വിത്തുതേങ്ങ വിലനിര്‍ണ്ണയ യോഗം ചേര്‍ന്നു; നടപ്പുവര്‍ഷം എട്ടുലക്ഷം നാളികേരം സംഭരിക്കും
തൊട്ടില്‍പ്പാലം: സംസ്ഥാനത്ത് നടപ്പുവര്‍ഷം 8ലക്ഷം വിത്തുതേങ്ങ സംഭരിക്കാന്‍ കാവിലുംപാറ പഞ്ചായത്ത് ഹാളില്‍ ചേര്‍ന്ന വിത്തുതേങ്ങ വിലനിര്ണ്ണയയോഗം തീരുമാനിച്ചു. മൂന്ന് ലക്ഷം കുറ്റ്യാടി തേങ്ങയും മൂന്ന് ലക്ഷം സംസ്ഥാനത്തെ വിവിധ സംഭരണ കേന്ദ്രങ്ങളില്‍ നിന്നുള്ള കുറിയ ഇനം തേങ്ങയും രണ്ട് ലക്ഷം സങ്കരയിനം തേങ്ങയുമാണ് സംഭരിക്കുക. കിലോയ്ക്ക് 50-ന്മേല് മുകളില്‍ വില ലഭ്യമാക്കാന്‍ സര്‍ക്കാറിനോട് ശിപാര്‍ശ ചെയ്യാനും യോഗം തീരുമാനിച്ചു.
ജനുവരി മുതല്‍ മാര്‍ച്ച് വരെയുള്ള കാലയളവിലാണ് തേങ്ങ സംഭരണം നടത്തുക. 2015-16 വര്‍ഷം ഒരു ലക്ഷത്തി എണ്‍പതിനായിരം വിത്തുതേങ്ങയാണ് ജില്ലയിലെ കാവിലുംപാറ, കായക്കൊടി, മരുതോങ്കര, ചക്കിട്ടപ്പാറ, ഉണ്ണികുളം, പനങ്ങാട് ഉള്ള്യേരി പഞ്ചായത്തുകളില്‍ നിന്നും കിലോയ്ക്ക് 45 രൂപ നിരക്കില്‍ സംഭരിച്ചത്. കേരള സര്‍ക്കാരും, കൃഷി വകുപ്പും, സര്‍ക്കാര്‍ നഴ്സറികളിലേക്ക് ആവശ്യമായ വിത്തുതേങ്ങ പ്രധാനമായും ഈ ഏഴു പഞ്ചായത്തുകളില്‍ നിന്നാണ് കാലാകാലം സംഭരിക്കുന്നത്.
കാവിലുംപാറ പഞ്ചായത്ത് ഹാളില്‍ നടന്ന കര്‍ഷകരുടെയും, കൃഷിവകുപ്പ് ഉദ്യോഗസ്ഥരുടെയും യോഗം ഇ.കെ വിജയന് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. കാവിലുംപാറ പഞ്ചായത്ത് പ്രസിഡന്റ് അന്നമ്മ ജോര്‍ജ്ജ് അധ്യക്ഷയായി. പാറക്കല്‍ അബ്ദുല്ല എം.എല്‍.എ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ സജിത്ത്, പനങ്ങാട് പഞ്ചായത്ത് പ്രസിഡന്റ് വി.എം കമലാക്ഷി, പി.പി നാണു, കൃഷി വകുപ്പ് ഉദ്യോഗസ്ഥരായി കേരള കൃഷി വകുപ്പ് അഡീഷ്ണല്‍ ഡയക്ടര്‍ ബീന, കൃഷി അസി: ഡയറക്ടര്‍ ബേബി ഗിരിജ, വടകര സംഭരണ കേന്ദ്രം കൃഷി അസി: ഡയറക്ടര്‍ പി.ഡോളി എന്നിവരും കര്‍ഷക സംഘടന പ്രതിനിധികളായ എ.ആര് വിജയന്, ടി.കെ നാണു, ടി.എ കുഞ്ഞിക്കണ്ണന്, ജോസഫ് കാഞ്ഞിരത്തിങ്കല്‍, രാജു തോട്ടിന്‍ചിറ, ബോബി മുക്കന്‍തോട്ടം, പാലോറ കുമാരന്, കെ.പി രാജന്, കൃഷി ഓഫിസര്‍ ആര് ഷാജി എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."