സി.പി.എം മന്ത്രിമാരുടെ പട്ടിക സംസ്ഥാന സമിതി അംഗീകരിച്ചു
തിരുവനന്തപുരം: സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റില്‍ തീരുമാനിച്ച മന്ത്രിമാരാകാനുള്ള സി.പി.എം അംഗങ്ങളുടെ പട്ടിക സംസ്ഥാന സമിതി അംഗീകരിച്ചു. പിണറായി വിജയന് തന്നെ ആഭ്യന്തരവകുപ്പും വിജിലന്‍സും കൈകാര്യം ചെയ്യും. രണ്ട് വനിതകളടക്കം എട്ട് പുതുമുഖങ്ങളും മൂന്ന് മുന്‍മന്ത്രിമാരുമാണ് പട്ടികയിലുള്ളത്.
ഡോ.ടി.എം തോമസ് ഐസക് (ധനകാര്യം) ഇ.പി ജയരാജന് (വ്യവസായം) എ.കെ ബാലന്(തദ്ദേശ സ്വയംഭരണം) കെ.കെ ശൈലജ (ആരോഗ്യം) ടി.പി രാമകൃഷ്ണന് (എക്സൈസ്) ജി.സുധാകരന് (പൊതുമരാമത്ത്) കടകംപള്ളി സുരേന്ദ്രന്(വൈദ്യുതി)ജെ.മേഴ്സിക്കുട്ടിയമ്മ(തുറമുഖം)എ.സി മൊയ്തീന്(സഹകരണം) കെ.ടി ജലീല്‍ (ടൂറിസം) പ്രൊഫ. സി രവീന്ദ്രനാഥ് (വിദ്യാഭ്യാസം)എന്നിവരാണ് മന്ത്രിമാരാകുന്നത്. ഇതില്‍ തോമസ് ഐസകും എ.കെ ബാലനും ജി.സുധാകരനും കഴിഞ്ഞ വി.എസ് സര്‍ക്കാരിലും മന്ത്രിമാരായിരുന്നു. സംസ്ഥാന കമ്മിറ്റി അംഗമായ പി.ശ്രീരാമകൃഷ്ണന് സ്പീക്കറും എം.എം മണി ചീഫി വിപ്പുമാകും. ഇന്ന് രാവിലെ തിരുവനന്തപുരത്ത് വച്ച് നടന്ന സി.പി.എം സംസ്ഥാന സമിതി യോഗത്തിലാണ് മന്ത്രിമാരുടെ വകുപ്പുകളുടെ കാര്യത്തില്‍ ഏകദേശ ധാരണയായത്. ഔദ്യോഗിക പ്രഖ്യാപനം ഇന്നുണ്ടാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."