ഊര്‍ജസംരക്ഷണ സൈക്കിള്‍റാലിയുമായി വിദ്യാര്‍ഥികള്‍
കൊണ്ടോട്ടി: ഊര്‍ജസംരക്ഷണത്തിന്റെ പ്രാധാന്യംവിളിച്ചോതി ഒഴുകൂര്‍ ജി.എം.യു.പി സ്‌കൂള്‍ വിദ്യാര്‍ഥികളുടെ സൈക്കിള്‍ റാലി ശ്രദ്ദേയമായി. മൊറയൂര്‍ ഗ്രാമപഞ്ചായത്ത് മൂന്നാം വാര്‍ഡ് നെരവത്ത് നിന്നാരംഭിച്ച സൈക്കിള്‍ റാലി 16, 17 വാര്‍ഡുകളിലൂടെ പര്യടനം നടത്തി. ഊര്‍ജസംരക്ഷണ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് വിളക്കണയ്ക്കാം എന്ന പേരില്‍ നടപ്പിലാക്കുന്ന പദ്ധതി നേരത്തെ തന്നെ വിദ്യാര്‍ഥികള്‍ ആരംഭിച്ചിട്ടുണ്ട്. തുടര്‍ച്ചയായി മൂന്നുതവണ വൈദ്യുത ഉപഭോഗം കുറയ്ക്കുന്ന വീട്ടുകാരുടെ വൈദ്യുതബില്‍ സ്‌കൂള്‍ അടക്കുന്ന പദ്ധതിയും നടപ്പിലാക്കിവരുന്നു. ഇതിന് വീട്ടുകാരെ സഹായിക്കുന്നതിന് എല്‍.ഇ.ഡി ബള്‍ബുകള്‍ കുട്ടികള്‍ നിര്‍മിച്ച് ചുരുങ്ങിയ ചെലവില്‍ വിതരണം ചെയ്യുന്നുണ്ട്.
കരുതല്‍ ഊര്‍ജസംരക്ഷണക്ലബാണ് പരിപാടിക്കു നേതൃത്വം നല്‍കുന്നത്. സ്‌കൗട്ട്‌സ്ആന്‍ഡ് ഗൈഡ്‌സ്, ജെ.ആര്‍.സി തുടങ്ങിയ ക്ലബുകളുടെ സഹകരണത്തോടെയാണ് നടപ്പിലാക്കുന്നത്. പരിപാടി കൊണ്ടോട്ടി പൊലിസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ മുഹമ്മദ് ഹനീഫ ഫഌഗ് ഓഫ്‌ചെയ്തു. വാര്‍ഡ് അംഗങ്ങളായ കൊളക്കണ്ണി മൂസ, കെ.സി ഗഫൂര്‍ഹാജി, വളച്ചെട്ടിയില്‍ ഷൗക്കത്ത്, പി.ടി.എ പ്രസിഡന്റ് കെ ജാബിര്‍, എസ്.എം.സി ചെയര്‍മാന്‍ പി ലത്തീഫ്, പ്രധാനാധ്യാപകന്‍ അബ്ദുവിലങ്ങപ്പുറം, കോഡിനേറ്റര്‍ ആര്‍.കെ ദാസ്, കെ.വി ബാപ്പു, പെരുമ്പിലായി മുഹമ്മദ്, കെ.സി ഗഫൂര്‍, മുണ്ടോടന്‍ അഹമ്മദ്, വി.ടി അബ്ദുറഊഫ് സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."