പപ്പായകൃഷിയില്‍ നൂറുമേനിയുമായി സുധാകരന്‍
ചങ്ങരംകുളം: ആരും ചെയ്യാത്തതും നമ്മൂടെ നാട്ടില്‍ അത്ര സുലഭവുമല്ലാത്ത പപ്പായകൃഷി നടത്തി വിജയഗാഥ രചിക്കാനൊരുങ്ങുകയാണ് ചങ്ങരംകുളം ഉദിനിപ്പറമ്പ് സ്വദേശിയായ സുധാകരന്‍.
സംസ്ഥാനപാത ചങ്ങരംകുളത്ത് ഡോ. കെ.വി. കൃഷ്ണന്റെ ഒന്നരയേക്കര്‍ ഭൂമിയിലാണ് സുധാകരന്റെ പപ്പായകൃഷി. രണ്ടുതരത്തിലുള്ള നൂറ് പപ്പായ തൈകളാണ് കൃഷിയിടത്തില്‍ വളര്‍ന്ന് പന്തലിച്ച് നില്‍ക്കുന്നത്. അന്യസംസ്ഥാനക്കാരുടെ പച്ചക്കറികള്‍ ഭക്ഷിച്ച് ശീലിച്ച നമ്മള്‍ ഇനിമുതല്‍ സ്വന്തം ഭൂമിയില്‍ വിയര്‍പ്പൊഴുക്കിയുണ്ടാക്കുന്ന പച്ചക്കറികള്‍ ഭക്ഷിക്കാന്‍ പഠിക്കണമെന്ന സന്ദേശമാണ് തന്റെ പപ്പായകൃഷിയിലൂടെ നല്‍കുന്നതെന്ന് സുധാകരന്‍ പറയുന്നു. മുന്‍പ് മുള്ളന്‍പന്നിയുടെ അക്രമണവും കാലാവസ്ഥാ വ്യതിയാനവും മൂലം പപ്പായകൃഷി നശിച്ചിരുന്നു. എന്നാല്‍ വീണ്ടും കൃഷി ആരംഭിക്കാന്‍ പ്രോത്സാഹവും സാമ്പത്തിക സഹായവും നല്‍കിയത് ഭൂമിയുടെ ഉടമസ്ഥനായ ഡോ കെ.വി. കൃഷ്ണനാണ്.
പപ്പായകൃഷിയെ അറിയാനും പഠിക്കാനും ആഗ്രഹിക്കുന്നവരെ ചങ്ങരംകുളത്തെ കൃഷിയിടത്തിലേക്ക് സ്വാഗതം ചെയ്യുന്നതായും സുധാകരന്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."