാം; ഗ്രേസ് പിരീട് നീട്ടി ഖത്തർ
qatar
• 19 days ago
ശസ്ത്രക്രിയക്കിടെ യുവതിയുടെ നെഞ്ചിൽ ട്യൂബ് കുരുങ്ങിയ സംഭവം; ആരോഗ്യ വകുപ്പിന്റെ വിശദീകരണം, പരാതി ലഭിച്ചില്ലെങ്കിലും അന്വേഷണം നടത്തിയെന്ന് വാദം
Kerala
• 19 days ago
അവിഹിതബന്ധമുണ്ടെന്ന സംശയം; ഭാര്യയെ തീകൊളുത്തി കൊലപ്പെടുത്തി യുവാവ്
crime
• 19 days ago
ഈ ദിവസം മുതൽ മോട്ടോർ സൈക്കിൾ ഡെലിവറി പ്രവർത്തനങ്ങൾ പുനരാരംഭിക്കാനൊരുങ്ങി കുവൈത്ത്
Kuwait
• 19 days ago
സ്കൂളുകളിൽ കുട്ടികളുടെ മാനസികാരോഗ്യം മെച്ചപ്പെടുത്തും; പുതിയ മാർഗ്ഗനിർദ്ദേശങ്ങളുമായി സഊദി അറേബ്യ
Saudi-arabia
• 19 days ago
തലപ്പാടിയില്‍ ബസ് കാത്തിരിപ്പു കേന്ദ്രത്തിലേക്ക് ഇടിച്ചു കയറി; 6 മരണം
Kerala
• 19 days ago
വിജിലിന്റെ മൃതദേഹഭാഗങ്ങള്‍ കണ്ടെത്താനുള്ള തെരച്ചില്‍ തുടരുന്നു; സരോവരം പാര്ക്കിന് സമീപം, പരിശോധനക്കായി രണ്ട് കഡാവര്‍ നായകളെ എത്തിച്ചു
Kerala
• 19 days ago
നിങ്ങൾ വാഹനം എടുക്കാനെത്തുമ്പോൾ, മറ്റൊരു വാഹനത്തിനാൽ നിങ്ങളുടെ വഴി തടസ്സപ്പെട്ടിട്ടുണ്ടോ? ഇതാണ് അതിനുള്ള പരിഹാരം; ദുബൈയിൽ ഇരട്ടപാർക്കിംഗ് എങ്ങനെ റിപ്പോർട്ട് ചെയ്യാം
uae
• 19 days ago
ഓണാഘോഷം അതിരുവിട്ടു; വിദ്യാർഥികൾ രൂപമാറ്റം വരുത്തിയ ആറ് കാറുകളുമായി ക്യാമ്പസിലെത്തി, പൊലിസ് കേസെടുത്തു
Kerala
• 19 days ago
രാഹുലിനെതിരായ കേസന്വേഷണ സംഘത്തില്‍ സൈബര്‍ വിദഗ്ധരും
Kerala
• 19 days ago
ഭക്ഷ്യ സുരക്ഷാ നിയമങ്ങൾ ലംഘിച്ചു, പൊതുജനാരോഗ്യത്തിന് ഭീഷണി ഉയർത്തി; ബേക്കറി അടച്ചുപൂട്ടി ഖത്തർ വാണിജ്യ വ്യവസായ മന്ത്രാലയം
qatar
• 19 days ago
ഷാഫി പറമ്പിൽ എംപിയെ തടഞ്ഞ കേസ്: 11 ഡിവൈഎഫ്ഐ പ്രവർത്തകർ അറസ്റ്റിൽ, സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു
Kerala
• 19 days ago
കാസർകോട്-കർണാടക അതിർത്തിയിൽ വാഹനാപകടം; നിയന്ത്രണം നഷ്ടപ്പെട്ട ബസ് കാത്തിരിപ്പ് കേന്ദ്രത്തിൽ ഇടിച്ച് കയറി നാല് മരണം
Kerala
• 19 days ago
താമരശ്ശേരി ചുരത്തിൽ വീണ്ടും ശക്തമായ മണ്ണിടിച്ചിൽ; ചാലുകളിൽ നിറവ്യത്യാസം, ജിയോളജി വകുപ്പ് പരിശോധന നടത്തി
Kerala
• 19 days ago
ഷാഫി പറമ്പിൽ എംപിയെ തടഞ്ഞ സംഭവം; യൂത്ത് കോൺഗ്രസ് പ്രതിഷേധ മാർച്ച്, പ്രവർത്തകരെ അറസ്റ്റ് ചെയ്ത് നീക്കി പൊലിസ്
Kerala
• 19 days ago