HOME
DETAILS
MAL
പൊന്നാനി ഒന്നാം നമ്പര്‍ പാലവും റോഡും വീതികൂട്ടാന്‍ തീരുമാനം
backup
December 20 2016 | 07:12 AM
പൊന്നാനി: പൊന്നാനിയിലെ ഗതാഗതക്കുരുക്കിന് കാരണമായ അങ്ങാടിയിലെ ഒന്നാം നമ്പര്‍ പാലവും വീതികുറഞ്ഞ റോഡും വീതികൂട്ടി വികസിപ്പിക്കാന്‍ തീരുമാനം. ഇതിന്റെ മുന്നോടിയായി വിവിധ വകുപ്പ് മേധാവികളുടെയും ഉദ്യോഗസ്ഥരുടെയും ജനപ്രതിനിധികളുടെയും യോഗം നഗരസഭാ ഹാളില്‍ ചേര്‍ന്നു. റോഡിലെ കൈയേറ്റങ്ങള്‍ പൂര്‍ണമായി ഒഴിപ്പിക്കാനും ആവശ്യമെങ്കില്‍ സ്ഥലം ഏറ്റെടുക്കാനും വ്യാപാരികളുടെയും രാഷ്ട്രീയ പ്രതിനിധികളുടെയും കര്‍മസമിതിക്ക് യോഗത്തില്‍ രൂപം നല്‍കിയിട്ടുണ്ട്.
പൊന്നാനിയില്‍ നിര്‍മിക്കുന്ന രണ്ടായിരം കോടിരൂപയുടെ വാണിജ്യ തുറമുഖം വരുന്നതോടെ ഗതാഗതക്കുരുക്ക് ഒഴിവാക്കാനാണ് പാലം പൊളിച്ച് റോഡ് വീതി കൂട്ടുന്നത് .നിലവില്‍ വീതികുറഞ്ഞ അങ്ങാടി റോഡില്‍ എന്നും ഗതാഗതക്കുരുക്ക് പതിവാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."