'പട്ടയപ്രശ്നം: ഇടതു സര്‍ക്കാര്‍ വാക്ക് പാലിക്കണം'
മാനന്തവാടി: ജില്ലയിലെ പട്ടയ പ്രശ്നങ്ങള്‍ പരിഹരിക്കുമെന്ന ഇടതുമുന്നണിയുടെ തെരഞ്ഞെടുപ്പ് വാഗ്ദാനം അടിയന്തരമായി പാലിക്കണമെന്ന് ആര്.എസ്.പി ലെനിനിസ്റ്റ് സംസ്ഥാന സെക്രട്ടറി അമ്പലത്തറ ശ്രീധരന് നായര്‍ ആവശ്യപ്പെട്ടു. തവിഞ്ഞാലിലെ കൈതക്കൊല്ലി, മക്കിമല പ്രദേശത്തെ പട്ടയ സമരക്കാരുടെ ആര്.ഡി.ഒ മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. തവിഞ്ഞാല്‍ വില്ലേജിലെ മുഴുവന്‍ അപേഷകര്ക്കും അടിയന്തരമായി പട്ടയം നല്‍കിയില്ലെങ്കില്‍ താലൂക്കിലെ റവന്യൂ ഓഫിസുകള്‍ മുഴുവന്‍ സ്തംഭിപ്പിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പു നല്കി.
ജില്ലാ സെക്രട്ടറി ബെന്നി ചെറിയാന് അധ്യക്ഷനായി. സംസ്ഥാന ജോയിന്റ് സെക്രട്ടറി ജോര്‍ജ്ജ് സെബാസ്റ്റ്യന്‍, പൂവക്കല്‍ നാസര്‍, മനോജ് വാലുമണ്ണില്‍, സതീഷ് കണ്ണൂര്‍, ഗിരീഷ് പി. നമ്പ്യാര്‍, പി.ജെ ടോമി, മേഴ്സി വര്‍ക്കി, സുശീല രമേശ്, ഇബ്രാഹിം പള്ളിക്കണ്ടി, കാഞ്ഞായി മമ്മൂട്ടി, ദേവദത്തന് ബാലുശ്ശേരി, ഷാലിന്‍ ജോര്‍ജ്ജ് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."